സംസ്ഥാന സർക്കാരിൻ്റെ പുതിയ RRTSനെ അതിവേഗ റെയിൽ പാതയെന്ന് വിളിക്കുന്നത് ശുദ്ധ വിവരക്കേടെന്ന് മെട്രോ മാൻ ഇ ശ്രീധരൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
RRTS അംഗീകരിക്കപ്പെട്ട റെയിൽവേ സംവിധാനമല്ലെന്നും റയിൽവേ ആക്ട് പ്രകാരം നടപ്പിലാക്കാൻ കഴിയില്ലെന്നും ഇ ശ്രീധരൻ
സംസ്ഥാന സർക്കാരിൻ്റെ പുതിയ റീജിയണൽ റെയിൽ ട്രാൻസിറ്റ് സിസ്റ്റത്തെ (RRTS) അതിവേഗ റെയിൽവേ പാതയെന്ന് വിളിക്കുന്നത് ശുദ്ധ വിവരക്കേടെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. ഇത് ഒന്നുകിൽ ശുദ്ധമായ അജ്ഞത മൂലമായിരിക്കണമന്നും അല്ലെങ്കിൽ താൻ മുന്നോട്ട് വെച്ച അതിവേഗ പാതയെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഇ ശ്രീധരൻ വാർത്ത കുറിപ്പിൽ പറഞ്ഞു. RRTS അംഗീകരിക്കപ്പെട്ട റെയിൽവേ സംവിധാനമല്ലെന്നും റയിൽവേ ആക്ട് പ്രകാരം നടപ്പിലാക്കാൻ കഴിയില്ലെന്നും മെട്രോ ആക്ട് പ്രകാരം മാത്രമേ RRTS വിഭാവനം ചെയ്യാൻ സാധിക്കൂവെന്നും ശീധരൻ വ്യക്തമാക്കി . റയിൽവേയുടെ കീഴിലല്ല കേന്ദ്ര ഭവന - നഗരകാര്യ മന്ത്രാലയത്തിൻ്റെ കീഴിലാണ് RRTS വരികയെന്നും ശ്രീധരൻ പറഞ്ഞു.
RRTS എന്ന ആശയം ഭാരത സർക്കാർ ആദ്യമായി അവതരിപ്പിക്കുന്നത് 2017-ലെ പുതിയ മെട്രോ റെയിൽ നയത്തിലൂടെയാണ്. ഒരു വലിയ നഗരസമൂഹത്തിനുള്ളിലോ മെട്രോപൊളിറ്റൻ പ്രദേശത്തോ നഗരപ്രാന്തങ്ങളെ നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന യാത്രാസേവനമാണ് റീജിയണൽ റെയിൽ നൽകുന്നത്. കുറഞ്ഞ ദൂരപരിധിയിൽ കൂടുതൽ സ്റ്റോപ്പുകൾ ഇത്തരം സർവീസുകൾക്കുണ്ടാകും. വൻകിട നഗരങ്ങളിൽ സാധാരണമായ RRTS, നഗരമധ്യത്തിലേക്ക് വേഗമേറിയതും സുരക്ഷിതവുമായ പ്രവേശനം നൽകുന്നതിലൂടെ അവിടുത്തെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്നു. ചുരുക്കത്തിൽ, ഇതൊരു മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (MRTS) മാത്രമാണ്.
advertisement
RRTS എന്നത് അംഗീകരിക്കപ്പെട്ട ഒരു റെയിൽവേ സംവിധാനമല്ലാത്തതുകൊണ്ട് "റെയിൽവേ ആക്ടിന്റെ" നിയമപരിധിയിൽ ഇതിന്റെ ആസൂത്രണമോ നിർവ്വഹണമോ നടത്താൻ കഴിയില്ല. ഇത് മെട്രോ ആക്ടിന് കീഴിൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യേണ്ട ഒരു മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യൻ റെയിൽവേയുടെ കീഴിലല്ല, മറിച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. ഈ സാഹചര്യത്തിൽ, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന ഒരു റെയിൽവേ പാതയെ RRTS എന്ന് വിളിച്ച് കേരള സർക്കാർ എങ്ങനെയാണ് ആസൂത്രണം ചെയ്യുന്നതെന്നും ഇ ശ്രീധരൻ വാർത്താ കുറിപ്പിൽ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 06, 2026 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന സർക്കാരിൻ്റെ പുതിയ RRTSനെ അതിവേഗ റെയിൽ പാതയെന്ന് വിളിക്കുന്നത് ശുദ്ധ വിവരക്കേടെന്ന് മെട്രോ മാൻ ഇ ശ്രീധരൻ










