65 വർഷത്തിനിടെ 300 സിനിമകൾ;100 ഏക്കർ വിസ്തൃതിയിൽ ഫാം ഹൗസ്; 89-ാം വയസിൽ 335 കോടിയുടെ ആസ്തിയുള്ള നടൻ ധർമേന്ദ്ര
- Published by:Sarika N
- news18-malayalam
Last Updated:
19-ാം വയസിൽ ആദ്യ വിവാഹവും ബന്ധം വേർപെടുത്താതെ 45-ാം വയസിൽ രണ്ടാമതും വിവാഹിതനായ നടൻ ധർമേന്ദ്ര
ബോളിവുഡിന്റെ 'ഹീ-മാൻ' എന്നറിയപ്പെടുന്ന ഇതിഹാസ നടൻ ധർമേന്ദ്ര (Dharmendra) ഇന്ത്യൻ സിനിമയിൽ ആറ് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും 'ഡ്രീം ഗേൾ' എന്നറിയപ്പെടുന്ന താരവുമായ ഹേമ മാലിനിയും (Hema Malini) ഹിന്ദി സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ്. പതിറ്റാണ്ടുകൾ നീണ്ട ഈ കരിയറിൽ ധർമേന്ദ്ര സ്വന്തമാക്കിയത് പണവും പ്രശസ്തിയും മാത്രമല്ല, 335 കോടി രൂപയുടെ വലിയ സാമ്രാജ്യമാണ്. ധർമേന്ദ്രയുടെ വ്യക്തിജീവിതം, ആസ്തി, ബിസിനസ്സുകൾ, ആഡംബര കാറുകൾ എന്നിവ പരിശോധിക്കാം.
advertisement
ധർമേന്ദ്രയുടെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പ്രകാശ് കൗർ (Prakash Kaur), ഹേമ മാലിനി എന്നിവരാണ് അദ്ദേഹത്തിന്റെ ഭാര്യമാർ. പ്രകാശ് കൗറുമായുള്ള ബന്ധത്തിൽ അദ്ദേഹത്തിന് സണ്ണി ഡിയോൾ (Sunny Deol) , ബോബി ഡിയോൾ (Bobby Deol) എന്നീ ആൺമക്കളും വിജേത (Vijeta Deol) , അജീത (Ajeita Deol) എന്നീ പെൺമക്കളുമുണ്ട്.
advertisement
advertisement
ജിക്യു ഇന്ത്യയുടെ (GQ India) റിപ്പോർട്ട് പ്രകാരം, 89 വയസ്സുകാരനായ ധർമേന്ദ്രയുടെ ഇപ്പോഴത്തെ ആസ്തി 335 കോടി രൂപയാണ്. 1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. 300-ൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും സിനിമയിൽ സജീവമാണ്. നിലവിൽ ചുരുക്കം ചില മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള റോളുകൾക്ക് പോലും ധർമേന്ദ്ര 4 മുതൽ 5 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
advertisement
ധർമേന്ദ്രയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ ഇടമാണ് മുംബൈയിലെ ലോണാവാലയിലുള്ള 100 ഏക്കർ വിസ്തൃതിയുള്ള ഫാം ഹൗസ്. നഗരത്തിരക്കുകളിൽ നിന്ന് മാറി ഇവിടെ അദ്ദേഹം സാധാരണ ജീവിതമാണ് നയിക്കുന്നത്. ഈ ഫാം ഹൗസിൽ അദ്ദേഹം കൃഷിയും മൃഗപരിപാലനവും നടത്തുന്നുണ്ട്. നീന്തൽക്കുളവും അക്വാ തെറാപ്പിക്കുള്ള സൗകര്യങ്ങളും ഉൾപ്പെടെ ആഡംബര സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
advertisement
മഹാരാഷ്ട്രയിൽ അദ്ദേഹത്തിന് 17 കോടി രൂപയുടെ മറ്റ് പ്രോപ്പർട്ടികളും ഉള്ളതായി റിപ്പോർട്ടുകൾ പറയുന്നു. അഗ്രികൾച്ചറൽ, നോൺ-അഗ്രികൾച്ചറൽ ഭൂമിയിനങ്ങളിലായി യഥാക്രമം 88 ലക്ഷം രൂപയുടെയും 52 ലക്ഷം രൂപയുടെയും നിക്ഷേപം ധർമേന്ദ്ര നടത്തിയിട്ടുണ്ട്. 2015-ലെ 'ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് അനുസരിച്ച്, ലോണാവാലയിലെ ഫാം ഹൗസിന് സമീപം 12 ഏക്കർ സ്ഥലത്ത് 30 മുറികളുള്ള ഒരു റിസോർട്ട് നിർമ്മിക്കാൻ ഒരു റെസ്റ്റോറന്റ് കമ്പനിയുമായി ചേർന്ന് അദ്ദേഹം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
advertisement
അഭിനയം കൂടാതെ ബിസിനസ്സ് രംഗത്തും ധർമേന്ദ്ര തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ധർമേന്ദ്രയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് ശൃംഖലയാണ് ഗരം ധരം ധാബ. 2022-ൽ കർണാൽ ഹൈവേയിൽ അദ്ദേഹം 'ഹീ-മാൻ' എന്ന പേരിൽ ഒരു പുതിയ റെസ്റ്റോറന്റ് കൂടി ആരംഭിച്ചു. 1993-ൽ ധർമേന്ദ്ര സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചു. വിജയത ഫിലിംസ് എന്ന ഈ ബാനറിലൂടെ തന്റെ മക്കളെ സിനിമയിലേക്ക് കൊണ്ടുവന്നു.
advertisement
ധർമേന്ദ്രയുടെ കാർ ശേഖരത്തിൽ പഴയ മോഡലുകളും ആധുനിക ആഡംബര വാഹനങ്ങളും ഉണ്ട്. ഒരു വിലയേറിയ വിന്റേജ് ഫിയറ്റ് (Vintage Fiat) കാർ അദ്ദേഹത്തിന്റെ ശേഖരത്തിലെ പ്രധാന ആകർഷണമാണ്. കൂടാതെ, 85.74 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ഇവോക്ക് (Range Rover Evoque), 98.11 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ് SL500 (Mercedes Benz SL500) എന്നിവയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്.


