advertisement

തിരുവനന്തപുരത്തെ 'അമ്മത്തൊട്ടിലിൽ' വ്യത്യസ്ത അതിഥി; അലാറം മുഴങ്ങി നോക്കുമ്പോൾ കണ്ടത് കിഴി

Last Updated:

അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികൾ അല്ലാതെ മറ്റ് സാധനങ്ങൾ പൊതുജനങ്ങൾ കൊണ്ട് വയ്ക്കുന്നത്

അമ്മത്തൊട്ടിൽ
അമ്മത്തൊട്ടിൽ
ആറ്റുകാൽ പൊങ്കാലയുടെ തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ വ്യത്യസ്തമായ അതിഥി. ഉച്ചതിരിഞ്ഞ് 3.20 ന് തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിസ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് പതിവുപോലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് അലാറം നിർത്താതെ മുഴങ്ങി. ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിലെ ദൃശ്യങ്ങൾ തെളിയുന്ന മോനിറ്റർ ശ്രദ്ധിക്കാൻ നിൽക്കാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും കുരുന്നിനെ സ്വീകരിക്കാൻ അമ്മത്തൊട്ടിലിനരികിൽ ഓടിയെത്തി.
ഇത്തവണ അതിഥിയില്ല, പകരം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകൾ ആയിരുന്നു അത്. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67 ഇങ്ങനെ ആകെ 795 രൂപ. അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികൾ അല്ലാതെ മറ്റ് സാധനങ്ങൾ പൊതുജനങ്ങൾ കൊണ്ട് വയ്ക്കുന്നത്. പ്രത്യേകിച്ചും
ധനസഹായങ്ങൾ.
ഒരു നിശ്ചിത ഭാരത്തിൽ കൂടുതൽ അമ്മത്തൊട്ടിലിൽ എത്തിയാൽ അലാറം മുഴങ്ങും. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്കായി സംസ്ഥാന ശിശുക്ഷേമ സമിതി എറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള നന്മമനസുകളുടെ അംഗീകാരമായി ഈ ധനസഹായത്തെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു.
advertisement
Summary: The day after Attukal Pongala, a different guest arrived at the Ammathottil in Thiruvananthapuram. At 3.20 pm, the Ammathottil set up by the State Child Welfare Committee in Thiruvananthapuram rang out the alarm as usual, announcing the arrival of a guest. Nursing Superintendent Ajitha Rani and the caretakers, who were on duty, did not stop to pay attention to the monitor installed at the adoption centre showing the scenes from the Ammathottil, but rushed to the Ammathottil to receive the baby. This time there was no guest, instead it was a bunch of coins wrapped in a plastic cover
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തെ 'അമ്മത്തൊട്ടിലിൽ' വ്യത്യസ്ത അതിഥി; അലാറം മുഴങ്ങി നോക്കുമ്പോൾ കണ്ടത് കിഴി
Next Article
advertisement
അലക്ഷ്യമായി വാഹനമോടിച്ച യുവഡോക്ടർമാർ ജീവനെടുത്ത ജാസ്ലിയ മടങ്ങി; 4 പേർക്ക് പുതുജീവനേകി
അലക്ഷ്യമായി വാഹനമോടിച്ച യുവഡോക്ടർമാർ ജീവനെടുത്ത ജാസ്ലിയ മടങ്ങി; 4 പേർക്ക് പുതുജീവനേകി
  • അലക്ഷ്യമായി വാഹനമോടിച്ച ഡോക്ടർമാർ ഇടിച്ച അപകടത്തിൽ ജാസ്‌ലിയ മരണമടഞ്ഞു, പ്രതികൾ ഒളിവിൽ

  • ജാസ്‌ലിയയുടെ കുടുംബം അവയവങ്ങൾ ദാനം ചെയ്ത് നാല് രോഗികൾക്ക് പുതുജീവനേകിയതായി സ്ഥിരീകരിച്ചു

  • അപകടം നടന്നിട്ട് 5 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

View All
advertisement