Jagadeesh | കോടികൾ പൊടിച്ച് കാർ വാങ്ങുന്നവർ ജഗദീഷിനെ കണ്ടോ? ബൈജുവിന്റെ മകളുടെ വിവാഹത്തിന് വന്ന വാഹനം

Last Updated:
കഴിഞ്ഞ ദിവസം നടൻ ബൈജു സന്തോഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ജഗദീഷിന്റെ കാർ
1/6
താരങ്ങൾ ഓരോരുത്തരും കോടികൾ പൊടിപൊടിച്ചു വാങ്ങുന്ന കാറുകളുടെ വിശേഷം വലിയ നീളത്തിൽ പലപ്പോഴും വാർത്തയാവാറുണ്ട്. ഒരു സിനിമ വിജയിച്ചാൽ പോലും പലർക്കും നിർമാതാക്കൾ സമ്മാനിക്കുക വിലയേറിയ കാറുകൾ എന്ന സ്ഥിതിവിശേഷമുണ്ട് മലയാളത്തിൽ. ഇവർക്കിടയിൽ വ്യത്യസ്തനാവുകയാണ് നടൻ ജഗദീഷ്. കഴിഞ്ഞ ദിവസം ഇദ്ദേഹം യാത്ര ചെയ്ത കാറിന്റെ പ്രത്യേകത സമൂഹ മാധ്യമങ്ങൾ കണ്ടെത്താൻ അധികം താമസിച്ചില്ല 
താരങ്ങൾ ഓരോരുത്തരും കോടികൾ പൊടിപൊടിച്ചു വാങ്ങുന്ന കാറുകളുടെ വിശേഷം വലിയ നീളത്തിൽ പലപ്പോഴും വാർത്തയാവാറുണ്ട്. ഒരു സിനിമ വിജയിച്ചാൽ പോലും പലർക്കും നിർമാതാക്കൾ സമ്മാനിക്കുക വിലയേറിയ കാറുകൾ എന്ന സ്ഥിതിവിശേഷമുണ്ട് മലയാളത്തിൽ. ഇവർക്കിടയിൽ വ്യത്യസ്തനാവുകയാണ് നടൻ ജഗദീഷ് (Jagadeesh). കഴിഞ്ഞ ദിവസം ഇദ്ദേഹം യാത്ര ചെയ്ത കാറിന്റെ പ്രത്യേകത സമൂഹ മാധ്യമങ്ങൾ കണ്ടെത്താൻ അധികം താമസിച്ചില്ല 
advertisement
2/6
തിരുവനന്തപുരം നഗരത്തിൽ നടന്ന നടൻ ബൈജു സന്തോഷിന്റെ മകളുടെ വിവാഹത്തിൽ ജഗദീഷ് പങ്കെടുത്തിരുന്നു. വന്നിറങ്ങിയപ്പോൾ തന്നെ ചുറ്റുംകൂടിയ ബൗൺസർമാർ ജഗദീഷിനെ വിവാഹവേദിയിലേക്ക് ആനയിച്ചു. തീർത്തും ലളിതമായ ഒരു കാറിലാണ് ജഗദീഷിന്റെ യാത്ര (തുടർന്ന് വായിക്കുക)

3/6
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജഗദീഷ് തികച്ചും സീരിയസായ വേഷങ്ങളിലേക്ക് ചുവടുമാറ്റിയിരുന്നു. നെഗറ്റീവ് റോളുകളും കൈകാര്യം ചെയ്തു. കോമഡി, നായക വേഷങ്ങളേക്കാൾ ഈ കഥാപാത്രങ്ങൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കുകയുണ്ടായി

4/6
എന്നാൽ ഈ മാറ്റങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ല എന്നുറപ്പിക്കാൻ ഈ കാർ മാത്രം ധാരാളം. ഒരു സാധാരണ വാഗൺ ആർ കാർ സ്വയം ഓടിച്ചാണ് ജഗദീഷ് വിവാഹ വേദിയിലെത്തിയത്
എന്നാൽ ഈ മാറ്റങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ല എന്നുറപ്പിക്കാൻ ഈ കാർ മാത്രം ധാരാളം. ഒരു സാധാരണ വാഗൺ ആർ കാർ സ്വയം ഓടിച്ചാണ് ജഗദീഷ് വിവാഹ വേദിയിലെത്തിയത്
advertisement
5/6
ജഗദീഷിന്റെ കാറിന് വേറെയുമുണ്ട് പ്രത്യേകത. ഇതൊരു പുത്തൻ വാഹനം പോലുമല്ല. ഏറ്റവും കുറഞ്ഞത് 10 വർഷങ്ങളുടെ പഴക്കമുണ്ട് ഈ കാറിന്. എന്നാൽ ഇന്നും പുത്തൻ പോലെ ഈ വാഹനം അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്
ജഗദീഷിന്റെ കാറിന് വേറെയുമുണ്ട് പ്രത്യേകത. ഇതൊരു പുതിയ വാഹനം പോലുമല്ല. ഏറ്റവും കുറഞ്ഞത് 10 വർഷങ്ങളുടെ പഴക്കമുണ്ട് ഈ കാറിന്. എന്നാൽ ഇന്നും പുത്തൻ പോലെ ഈ വാഹനം അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. ജഗദീഷ് ഏറെക്കാലം ഒരു കോമഡി റിയാലിറ്റി ഷോയുടെ ജഡ്ജ് ആയി നിറഞ്ഞിരുന്നു. തിരുവനന്തപുരം കരമനയിലാണ് ജഗദീഷിന്റെ താമസം 
advertisement
6/6
ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് ചിത്രം എബ്രഹാം ഓസ്ലറിൽ ജഗദീഷ് അവതരിപ്പിച്ച ഫോറൻസിക് സർജന്റെ നെഗറ്റീവ് വേഷം ശ്രദ്ധേയമായിരുന്നു. 'ഗുരുവായൂർ അമ്പലനടയിൽ' എന്ന പൃഥ്വിരാജ് ചിത്രത്തിലും ജഗദീഷ് ഭാഗമാണ്

ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ്; ജമ്മു കാശ്മീർ പൊലീസ് അന്വേഷണമാരംഭിച്ചു
ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ്; ജമ്മു കാശ്മീർ പൊലീസ് അന്വേഷണമാരംഭിച്ചു
  • ജമ്മു കശ്മീർ ലീഗ് ക്രിക്കറ്റിൽ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച ബാറ്റർക്കെതിരെ അന്വേഷണം.

  • ഫുർഖാൻ ഭട്ടിനെയും സംഘാടകൻ സജിത് ഭട്ടിനെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതായി പൊലീസ് അറിയിച്ചു.

  • ടൂർണമെന്റ് സ്വകാര്യമാണെന്നും ദേശീയ/അന്താരാഷ്ട്ര ക്രിക്കറ്റ് ബോഡിയുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.

View All
advertisement