29 കാരിയായ യുവനടിക്ക് പ്രമുഖന്റെ മൂന്നാം ഭാര്യയാവാൻ ക്ഷണം; പ്രതിഫലം 11 ലക്ഷം മാസശമ്പളവും ബംഗ്ലാവും കാറും
- Published by:meera_57
- news18-malayalam
Last Updated:
വിവാഹം ചെയ്യാൻ ആഗ്രഹിച്ച ആൾക്ക് തന്റെ പിതാവിനോളം പ്രായമുണ്ടായിരുന്നു എന്നും നടി
സുന്ദരിമാരായ നടിമാരോട് പ്രണയം തോന്നുന്ന കഥ സിനിമാ ലോകത്തു നിരവധിയുണ്ട്. അവർക്കൊപ്പം പ്രവർത്തിക്കുന്ന താരങ്ങൾ, സ്പോർട്സ് താരങ്ങൾ, പ്രമുഖ ബിസിനസുകാർ, അതിസമ്പന്നർ എന്നിവരിൽ തുടങ്ങി സാധാരണക്കാരായ ആരാധാകർക്ക് പോലും ആ വികാരം തോന്നാറുണ്ട്. വിവാഹിതരായിട്ടു പോലും നടിമാരായ ഹേമ മാലിനി, ശ്രീദേവി എന്നിവരുമായി പ്രണയം തോന്നിയ ചലച്ചിത്രകാരന്മാരാണ് ധർമേന്ദ്രയും, ബോണി കപൂറുമെല്ലാം. പൂജ ഭട്ടിന്റെയും രാഹുലിന്റെയും പിതാവായ ശേഷമാണ് മഹേഷ് ഭട്ട് സോണി റസ്ദാനെ വിവാഹം ചെയ്യുന്നതും, ആലിയ ഭട്ട് ഉൾപ്പെടെ രണ്ട് പെണ്മക്കൾ പിറക്കുന്നതും. ഇതാ, 29കാരിയായ മറ്റൊരു നടിയെ മൂന്നാം ഭാര്യയാവാൻ പ്രമുഖൻ ക്ഷണിച്ച വാർത്ത പുറത്തുവന്നിരിക്കുന്നു
advertisement
മലേഷ്യൻ നടിയും മുൻ സൗന്ദര്യ റാണിയുമായ എമി നൂർ ടിനിയാണ് (Amy Nur Tinie) തനിക്ക് ലഭിച്ച വാഗ്ദാനത്തെക്കുറിച്ച് സംസാരിച്ചത്. വമ്പൻ പ്രതിഫലവും സൗകര്യങ്ങളും മുന്നോട്ടു വച്ചുവെങ്കിലും, എമിയും അവരുടെ അമ്മയും അതെല്ലാം നിരസിച്ചു. മലേഷ്യൻ കൺടെന്റ് ക്രിയേറ്റർ സഫ്‌വാൻ നസ്രിയുടെ പോഡ്കാസ്റ്റിലായിരുന്നു അവരുടെ വെളിപ്പെടുത്തൽ. തനിക്ക് ഈ ഓഫർ മുന്നോട്ടു വച്ചത് ഒരു വി.വി.ഐ.പിയാണെന്ന് എമി. മലേഷ്യയിൽ മുന്തിയ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിൽ ജീവിക്കുന്നവരെ വി.വി.ഐ.പി. എന്ന് വിശേഷിപ്പിക്കാറുണ്ട് (തുടർന്ന് വായിക്കുക)
advertisement
കോർപ്പറേറ്റ് പരിപാടികൾ അവതരിപ്പിക്കുമ്പോൾ പ്രമുഖർ തന്റെ ഫോൺ നമ്പർ ആവശ്യപ്പെടാറുണ്ട് എന്നും തന്നെ പുറത്തുപോകാൻ ക്ഷണിക്കാറുണ്ട് എന്നും എമി. അത്തരമൊരു സംഭാഷണം അതിരിവിടുകയും, താൻ അയാളുടെ മൂന്നാം ഭാര്യയാവാൻ തയാറാണോ എന്നയാൾ ചോദിക്കുകയുമായിരുന്നു എന്ന് എമി. ഈ ഓഫർ ലഭിച്ച ഉടൻ തന്നെ താൻ നിരാകരിച്ചു. തന്നെ വിവാഹം ചെയ്യാൻ ആഗ്രഹിച്ച ആൾക്ക് തന്റെ പിതാവിനോളം പ്രായമുണ്ടായിരുന്നു എന്നും എമി ഓർക്കുന്നു
advertisement
പോയവർഷം ഏപ്രിൽ മാസത്തിൽ നൽകിയ ഒരഭിമുഖത്തിൽ, എമി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അയാൾ ഒരു ദാതുക് ആയിരുന്നു എന്നും എമി. 2019ൽ തനിക്ക് 23 വയസ് പ്രായമുള്ളപ്പോൾ ആയിരുന്നു വിവാഹവാഗ്ദാനം. ആ സമയം അവർ സൗന്ദര്യ മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുമായിരുന്നു. ഭാര്യയാവാൻ വേണ്ടി മുന്നോട്ടു വച്ച വമ്പൻ ഓഫറിൽ ഒരു ബംഗ്ലാവ്, കാർ, 10 ഏക്കർ ഭൂമി, മാസം അലവൻസായി 11 ലക്ഷം രൂപ എന്നിവ ഉൾപ്പെടുന്നു. അന്നാളുകളിൽ വിദേശത്തു നടക്കുന്ന സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ സ്പോൺസർഷിപ്പും ഫണ്ടും അന്വേഷിച്ചു നടക്കുന്ന വ്യക്തി കൂടിയായിരുന്നു എമി
advertisement
പണം ആവശ്യമായിരുന്ന എമിക്ക് ദാതുക് സഹായം വാഗ്ദാനം ചെയ്യുകയും, പകരം അയാളുടെ മൂന്നാം ഭാര്യയാവണം എന്ന നിബന്ധന വൈക്കുകയുമായിരുന്നു. മേലേഷ്യയിൽ ബഹുമാനാർത്ഥം ഉപയോഗിക്കുന്ന പദമാണ് ദാതുക്. എമിയും അവരുടെ അമ്മയും ഈ ഓഫർ നിരാകരിച്ചു. അമ്മയുടേത് ഉറച്ച പ്രതികരണമായിരുന്നു. 'എന്നെ വിൽക്കാനുദ്ദേശിക്കുന്നില്ല എന്നായിരുന്നു അമ്മ നൽകിയ മറുപടി'. താൻ ഒരു പങ്കാളിയിൽ തേടുന്നതെന്ത് എന്ന കാര്യവും എമി വ്യക്തമാക്കി. പോഡ്കാസ്റ്റിൽ അതേപ്പറ്റി എമി പറയുന്നതിങ്ങനെ: ഉത്തരവാദിത്തമുള്ളയാളും സാമ്പത്തിക ഭദ്രത നിലനിർത്തുന്ന വ്യക്തിയുമാണെങ്കിൽ, അദ്ദേഹം അതിസമ്പന്നനാവണം എന്ന് നിർബന്ധമില്ല
advertisement
ധനികനായ ഒരു പങ്കാളിയുള്ളത് തനിക്ക് മുൻഗണന എന്നതിനേക്കാൾ ഒരു ബോണസാണ്. എന്നിരുന്നാലും ശാരീരികാകർഷണം മുഖ്യഘടകമെന്ന് എമി. "അയാളെക്കണ്ടാൽ അയൺ മാനെ പോലെയിരുന്നാൽ എനിക്ക് പ്രശ്നമില്ല. പക്ഷെ, അയാൾ എന്റെ മുത്തച്ഛനെന്നു തോന്നിയാൽ പറ്റില്ല." ആ ഓഫർ സ്വീകരിക്കുക വഴി സൗകര്യപ്രദവും എളുപ്പവുമായ ഒരു ജീവിതം തനിക്ക് ലഭിക്കുമായിരുന്നു എന്ന് എമി വിശ്വസിക്കുന്നു. "എനിക്കതു വേണ്ട. ഞാൻ ജോലിയെടുത്ത് ജീവിക്കുന്നുണ്ട്. നിലവിൽ സിംഗിൾ ആയി ജീവിക്കാൻ ഞാനാഗ്രഹിക്കുന്നു. എന്റെ അച്ഛനമ്മമാരെ ഹലാൽ ആയി സമ്പാദിച്ച പണം കൊണ്ട് എനിക്ക് പരിപാലിക്കണം. ശരിയായ സ്ത്രോതസുകളിലൂടെ വേണം ആ പണം വരാൻ," എമി വ്യക്തമാക്കി










