ഹൊയ്സാള ചക്രവർത്തി വീരബല്ലാല മൂന്നാമന്റെയും, കടവ സാമ്രാജ്യത്തിന്റെയും കഥ; 'ദ്രൗപതി 2' തിയേറ്ററിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
U/A കിട്ടിയ 'ദ്രൗപതി2' എന്ന പാൻ ഇന്ത്യൻ ചിത്രം ജനുവരി അവസാനത്തോടെ വേൾഡ് വൈഡ് റിലീസ് ചെയ്യും
2020ൽ പുറത്തിറങ്ങിയ ദ്രൗപതി എന്ന ചിത്രത്തിന്റെ തുടർച്ചയായി സംവിധായകൻ മോഹൻ ജി., യുവതാരം റിച്ചാർഡ് റിഷിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൻ്റെ സെൻസർ പൂർത്തിയായി. U/A കിട്ടിയ 'ദ്രൗപതി2' എന്ന പാൻ ഇന്ത്യൻ ചിത്രം ജനുവരി അവസാനത്തോടെ വേൾഡ് വൈഡ് റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.
ദ്രൗപതി, രുദ്ര താണ്ഡവം എന്നിവയ്ക്ക് ശേഷം റിച്ചാർഡ് ഋഷിയും മോഹൻ ജിയും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണ് ദ്രൗപതി 2. ആര്യൻ, അദ്ദേഴ്സ്, ജെ.എസ്.കെ., പാപനാശം, വിശ്വരൂപം 2, രാക്ഷസൻ, വലിമൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിബ്രാൻ വൈബോധയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത്. നേതാജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സോള ചക്രവർത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജി.എം. കോർപ്പറേഷൻ്റെ ബാനറിൽ സത്യ, രവി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
advertisement
ഹൊയ്സാള ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും മുഗൾ കാലഘട്ടത്തിലെ കഥ പറയുന്ന പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ സിനിമയിൽ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളി കൂടിയായ രക്ഷണ ഇന്ദുചൂഡനാണ്.
തമിഴിൽ ഇറങ്ങിയ മാർഗഴി തിങ്കൾ, മരുതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് രക്ഷണ. ദ്രൗപതി ദേവിയായി വേഷമിടുന്ന അവരുടെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം റിലീസ് ചെയ്തിരുന്നു. പതിനാലാം നൂറ്റാണ്ടിലെ കഥപറയുന്ന ദ്രൗപതി2- ൽ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ മുഗൾ അധിനിവേശം പോലുള്ള ചരിത്രം അടിസ്ഥാനമാക്കി, പക്കാ ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ലഹാരി മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
advertisement
നട്ടി നടരാജ്, വൈ.ജി. മഹേന്ദ്രൻ, ഭരണി (നാടോടികൾ), ശരവണ സുബ്ബയ്യ, വേല രാമമൂർത്തി, ചിരാഗ് ജനി, ദിനേശ് ലാംബ, ഗണേഷ് ഗൗരംഗ്, ദിവി, ദേവയാനി ശർമ്മ, അരുണോദയൻ, ജയവേൽ എന്നിവരും ദ്രൗപതി 2-ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രാഹകൻ: ഫിലിപ്പ് ആർ. സുന്ദർ, എഡിറ്റർ: ദേവരാജ്, കലാസംവിധായകൻ: കമൽനാഥൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്. മുരുകൻ, നൃത്തസംവിധായകൻ: തനിക ടോണി, സ്റ്റണ്ട് കോ-ഓർഡിനേറ്റർ: ആക്ഷൻ സന്തോഷ്, സ്റ്റിൽസ്: തേനി സീനു, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി. ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടൻ്റ് മനു കെ.തങ്കച്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 02, 2026 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹൊയ്സാള ചക്രവർത്തി വീരബല്ലാല മൂന്നാമന്റെയും, കടവ സാമ്രാജ്യത്തിന്റെയും കഥ; 'ദ്രൗപതി 2' തിയേറ്ററിലേക്ക്










