Actor Sheela | നടി ഷീല കുറിയേടത്ത് താത്രിക്കുട്ടിയുടെ കൊച്ചുമകളുടെ മകളോ? വാസ്തവമെന്ത്?

Last Updated:
തന്റെ പതിമൂന്നാം വയസിലാണ് ഷീല അഭിനയജീവിതം തുടങ്ങിയത്
1/7
 മലയാള സിനിമയിൽ ഒരു കാലഘട്ടത്തിലെ പകരം വയ്ക്കാനില്ലാത്ത താരങ്ങളിൽ ഒരാളാണ് നടി ഷീല (actor Sheela). ഷീല, പ്രേം നസീർ ജോഡികൾ റെക്കോർഡ് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ആ റെക്കോർഡ് തകർക്കാൻ ആർക്കും ആയിട്ടില്ല. കേവലം 13 വയസ്സിലാണ് ഷീല ആദ്യമായി വെള്ളിത്തിരയിലെത്തിയത്

advertisement
2/7
 ഇപ്പോഴും മലയാള സിനിമയിൽ ഷീല സജീവമാണ്. 'മനസ്സിനക്കരെ'യിലൂടെ മറ്റൊരു തലമുറയ്‌ക്കൊപ്പവും ഷീല അഭിനയിച്ച് തകർത്തു. ഇതിലെ കൊച്ചുത്രേസ്യാ മലയാള സിനിമയിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമാണ്. സിനിമയിൽ എത്തിച്ചേർന്നതിനെ കുറിച്ച് ഷീല 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നു (തുടർന്ന് വായിക്കുക)

3/7
 ഒരിക്കൽ സിനിമ കാണാൻ പോയതിന് കുട്ടിയായിരുന്ന ഷീലയെ അച്ഛൻ പൊതിരെ തല്ലിയിരുന്നു. അന്ന് ഷീലയ്ക്ക് പ്രായം വെറും 10 വയസ്സ്. ഇവരെ സിനിമയ്ക്ക് കൊണ്ടുപോയ അയൽവാസിയെയും വെറുതെവിട്ടില്ല

4/7
 പുരോഹിതന്റെ മുൻപിൽ പോയി കുറ്റമേറ്റ് പറഞ്ഞാൽ മാത്രമേ വീട്ടിൽ കയറ്റൂ എന്നായി പിതാവ്. ചെയ്ത 'പാപം' ഏറ്റുപറയാൻ അങ്ങനെ ഷീലയും കൂട്ടരും പോയി. സിനിമ കാണാൻ പോയതിന് പ്രായശ്ചിത്തം ചെയ്യാനായിരുന്നു പുരോഹിതന്റെ നിർദ്ദേശം

5/7
 എന്നാൽ പിതാവിന്റെ മരണത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സാമ്പത്തിക സ്ഥിരത അത്യാവശ്യമായി വന്നു. സിനിമയിലെത്തുമ്പോൾ ഷീലയ്ക്ക് പ്രായം 13 വയസ്സ്. അതൊരു തമിഴ് സിനിമയായിരുന്നു. അവിടെ നിന്നും 'ഭാഗ്യജാതകത്തിലേക്ക്' എത്തിച്ചേർന്നു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്ന് ഷീല

6/7
 സിനിമ തന്റെയും സഹോദരങ്ങളുടെയും കുടുംബത്തിന്റെയും രക്ഷകനായി. അതിൽ സന്തുഷ്‌ടയാണ് എന്നും ഷീല. ഷീല കുറിയേടത്ത് താത്രിക്കുട്ടിയുടെ കൊച്ചുമകളുടെ മകൾ എന്ന പ്രചാരണത്തിനും മറുപടിയുണ്ട്

7/7
 'ആ കഥ ഞാനും കേട്ടിട്ടുണ്ട്. അതിൽ സത്യമില്ല... തലമുറകളായി ഞങ്ങൾ സിറിയൻ കത്തോലിക്കരാണ്, ഷീല പറഞ്ഞു

'വിവി രാജേഷ് ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരൻ; തലസ്ഥാന നഗരിക്ക് ഉണർവാകും'; വെള്ളാപ്പള്ളി

  • വിവി രാജേഷ് മേയറാകുന്നത് തലസ്ഥാന നഗരിക്ക് വലിയ ഉണർവും വികസനവും നൽകുമെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

  • മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തി.

  • മതവിദ്വേഷം ഉണർത്താൻ ലീഗ് ശ്രമിക്കുന്നുവെന്നും മാറാട് കലാപം ആവർത്തിക്കാൻ ശ്രമമുണ്ടെന്നും ആരോപിച്ചു.

View All
advertisement