Love Horoscope 3rd January | പ്രണയം ധൈര്യപൂർവ്വം തുറന്നു പറയുക: ആശയവിനിമയത്തിൽ വ്യക്തത സൂക്ഷിക്കുക: ഇന്നത്തെ പ്രണയഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2026 ജനുവരി 3ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഇന്ന് മിക്ക രാശിക്കാർക്കും വൈകാരികമായ ആഴവും, പ്രണയത്തിൽ വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങളും നിറഞ്ഞ ദിവസമാണ്. സത്യസന്ധതയും വ്യക്തമായ ആശയവിനിമയവുമാണ് ഇന്നത്തെ വിജയത്തിന്റെ താക്കോൽ. മേടം, മിഥുനം, വൃശ്ചികം, ധനു, മീനം രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകാനും പുതിയ തുടക്കങ്ങൾക്കും സാധ്യതയുണ്ട്.ബന്ധങ്ങളിൽ പുതിയ ഊർജ്ജം അനുഭവപ്പെടും. പ്രണയം കൂടുതൽ തീവ്രമാകും. വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കും. പങ്കാളിയുമായി കൂടുതൽ അടുക്കാൻ അവസരം ലഭിക്കും. റൊമാന്റിക് ആയ അനുഭവങ്ങൾ ഉണ്ടാകും. ഇടവം , കർക്കടകം, കന്നി, കുംഭം രാശിക്കാർക്ക് ചില വൈകാരികമായ തടസ്സങ്ങളോ ചെറിയ തർക്കങ്ങളോ നേരിടേണ്ടി വന്നേക്കാം. ക്ഷമയും വ്യക്തമായ സംസാരവുമാണ് പരിഹാരം. ഈ രാശിക്കാർ ഇന്ന് പങ്കാളിയോട് സംസാരിക്കുമ്പോൾ സംയമനം പാലിക്കപങ്കാളിക്ക് സമ്മാനങ്ങൾ വാങ്ങി ണം. പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്നത് ബന്ധം വഷളാകാതിരിക്കാൻ സഹായിക്കും.തുലാം, ഇടവം, മകരം രാശിക്കാർ പുതിയ ബന്ധങ്ങളിലേക്ക് എടുത്തുചാടുന്നതിന് മുൻപ് സ്വന്തം ആഗ്രഹങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. മനസ്സ് തുറന്ന് സംസാരിക്കാൻ തയ്യാറാകുക. ചിങ്ങംരാശിക്കാർ നിങ്ങളുടെ ഉള്ളിലുള്ള പ്രണയം ധൈര്യപൂർവ്വം തുറന്നുപറയാൻ മടിക്കേണ്ടതില്ല. ഹൃദയസ്പർശിയായ കാര്യങ്ങൾ പങ്കുവെക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്. സത്യസന്ധമായ പെരുമാറ്റം, വ്യക്തമായ ആശയവിനിമയം, പങ്കാളിയോടുള്ള സഹാനുഭൂതി എന്നിവയിലൂടെ ഇന്നത്തെ പ്രണയജീവിതം സന്തോഷകരമാക്കാം (Image: AI generated)
advertisement
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ:മേടം രാശിക്കാർക്ക് ഇന്ന് പ്രണയത്തിന്റെ കാര്യത്തിൽ വളരെ പോസിറ്റീവ് ആയ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ സന്തോഷവും അടുപ്പവും വർദ്ധിക്കുന്ന നിമിഷങ്ങളാണ് ഇന്നത്തെ പ്രത്യേകത. പങ്കാളിയോടുള്ള നിങ്ങളുടെ വികാരങ്ങൾ കൂടുതൽ ദൃഢമാകും. പരസ്പരം കൂടുതൽ അടുത്തറിയാനും സ്നേഹം പങ്കുവെക്കാനും നിങ്ങൾക്ക് സാധിക്കും. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇത് നിങ്ങളുടെ ബന്ധത്തിലെ കെട്ടുറപ്പ് വർദ്ധിപ്പിക്കും. അവിവാഹിതർക്ക് നിങ്ങൾ ഒരാളുമായി നടത്തുന്ന സംഭാഷണങ്ങൾ പുതിയൊരു പ്രണയത്തിലേക്ക് വഴിതുറന്നേക്കാം. നിങ്ങളുടെ പോസിറ്റീവ് എനർജി മറ്റുള്ളവരെ ആകർഷിക്കും. പ്രത്യേകമായി ഒരാളിലേക്ക് നിങ്ങൾ ഇന്ന് ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ, മേടം രാശിക്കാർക്ക് ഇന്ന് പ്രണയത്താൽ അനുഗ്രഹിക്കപ്പെട്ട സുന്ദരമായ ഒരു ദിവസമായിരിക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ് 20 നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം അവിവാഹിതരെ സംബന്ധിച്ചിടത്തോളം അല്പം അനിശ്ചിതത്വം നിറഞ്ഞതായിരിക്കും. അതിനാൽ തന്നെ വികാരപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്.ക്ഷമ അനിവാര്യം, പുതിയ ബന്ധങ്ങൾ ദൃഢമാകാൻ സമയമെടുക്കും. അതിനാൽ തന്നെ തിടുക്കം കാണിക്കാതെ ക്ഷമയോടെ കാത്തിരിക്കുന്നത് ബന്ധങ്ങളുടെ ആഴം വർദ്ധിപ്പിക്കാൻ സഹായിക്കും. പങ്കാളിയോടോ അല്ലെങ്കിൽ താൽപ്പര്യമുള്ള വ്യക്തിയോടോ സംസാരിക്കുമ്പോൾ അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. വിട്ടുവീഴ്ചാ മനോഭാവവും കൃത്യമായ ധാരണയും ബന്ധങ്ങളെ കൂടുതൽ കരുത്തുറ്റതാക്കും. ഇന്നത്തെ അനുഭവങ്ങളെ ഒരു പഠനാവസരമായി കാണുക. വൈകാരികമായ തിരിച്ചറിവുകൾ നേടാൻ ഈ ദിവസം നിങ്ങളെ സഹായിക്കും. ചുരുക്കത്തിൽ, വികാരങ്ങൾക്ക് കീഴ്പ്പെട്ട് എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതെ, വിവേകത്തോടെ പെരുമാറേണ്ട ദിവസമാണിന്ന്.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയകാര്യങ്ങളിൽ സവിശേഷവും മനോഹരവുമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ പ്രണയജീവിതത്തിൽ പുതിയൊരു ഊർജ്ജം നിറയുന്ന സമയമാണിത്. നിങ്ങളുടെ വികാരങ്ങളിൽ പുതിയൊരു ചൈതന്യം അനുഭവപ്പെടും. ഇത് നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ദീർഘകാലമായി പ്രണയബന്ധത്തിലുള്ളവർക്ക് ഇന്ന് തങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കാളിയോട് കൂടുതൽ വ്യക്തമായും തുറന്ന മനസ്സോടെയും സംസാരിക്കാൻ സാധിക്കും. വികാരങ്ങൾ പരസ്പരം പങ്കുവെക്കുന്നത് വഴി നിങ്ങളിലെ പരസ്പര ധാരണ വർദ്ധിക്കും. ബന്ധത്തിലെ സുതാര്യത സ്നേഹം ആഴമുള്ളതാക്കും. ചുരുക്കത്തിൽ, മിഥുനം രാശിക്കാർക്ക് സന്തോഷവും ആവേശവും നിറഞ്ഞ ഒരു മികച്ച ദിവസമാണ് ഇന്ന് പ്രണയത്തിൽ കാത്തിരിക്കുന്നത്.
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുമ്പോൾ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ നൽകണമെന്ന് ഗണേശൻ പറയുന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും തുറന്നു പങ്കുവെക്കുന്നത് ബന്ധം ദൃഢമാക്കാൻ സഹായിക്കും. അവിവാഹിതർക്ക് പുതിയൊരാളെ കണ്ടെത്താൻ അവസരമുണ്ടെങ്കിലും അവരുടെ വികാരങ്ങളെ മാനിക്കാൻ മറക്കരുത്. തർക്കങ്ങൾ ഉണ്ടായാൽ ക്ഷമയോടെ കൈകാര്യം ചെയ്യുക.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളോട് അത് തുറന്നുപറയാനുള്ള ധൈര്യം കാണിക്കേണ്ട സമയമാണിത്. നിങ്ങളുടെ ആകർഷണീയത മറ്റുള്ളവരെ സ്വാധീനിക്കും. ബന്ധങ്ങളിൽ പുതുമ കൊണ്ടുവരാൻ പുതിയ അനുഭവങ്ങൾ പങ്കിടുക. വെല്ലുവിളികൾ ഉണ്ടാകാമെങ്കിലും അത് പ്രണയത്തിന്റെ ആഴം വർദ്ധിപ്പിക്കാനുള്ള അവസരമായി കാണുക.
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് സമ്മിശ്രമായ ഫലങ്ങളാണ് പ്രണയത്തിൽ കാണുന്നത്. ബന്ധങ്ങളിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാര്യങ്ങൾ വ്യക്തമായി സംസാരിച്ച് പരിഹരിക്കുക. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നത് ബന്ധത്തെ പുതുക്കാൻ സഹായിക്കും. തുറന്ന സംസാരം പരസ്പര ധാരണ വർദ്ധിപ്പിക്കും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: അവിവാഹിതരായ തുലാം രാശിക്കാർ തങ്ങൾ എങ്ങനെയുള്ള ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് സ്വയം ചിന്തിക്കേണ്ട സമയമാണിത്. ആത്മനിയന്ത്രണവും ക്ഷമയും ഉണ്ടെങ്കിൽ നിങ്ങളെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്താൻ സാധിക്കും. ആശയവിനിമയത്തിന് വലിയ പ്രാധാന്യം നൽകുക.
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പ്രണയജീവിതത്തിൽ ഇന്ന് വളരെ സവിശേഷമായ ദിവസമാണ്. പുതിയ ബന്ധങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയം. പങ്കാളിയോട് സത്യസന്ധത പുലർത്തുന്നത് പ്രണയത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ മടിക്കരുത്.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വ്യക്തിബന്ധങ്ങളിൽ പുതിയൊരു ഊർജ്ജം അനുഭവപ്പെടും. നിങ്ങളുടെ വികാരങ്ങൾ ഒരാളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന് അതിന് മികച്ച ദിവസമാണ്. നിങ്ങളുടെ സംഭാഷണങ്ങൾ അർത്ഥവത്താവുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും.
advertisement
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ച അവിവാഹിതർക്ക് പുതിയ ആളുകളെ പരിചയപ്പെടാൻ സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ പറ്റിയ സമയമാണിത്. മുൻവിധികൾ ഒഴിവാക്കി തുറന്ന മനസ്സോടെ പെരുമാറുക. ബന്ധങ്ങളിൽ സ്ഥിരത കൊണ്ടുവരാൻ രണ്ട് പേരുടെയും ഭാഗത്തുനിന്ന് ശ്രമം ആവശ്യമാണ്. വൈകാതെ തന്നെ പോസിറ്റീവ് ആയ മാറ്റങ്ങൾ ദൃശ്യമാകും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പ്രണയകാര്യങ്ങളിൽ ഇന്ന് അല്പം വെല്ലുവിളികൾ നിറഞ്ഞ ദിവസമായേക്കാം. ബന്ധങ്ങളിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. തെറ്റിദ്ധാരണകൾ മാറ്റാൻ തുറന്ന സംസാരം സഹായിക്കും. പങ്കാളിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക. പുതിയൊരു തുടക്കത്തിനുള്ള സൂചനകളും ഇന്നത്തെ ദിവസം നൽകുന്നു.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: നിലവിലുള്ള ബന്ധങ്ങളിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കുക. ചെറിയ പ്രണയ സന്ദേശങ്ങളോ സർപ്രൈസ് ഡിന്നറോ നൽകുന്നത് ബന്ധം ശക്തമാക്കും. സത്യസന്ധത പ്രണയത്തിൽ അത്യാവശ്യമാണ്. നിങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങൾ പങ്കാളിയോട് തുറന്നുപറയുന്നത് സന്തോഷം വർദ്ധിപ്പിക്കും.










