ജ്യോതികയും നടി നഗ്മയും സഹോദരിമാരാണോ? ഈ തമിഴ് സിനിമാ നടിയുമായുള്ള ഇവരുടെ ബന്ധം അറിയാം

Last Updated:
സമൂഹമാധ്യമങ്ങളിൽ ന​​ഗ്മയും ജ്യോതികയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുകയാണ്
1/8
 ഉത്തരേന്ത്യയിൽ നിന്നും മറ്റൊരു പേരും രൂപവുമായി തമിഴ് സിനിമയെ ഒരുകാലത്ത് അടക്കിഭരിച്ച സുന്ദരിയായ ജ്യോതിക (Jyotika). തനി തമിഴ് കുടുംബമായ സൂര്യയുടെ (Actor Suriya) വീട്ടിലേക്ക് മരുമകളായി കടന്നു ചെന്നതും, സിനിമാ മോഹം മാറ്റിവെക്കേണ്ടി വന്നു ജ്യോതികയ്ക്ക്. വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കെത്തിയപ്പോൾ ശ്രദ്ധേയമായ കഥാസന്ദർഭങ്ങളുള്ള സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

advertisement
2/8
 ജ്യോതികയുടെ രണ്ടാമത്തെ വരവിൽ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രമാണ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ച 'കാതൽ ദി കോർ' എന്ന സിനിമ. കൂടാതെ, ഹിന്ദിയിൽ അജയ് ദേവ്ഗണിനൊപ്പം 'സെയ്ത്താൻ' എന്ന ചിത്രത്തിലും അഭിനയിച്ചു. ആ ചിത്രം 100 കോടി രൂപ കളക്ഷൻ നേടി. ജ്യോതിക തന്റെ സിനിമകളുടെ തിരക്കഥകൾ എപ്പോഴും വളരെ ശ്രദ്ധാപൂർവ്വമാണ് തിരഞ്ഞെടുക്കുന്നത്.

3/8
 ജ്യോതിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത്  സഹോദരി ന​ഗ്മ തമിഴ് സിനിമയിലെ പ്രശസ്തയായ ഒരു മുൻനിര നടിയായിരുന്നു. 'ബാഷ' എന്ന സിനിമയിൽ രജനീകാന്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ന​ഗ്മ വെള്ളിത്തിരയിൽ വ്യക്തിമുദ്ര പതിപ്പിച്ചത്. എന്നാൽ, 2007-ന് ശേഷം അവർ അഭിനയത്തിൽ സജീവമായിരുന്നില്ല. തുടർന്ന്, താരം പൂർണമായും സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുന്നതാണ് നമ്മൾ കണ്ടത്. നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം അടുത്തിടെ, ജ്യോതികയുടെ മകളുടെ സ്കൂൾ ചടങ്ങിൽ കുടുംബത്തോടൊപ്പം നഗ്മയെ കണ്ടു.

4/8
 ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ ന​​ഗ്മയും ജ്യോതികയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുകയാണ്. തമിഴ് സിനിമയിലെ മുൻ നിര നടിമാരായ സഹോദരിമാണ് ന​ഗ്മയും ജ്യോതികയുമെന്നാണ് പലരും കരുതുന്നത്. ജ്യോതികയുടെ അർദ്ധസഹോദരിയാണ് നഗ്മ എന്നാണ് ഇപ്പോഴും പലരും കരുതുന്നത്.

5/8
 പക്ഷേ സത്യം അതല്ല.. നടി നഗ്മ ജ്യോതികയുടെ അർദ്ധസഹോദരിയാണ്. പക്ഷെ, ന​ഗ്മയുടെും ജ്യോതികയുടെയും അമ്മ ഒന്നാണെങ്കിലും അച്ഛന്മാർ രണ്ടു പേരാണ്. ജ്യോതികയുടെ അമ്മ സീമയുടെ ആദ്യ ഭർത്താവാണ് അരവിന്ദ് മൊറാർജി. ഈ ദമ്പതികളുടെ മകളാണ് ന​ഗ്മ. എന്നാൽ, കുറച്ചു കാലത്തിന് ശേഷം സീമയും അരവിന്ദ് മൊറാർജിയും വിവാഹ മോചനം നേടി. പിന്നീട് സീമ നിർമ്മാതാവ് ചന്ദറിനെ വിവാഹം കഴിച്ചു. ഇരുവർക്കും ജനിച്ച മകളാണ് ജ്യോതിക.

6/8
 ജ്യോതികയ്ക്ക് ശേഷം സീമയ്ക്കും ചന്ദർ സ​ദാനന്ദിനും ഒരു മകൾ കൂടി ജനിച്ചു. അതാണ് റോഷിനി. നടി റോഷിനിയാണ് ജ്യോതികയുടെ യഥാർത്ഥ അർദ്ധ സഹോദരി. 1998ൽ അരുൺ വിജയും ഖുശ്ബുവും അഭിനയിച്ച തുള്ളിത്രിന്ത കാലം എന്ന സിനിമയിൽ ജ്യോതികയുടെ അർദ്ധസഹോദരി റോഷിനിയാണ് അരുൺ വിജയ്ക്കൊപ്പം അഭിനയിച്ചത്.

7/8
 തമിഴിൽ മാത്രമല്ല റോഷിനി അഭിനയിച്ചിട്ടുള്ളത്. തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ആകെ 6 സിനിമകളിൽ അവർ അഭിനയിച്ചിരുന്നു. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതിനാലാണ് റോഷിനിക്ക് ജ്യോതികയ്ക്കും ന​ഗ്മയ്ക്കും ഉള്ളതുപോലൊരു പ്രശസ്തി ലഭിക്കാത്തത്.

8/8
 ജ്യോതികയോട് സാമ്യമുള്ള റോഷിനിയുടെ ഫോട്ടോകൾ ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. നിലവിൽ നഗ്മയും റോഷിനിയും അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ജ്യോതിക മാത്രമാണ് ഇപ്പോഴും സനിമയിൽ സജീവ സാന്നിധ്യം.

കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ

  • കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ കേരള ടീമായി.

  • അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 ന് തോൽപ്പിച്ച് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.

  • പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജോൺ സീനയും ആദി കൃഷ്ണയും നേടിയ ഗോളുകൾ വിജയത്തിൽ നിർണായകമായി.

View All
advertisement