Suchithra Mohanlal | മോഹൻലാലും സുചിത്രയും തമ്മിൽ നീണ്ട പ്രായവ്യത്യാസം? സുചിത്ര മോഹൻലാലിന് ഇന്ന് ജന്മദിനം

Last Updated:
പലരും നസ്രിയ- ഫഹദ് പ്രായവ്യത്യാസം ചർച്ചയാക്കിയപ്പോഴും മോഹൻലാലും സുചിത്രയും തമ്മിലെ പ്രായത്തിലെ അന്തരം ആരും ശ്രദ്ധിച്ചിട്ടില്ല
1/6
നടൻ മോഹൻലാലിന്റെ (Mohanlal) ഭാര്യ, പ്രണവ് മോഹൻലാലിന്റെ (Pranav Mohanlal) അമ്മ, പ്രശസ്ത ചലച്ചിത്ര നിർമാതാവ് കെ. ബാലാജിയുടെ മകൾ. പിറന്നുവീണപ്പോൾ മുതൽ, ജീവിതകാലം മുഴുവനും സിനിമാ ലോകം ജീവിതത്തിന്റെ ഭാഗമായ വ്യക്തിയാണ് സുചിത്ര മോഹൻലാൽ (Suchithra Mohanlal). എന്നാൽ, വെള്ളിവെളിച്ചത്തിന്റെ മുന്നിൽ ഒരിക്കൽപോലും സുചിത്ര വന്നിട്ടില്ല താനും. തമിഴ്നാട്ടിൽ നിന്നും മലയാളത്തിന്റെ മരുമകളായി എത്തിച്ചേർന്ന സുചിത്ര പ്രേക്ഷകലക്ഷങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച് സ്നേഹിക്കുന്ന അവരുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഭാര്യ എന്ന നിലയിൽ ആദരവ് നേടാറുണ്ട്. ഇന്ന് സുചിത്ര മോഹൻലാലിന് ജന്മദിനം. ചലച്ചിത്ര കുടുംബത്തിലെ മകളായിരുന്നിട്ടും, മോഹൻലാലിന്റെ ഭാര്യയായതോടു കൂടിയാണ് സുചിത്രയ്ക്ക് മാധ്യമശ്രദ്ധ കൂടുന്നത്

advertisement
2/6
മോഹൻലാലിന്റേയും മക്കളുടെയും വിശേഷം കഴിഞ്ഞാൽ, പ്രേക്ഷകർ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നത് സുചിത്ര മോഹൻലാലിനെ കുറിച്ചാണ്. എന്നാൽ, സുചിത്രയ്ക്ക് തന്റേത് എന്ന് പറയാൻ ഒരു സോഷ്യൽ ലൈഫ് ഇല്ല. എന്നാലും സുചിത്രയെ കണ്ടാൽ ഇന്നത്തെ നവമാധ്യമങ്ങളുടെ ഒരു തിരതള്ളൽ തന്നെയുണ്ടാകും. പ്രണവിന്റെ വിശേഷങ്ങളും വിവരങ്ങളും അറിയാൻ പലരും ആശ്രയിക്കുന്നത് സുചിത്രയെയാണ്. സിനിമ കഴിഞ്ഞാൽ പ്രണവ് എവിടെയുണ്ടാകും എന്ന ചോദ്യത്തിന് സുചിത്ര നൽകിയ മറുപടി വൈറലായിരുന്നു (തുടർന്ന് വായിക്കുക)

3/6
സോഷ്യൽ മീഡിയ സജീവമാകാൻ ആരംഭിച്ചത് മുതൽ, എല്ലാ ജന്മദിനത്തിനും സുചിത്രയ്ക്ക് മോഹൻലാലിന്റേയും മകളുടെയും വക ഒരു ജന്മദിനാശംസ പതിവാണ്. അമ്മയെന്നാൽ, മക്കൾ രണ്ടുപേർക്കും പ്രിയപ്പെട്ടവളാണ്. എന്നാൽ, പ്രണവ് അത്രകണ്ട് സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തത് കൊണ്ടുതന്നെ പോസ്റ്റുകളിലൂടെയുള്ള സ്നേഹപ്രകടനം കാണാൻ സാധ്യമല്ല. വളരെ വിരളമായി മാത്രമേ പ്രണവ് മോഹൻലാൽ നാട്ടിൽ ഉണ്ടാവുക പോലും ചെയ്യാറുള്ളൂ. എന്നാൽ, വിസ്മയ അങ്ങനെയല്ല. എല്ലായിപ്പോഴും അമ്മയുടെ ജന്മദിനത്തിന് ഒരു പോസ്റ്റ് മസ്റ്റ് ആണ്

4/6
സിനിമയിൽ കണ്ട നായകനെ സ്വന്തം ജീവിതത്തിലും നായകനായി കിട്ടുന്ന അപൂർവ ഭാഗ്യത്തിനുടമയാണ് സുചിത്ര. 1988ൽ സുചിത്ര മോഹൻലാലിന് ജീവിതസഖിയായി. തിരുവനന്തപുരത്തായിരുന്നു വിവാഹം. വില്ലൻ വേഷത്തിൽക്കണ്ട് ദേഷ്യം തോന്നിയെങ്കിലും, പിന്നീട് നായകവേഷങ്ങളോട് സുചിത്രയ്ക്ക് ഇഷ്‌ടം കൂടി. ആദ്യമായി നേരിൽക്കണ്ട നിമിഷം മോഹൻലാലിന്റെ എസ്.കെ.പി. അഥവാ സുന്ദരക്കുട്ടപ്പൻ എന്ന് ഇരട്ടപ്പേരിട്ടു വിളിച്ചയാളാണ് സുചിത്രാ മോഹൻലാൽ. ഒരഭിമുഖത്തിൽ സുചിത്ര പറഞ്ഞ ഈ കഥയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

5/6
സുചിത്രയ്ക്ക് മോഹൻലാലും മക്കളും, കുടുംബസുഹൃത്തായ ആന്റണി പെരുമ്പാവൂരും ജന്മദിനാശംസ അറിയിക്കാറുണ്ടെങ്കിലും, ഇതുവരെയും സുചിത്രയുടെ എത്രാമത്തെ പിറന്നാളാണ് കഴിഞ്ഞത് എന്ന കാര്യത്തിൽ എങ്ങും വ്യക്തത വന്നിട്ടില്ല. വളരെ ചെറിയ പ്രായത്തിലാണ് സുചിത്ര മോഹൻലാലിന് വധുവാകുന്നത്. തുടക്കത്തിൽ ജാതകപ്രശ്നം പോലും വില്ലനായി മാറിയെങ്കിലും, അതെല്ലാം മറികടന്ന് മോഹൻലാൽ സുചിത്രയെ തന്റെ ജീവിതപ്പാതിയാക്കി മാറ്റി

6/6
ഇത്തവണത്തെ ജന്മദിനത്തിന് മോഹൻലാൽ പങ്കിട്ട സുചിത്രയുടെ ചിത്രമാണിത്. വിക്കിപീഡിയ പേജിൽ പോലും സുചിത്രയുടെ പ്രായം എവിടെയും പരാമർശിച്ചിട്ടില്ല. വിക്കി ബിയോഗ്രഫി എന്ന സൈറ്റിൽ മാത്രമാണ് സുചിത്രയുടെ പ്രായത്തെപ്പറ്റി ഒരു ചെറിയ പരാമർശമെങ്കിലും ഉള്ളത്. ഇതിൽ സുചിത്രയുടെ ജന്മവർഷം 1972 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മോഹൻലാൽ 1960ൽ പിറന്നു എന്നാണ് വിവരം. ഈ വിവരം സുചിത്രയുടെ യഥാർത്ഥ ജന്മദിനമെങ്കിൽ ദമ്പതികൾ തമ്മിൽ ചുരുങ്ങിയത് 12 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടാകും. എങ്കിൽ, വിവാഹം കഴിഞ്ഞ സമയത്തു സുചിത്രയ്ക്ക് 16 വയസ് എന്നതിലെ ലോജിക് ഇല്ലായ്മ കൂടിയുണ്ട്. സുചിത്രയുടെ പ്രായം ഇനിയും എവിടെയും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. പ്രണവ് മോഹൻലാലിന് ഈ വരുന്ന ജൂലൈ മാസത്തിൽ 35 വയസ് തികയും

എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്

  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement