മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ട് വർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളാണിത്. ഡിസംബർ 31 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻ്റ് (IIFM). 1982 ൽ ഭോപ്പാലിൽ സ്ഥാപിതമായ ഐഐഎഫ്എംൽ പരിസ്ഥിതി മാനേജ്മെൻ്റിൽ എംബിഎ പഠനത്തിനവസരമുണ്ട്. മികവുറ്റ രീതിയിൽ കോഴ്സ് പൂർത്തീകരിക്കുന്നവർക്ക്, വലിയ പ്ലേസ്മൻ്റ് ഉറപ്പുള്ള രണ്ട് വർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളാണിത്. ഡിസംബർ 31 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.
വിവിധ സ്പെഷ്യലൈസേഷനുകൾ
ഐ.ഐ.എഫ്.എം. ൽ നാല് സ്പെഷ്യലൈസേഷനുകളിലാണ് എം.ബി.എ. പ്രോഗ്രാമുകൾ നടത്തുന്നത്:
1.ഫോറസ്ട്രി മാനേജ്‌മെൻ്റ്(150 സീറ്റുകൾ)
2.സസ്റ്റൈനബിലിറ്റി മാനേജ്‌മെൻ്റ് (75 സീറ്റുകൾ)
3.സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ്(75 സീറ്റുകൾ)
4.ഡെവലപ്‌മെൻ്റ് ആൻഡ് സസ്റ്റൈനബിൾ ഫിനാൻസ്(75 സീറ്റുകൾ)
അടിസ്ഥാന യോഗ്യത
അപേക്ഷകർ അംഗീകൃത ബിരുദധാരികളും ചുരുങ്ങിയത് 50% മാർക്ക്/തത്തുല്യ സി.ജി.പി.എ. ഉള്ളവരുമായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. നിലവിൽ ബിരുദധാരികളായവർക്കും അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രവേശന പരീക്ഷയും തെരഞ്ഞെടുപ്പും
CAT 2025 / XAT 2026 / MAT 2025 / MAT 2026 ഫെബ്രുവരി / CMAT 2025 & 2026 എന്നീ മാനേജ്‌മെൻ്റ് പ്രവേശന പരീക്ഷകളിലെ സ്കോറുകൾ പരിഗണിച്ച്,അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്കായി അഹമ്മദാബാദ്, ഭോപ്പാൽ, ഡൽഹി, ഗുവാഹത്തി, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ വച്ച് വ്യക്തിഗത അഭിമുഖം (PI) നടത്തും.വ്യക്തിഗത അഭിമുഖത്തിൻ്റെ കൂടി അടിസ്ഥാനത്തിൽ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
advertisement
അപേക്ഷാ ഫീസും കോഴ്സ് ഫീസും
ജനറൽ വിഭാഗക്കാർക്ക് 1500/- രൂപയും പട്ടികജാതി /വർഗ്ഗ വിഭാഗക്കാർക്ക് 1000/- രൂപയുമാണ്,
അപേക്ഷാ ഫീസ്. പ്രവേശനം ലഭിച്ചു കഴിഞ്ഞാൽ പൊതു വിഭാഗക്കാൻ 11.8 ലക്ഷം രൂപയും പട്ടികജാതി/വർഗ്ഗ വിഭാഗക്കാർ 7.08 ലക്ഷം രൂപയും കോഴ്സ് ഫീസായി ഒടുക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
മെയിൽ
admission@iifm.ac.in
ഫോൺ
7552671929
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 27, 2025 12:34 PM IST


