ഈ വിഷുനാളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് സജീവ് നായരും ഗീതികയും എത്തിച്ചേരും. 'അടി' എന്ന സിനിമയിലെ നായികാ നായകന്മാരാണ് ഇരുവരും. നീണ്ട ഇടവേളയ്‌ക്കു ശേഷം റിലീസ് ചെയ്യുന്ന അഹാന കൃഷ്ണയുടെ (Ahaana Krishna) ചിത്രമാണ് 'അടി'. ഭാര്യാ ഭർത്താക്കന്മാരുടെ വേഷത്തിലാണ് ഇതിൽ അഹാനയും ഷൈൻ ടോം ചാക്കോയും അഭിനയിക്കുക. റിലീസിന് മുന്നോടിയായി അഹാന 'ഐ ആം വിത്ത് ധന്യ വർമ്മ' എന്ന പരിപാടിയിൽ സംസാരിക്കുകയുണ്ടായി