advertisement

വയനാടിന്  KSFEയുടെ കൈത്താങ്ങ്; കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്‌സ് ബ്ലോക്ക്

Last Updated:

കെ.എസ്.എഫ്.ഇ ജീവനക്കാർ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയും സ്ഥാപനത്തിൻ്റെ സംഭാവനയും ചേർത്ത് 45 കോടി രൂപയാണ് ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണത്തിനായി ചെലവഴിക്കുന്നത്.

Rapid Read
News18
News18
വയനാട്: മഹാദുരന്തത്തിൽ അകപ്പെട്ട മുണ്ടക്കൈ - ചൂരൽമല ദേശത്തിന് കെ.എസ്.എഫ്.ഇ യുടെ കൈത്താങ്ങ് 45 കോടി രൂപയുടെ ബഹുനില ആശുപത്രി മന്ദിരമായി ഉയരും. മാതൃകാ ടൗൺഷിപ്പിന്റെ അനുബന്ധമായി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കെ.എസ്.എഫ്.ഇ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു നൽകുന്ന പുതിയ അനക്സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
കെ.എസ്.എഫ്.ഇ ജീവനക്കാർ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയും സ്ഥാപനത്തിൻ്റെ സംഭാവനയും ചേർത്ത് 45 കോടി രൂപയാണ് ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണത്തിനായി ചെലവഴിക്കുന്നത്. ആധുനികസൗകര്യങ്ങളോടെ നിലവിൽ വരുന്ന ആശുപത്രി സമുച്ചയം വയനാടിൻ്റെ ആതുര മേഖലക്ക് മുതൽകൂട്ടാകും.
റവന്യു വകുപ്പ് മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ഒ.ആർ കേളു, എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ് കൂടാതെ ടി.സിദ്ധിഖ് എം.എൽ.എ, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ചീഫ് സെക്രട്ടറി എ.ജയതിലക് ഐഎഎസ്, റവന്യു സെക്രട്ടറി എം.ജി.രാജമാണിക്യം, വയനാട് ടൗൺഷിപ്പ് പ്രൊജക്ട് സ്പെഷ്യൽ ഓഫീസർ എസ്.സുഹാസ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ.എസ്.കെ, കോഴിക്കോട് റൂറൽ മേഖല എ.ജി.എം അഭിറാം കൃഷ്ണ, സംഘടനാ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാടിന്  KSFEയുടെ കൈത്താങ്ങ്; കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്‌സ് ബ്ലോക്ക്
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement