Uthara Sharath | ട്രൈപ്പോഡ് കിട്ടീല; ഉത്തര ശരത്തിന്റെ അമ്മായിയച്ഛൻ മരുമകൾക്കായി റീൽസ് സൗകര്യം ഒരുക്കിയപ്പോൾ

Last Updated:
ആ ക്യാമറയുമായി ഇരിക്കുന്നത് ഉത്തര ശരത്തിന്റെ അമ്മായിയച്ഛനാണ്‌
1/6
ദുബായിൽ നിന്നും കേരളത്തിലേക്കും അവിടെ നിന്നും മുംബൈയിലേക്കും ജീവിതം പറിച്ചുനട്ട യുവതിയാണ് നടി ആശ ശരത്തിന്റെ (Asha Sharath) നടിയും നർത്തകിയുമായ മകൾ ഉത്തര ശരത് (Uthara Sharath). ഈ വർഷം ഉത്തരയുടെയും ആദിത്യ മേനോന്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷങ്ങൾ തികയും. രണ്ടാണ്മക്കൾ മാത്രമുള്ള കുടുംബത്തിലേക്കാണ് ഉത്തരയെ വിവാഹം ചെയ്തയച്ചത്. അതിനാൽ, ഇവിടെ ഒരു മകളുടെ അഭാവം തീർക്കുന്നത് ഉത്തരയാണ്. മരുമകൾ എന്നല്ല, ഒരു മകൾ വീട്ടിൽ ഉണ്ടെങ്കിൽ എങ്ങനെയാണോ, അതുപോലെ തന്നെയാണ് ആദിത്യയുടെ അമ്മയും അച്ഛനും ഉത്തരയെ പരിപാലിക്കുന്നത്

advertisement
2/6
ആശയുടെയും ഉത്തരയുടെയും പോലത്തെ കലാ കുടുംബം അല്ല ഇവരുടേത്. എന്നാൽ, കലാകാരിയായ മരുമകൾ കാലെടുത്തു വച്ചതും, അവരും കലാ ലോകം പരിചയിച്ചു. രണ്ടു കുടുംബങ്ങൾ എന്നൊരു വേർതിരിവ് ഇവരുടെ ഇടയിലില്ല. ആശ വരുമ്പോഴും മറ്റും ഒരു കുടുംബാംഗം ദൂരെനിന്നും വീട്ടിലേക്ക് വരുന്നത് പോലത്തെ ഫീലാകും ഈ മുംബൈ വീട്ടിൽ നിറയുക. ദേഷ്യപ്പെടാൻ പോലും അറിയില്ല എന്ന് ആദിത്യ വിവാഹവേളയിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ ഉത്തരയോട് കയർത്തു സംസാരിക്കേണ്ട ആവശ്യം തന്നെയില്ല (തുടർന്ന് വായിക്കുക)

3/6
ഉത്തരയ്ക്കും ആശയ്ക്കും ഒപ്പം ഇരുന്നുകൊണ്ട് റീൽസ് വീഡിയോ ചെയ്യുന്നതിലും ആദിത്യയുടെ കുടുംബം ചേരാറുണ്ട്. വിവാഹം കഴിഞ്ഞു എന്ന് കരുതി ഉത്തരയ്ക്ക് തന്റെ ഇഷ്‌ടങ്ങൾ ഒന്നും തന്നെ മറക്കേണ്ടതായോ ഉപേക്ഷിക്കേണ്ടതായോ വന്നിട്ടില്ല. അമ്മ ആശയെ പോലെ ക്‌ളാസിക്കൽ നൃത്തം ചെയ്യുന്ന ഉത്തരയുടെ സ്റ്റേജ് പരിപാടിക്ക് ആദിത്യയും കുടുംബവും വന്നുചേർന്ന ദൃശ്യം ഇവരുടെ വിവാഹം കഴിഞ്ഞ നാളുകളിൽ വൈറലായിരുന്നു

4/6
വിവാഹം കഴിഞ്ഞ ശേഷമാണ് തനിക്ക് ചിറകുകൾ ലഭിച്ചത് എന്ന് പറഞ്ഞ ആളാണ് ആശ. ഭാര്യക്ക് അവരുടെ ലോകത്ത് ചിറകുവിരിച്ചു പറക്കാൻ ഭർത്താവ് അത്രകണ്ട് സ്വാതന്ത്ര്യം ഒരുക്കിയിരുന്നു. ഉത്തരയുടെ കാര്യത്തിലും മറിച്ചൊന്നു സംഭവിച്ചിട്ടില്ല എന്നുവേണം കരുതാൻ. ഭർത്താവ് ആദിത്യയുടെ ഒപ്പം ഗോവയിൽ ആയിരുന്നു ഉത്തര പുതുവർഷത്തെ വരവേറ്റത്. ഫ്‌ളൈറ്റിൽ പോയിവന്ന വിശേഷം ഉത്തരയുടെ പേജ് നോക്കിയാൽ കാണാം. തിരികെ വീട്ടിലെത്തിയിട്ടും ആഘോഷത്തിന് കുറവൊന്നും ഉണ്ടായിട്ടില്ല

5/6
പെർഫോർമർമാരുടെ കുടുംബമായതിനാൽ, ഉത്തര റീൽസ് വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. സ്ത്രീസ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ കുത്തിക്കുറിച്ച്, തിരിഞ്ഞിരുന്ന് 'എടിയേ ചായ എന്ത്യേ' എന്ന് ചോദിക്കുന്ന പതിവുള്ള പുരുഷ കേസരികൾക്ക് ഒരു വെല്ലുവിളിയാണ് ഉത്തരയുടെ അമ്മായിയച്ഛൻ, അഥവാ ആദിത്യയുടെ അച്ഛൻ. മകൾ ഒരു ആവശ്യം ഉന്നയിച്ചാൽ എങ്ങനെയാണോ, അതുപോലെതന്നെയാണ് മരുമകൾ ഉത്തരയുടെ ഒരു റീൽസ് വീഡിയോക്ക് അദ്ദേഹം നൽകിയ പിന്തുണ. അതൊന്നു കണ്ടുനോക്കാം
പെർഫോർമർമാരുടെ കുടുംബമായതിനാൽ, ഉത്തര റീൽസ് വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. സ്ത്രീസ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ കുത്തിക്കുറിച്ച്, തിരിഞ്ഞിരുന്ന് 'എടിയേ, ചായ എന്ത്യേ' എന്ന് ചോദിക്കുന്ന പതിവുള്ള പുരുഷ കേസരികൾക്ക് ഒരു വെല്ലുവിളിയാണ് ഉത്തരയുടെ അമ്മായിയച്ഛൻ, അഥവാ ആദിത്യയുടെ അച്ഛൻ. മകൾ ഒരു ആവശ്യം ഉന്നയിച്ചാൽ എങ്ങനെയാണോ, അതുപോലെതന്നെയാണ് മരുമകൾ ഉത്തരയുടെ ഒരു റീൽസ് വീഡിയോക്ക് അദ്ദേഹം നൽകിയ പിന്തുണ. അതൊന്നു കണ്ടുനോക്കാം
advertisement
6/6
ട്രൈപോഡ് കുത്തി നിർത്തി റീൽസ് ചെയ്യുന്നതിന് പകരം ഉത്തരയുടെ അമ്മായിയച്ഛൻ തന്നെ ക്യാമറ കം ട്രൈപോഡ് ആയി മാറിയിരിക്കുന്നു. മുന്നിൽ തന്റെ ഭാര്യയും മരുമകളും മരുമകളുടെ അമ്മ ആശയുമാണ് അഭിനേതാക്കൾ. ഒരു പുതിയ ട്രെൻഡിന്റെ ചുവടുപിടിച്ച് ചെയ്ത വീഡിയോയാണിത്. ഉത്തരയുടെ ആരാധകർ പലരും ഈ വീഡിയോയ്ക്ക് പിന്തുണയുമായി എത്തിച്ചേർന്നു കഴിഞ്ഞു

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ

  • തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിൽ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കും.

  • പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ തിരികെ; ലേബൽ നിർബന്ധമെന്ന് ബിവറേജസ് കോർപറേഷൻ.

  • പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ചു; ക്ലീൻ കേരള കമ്പനിക്ക് കൈമാറും.

View All
advertisement