ഉത്തര ശരത്തിന്റെ ഭർത്താവ് ആദിത്യയുടെ പിറന്നാളിന് വാതിലിനു മുന്നിൽ ഒരു സർപ്രൈസ്; ഒരു കുടുംബം മുഴുവൻ അമ്പരന്ന നിമിഷം

Last Updated:
പിറന്നാളുകാരനായ ഉത്തരയുടെ ഭർത്താവ് ആദിത്യ മാത്രമല്ല, സകല കുടുംബാംഗങ്ങളും ഒന്നിച്ച് അമ്പരന്ന നിമിഷമായിരുന്നു അത്
1/9
നടിയും നർത്തകിയുമായ ആശ ശരത്തിന്റെ കുടുംബത്തിലെ മൂത്തമരുമകനാണ് ആദിത്യ മേനോൻ എന്ന ചാർട്ടേർഡ് അക്കൗണ്ടന്റ്. നർത്തകിയും അഭിനേത്രിയുമായ മകൾ ഉത്തര ശരത്തിന്റെ ഭർത്താവ്. ഉത്തരയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുന്നു. വിവാഹശേഷമുള്ള ആദിത്യയുടെ രണ്ടാമത് ജന്മദിനം കഴിഞ്ഞു
നടിയും നർത്തകിയുമായ ആശ ശരത്തിന്റെ (Asha Sharath) കുടുംബത്തിലെ മൂത്തമരുമകനാണ് ആദിത്യ മേനോൻ എന്ന ചാർട്ടേർഡ് അക്കൗണ്ടന്റ്. നർത്തകിയും അഭിനേത്രിയുമായ മകൾ ഉത്തര ശരത്തിന്റെ (Uthara Sharath) ഭർത്താവ്. ഉത്തരയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുന്നു. വിവാഹശേഷമുള്ള ആദിത്യയുടെ രണ്ടാമത് ജന്മദിനം കഴിഞ്ഞു
advertisement
2/9
ഈ പിറന്നാളിന് ആദിത്യക്ക് ഒരു സർപ്രൈസ് വീടിന്റെ വാതിൽക്കൽ വന്നു  നിൽപ്പുണ്ടായിരുന്നു. ആദിത്യ മാത്രമല്ല, സകല കുടുംബാംഗങ്ങളും ഒന്നിച്ചു അമ്പരന്ന നിമിഷമായിരുന്നു അത്. ആ വീഡിയോ പോസ്റ്റ് ഉത്തരയുടെയും ആശയുടെയും പേജുകളിൽ നിറഞ്ഞു (തുടർന്ന് വായിക്കുക)

3/9
ഉത്തരയുടെ വിവാഹത്തോടെ രണ്ട് ആൺകുട്ടികൾ മാത്രമുള്ള ആദിത്യയുടെ കുടുംബത്തിലേക്ക് ഒരു മകളും, രണ്ട് പെൺകുട്ടികൾ ഉള്ള അച്ഛനമ്മമാരായ ആശയ്ക്കും ശരത്തിനും ഒരു മകനെയും കൂടി ലഭിക്കുകയായിരുന്നു. ആശയെ ദുബായ് അമ്മയെന്നും ആദിത്യയുടെ അമ്മയെ ബോംബെ അമ്മയെന്നുമാണ് ഉത്തര വിളിക്കുക

4/9
വാതിൽ തുറന്നതും ട്രോളി ബാഗുമായി അതാ നിൽക്കുന്നു ആശ. ഒന്ന് വിളിച്ചു പറയുക പോലും ചെയ്യാതെയുള്ള ആശയുടെ സർപ്രൈസ് വരവിൽ ആദിത്യ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ച് വരവേറ്റു. അമ്മായിയമ്മ എന്നതിനേക്കാൾ അമ്മയെന്ന നിലയിൽ ആശയോടുള്ള ആദിത്യയുടെ സ്നേഹത്തിന് തെളിവാണ് ഈ ദൃശ്യം

5/9
ആദിത്യ മാത്രമല്ല, ആദിത്യയുടെ അമ്മയും ആശയെ കണ്ട അമ്പരപ്പ് മാറാതെയുള്ള നിൽപ്പായിരുന്നു. കുറച്ചേറെയായി വിളിച്ചിട്ടും കിട്ടാതെയിരുന്ന കാര്യവും അവർ ആശയോട് സർപ്രൈസ് നിറഞ്ഞ മുഖത്തോടെ തന്നെ അവതരിപ്പിച്ചു

6/9
ഈ അസുലഭ നിമിഷം ക്യാമറയിൽ പകർത്താൻ രണ്ടുപേർ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഒരു ഭാഗത്ത് ഒരുപക്ഷേ ഉത്തരയായിരിക്കാം, മറ്റെയാൾ ആദിത്യയുടെ ഇളയ സഹോദരനാണ്
ഈ അസുലഭ നിമിഷം ക്യാമറയിൽ പകർത്താൻ രണ്ടുപേർ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഒരു ഭാഗത്ത് ഒരുപക്ഷേ ആദിത്യയുടെ പിതാവായിരിക്കാം, മറ്റെയാൾ ആദിത്യയുടെ ഇളയ സഹോദരനാണ്
advertisement
7/9
'പങ്കു' എന്ന് വിളിപ്പേരുള്ള ഉത്തരയുടെയും ആദിത്യയുടേയും പ്രണയ വിവാഹമാണ്. ആശ ശരത്തിന്റെ മകൾ എന്ന് മനസിലാക്കാതെയാണ് പ്രണയം പുരോഗമിച്ചത്. ഒടുവിൽ ഒരു ഗ്രൂപ്പ് ഫോട്ടോയിൽ പെണ്ണിന്റെ അമ്മ 'ആശ ശരത്തിനെ പോലുണ്ട്' എന്ന് കണ്ടെത്തിയത് ആദിത്യയുടെ അച്ഛനും, അക്കാര്യം ഉറപ്പിച്ചത് ആദിത്യയുടെ അമ്മയുമാണ്

8/9
ആശ കൂടി വന്നശേഷം പിറന്നാൾ ആഘോഷം ഗംഭീരമായി. കേക്ക് മുറിക്കലും ഒത്തുകൂടലും നടന്നതിന്റെ വിശേഷവും വീഡിയോയുടെ ഭാഗമായുണ്ട്. ആശയ്‌ക്കൊപ്പം ഉത്തര, ആദിത്യ, ആദിത്യയുടെ അച്ഛനമ്മമാർ, സഹോദരൻ എന്നിവർ

9/9
ആശ ശരത്തും അമ്മയും ഭർത്താവും മക്കൾ രണ്ടുപേരും ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement