ആയിരക്കണക്കിന് രൂപ വിലയുള്ള ഒരു കേക്കും സമീപ വാസികളായ നിരവധി പേരെ വിളിച്ചുള്ള വലിയ വിരുന്നും 'ചേതക്' എന്ന തൻ്റെ കുതിരയുടെ ജന്മദിനത്തിന് ഇദ്ദേഹം ഒരുക്കി. തിങ്കളാഴ്ച്ച വൈകീട്ട് ആയിരുന്നു ചേതക്കിൻ്റെ ജന്മദിനാഘോഷം. രാവിലെ തന്നെ കുതിരയെ കുളിപ്പിച്ച് സുന്ദരനാക്കിയ ശേഷം അണിയിച്ച് ഒരുക്കിയിരുന്നു. (Image credit: IANS)
വൈകിട്ടോടെ ക്ഷണപ്രകാരം സമീപവാസികൾ എത്തി. കേക്ക് കുതിരയുടെ മുന്നിൽ വച്ച ശേഷം ഗോലുവും കൂട്ടരും ചേർന്ന് മുറിച്ചു. ചേതക്കിൻ്റെ പേരും ചിത്രവും അലേഖനം ചെയ്ത കേക്കാണ് ഒരുക്കിയിരുന്നത്. ശേഷം പടക്കം പൊട്ടിച്ചും മറ്റും ആഘോഷം ഗംഭീരമാക്കി. അതിഥികൾക്കായി വെജിറ്റേറിയൻ - നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഗോലു ഒരുക്കിയിരുന്നു. (Image credit: IANS)
മൃഗങ്ങൾക്ക് എതിരായി വർദ്ധിക്കുന്ന അതിക്രമങ്ങളിൽ ഉള്ള സങ്കടവും ഗോലു പങ്കുവെച്ചു. ഇന്നത്തെ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹം കാണിക്കുന്നത് മൃഗങ്ങളാണ്. ആളുകൾ ഒരിക്കലും മൃഗങ്ങളെ വെറും ഒരു മൃഗമായി മാത്രം കണാൻ പാടില്ല. വീട്ടിലെ ഒരു അംഗത്തെ പോലെ അവരെ സ്നേഹിക്കണം. മൃഗങ്ങളെ കൂടുതൽ സ്നേഹിക്കാൻ നാം ശീലക്കേണ്ടതുണ്ടെന്നും ഗോലു പറയുന്നു