മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണുമരിച്ചു; കുളിപ്പിക്കുന്നതിനിടെ കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ
- Published by:Rajesh V
 - news18-malayalam
 
Last Updated:
കിണറിനു സമീപത്തുനിന്ന് കുട്ടിയെ കുളിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറുകയും കിണറ്റിലേക്കു വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു
കണ്ണൂർ: കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു. കണ്ണൂർ കുറുമാത്തൂർ സ്വദേശി ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ പറയുന്നത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ പ്രതികരണം.
ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. കിണറിനു സമീപത്തുനിന്ന് മുബഷിറ കുട്ടിയെ കുളിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറുകയും കിണറ്റിലേക്കു വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പൊലീസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.
Summary: A three-month-old baby died after falling into a well in Kannur. The deceased infant has been identified as Alan, the son of Jabeer and Mubashira, residents of Kurumathur, Kannur. The mother stated that the baby accidentally slipped from her hands and fell into the well while she was taking the child to the well-side for a bath.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
November 03, 2025 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണുമരിച്ചു; കുളിപ്പിക്കുന്നതിനിടെ കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ


