അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്

Last Updated:

'ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ സൂക്ഷ്മ പ്രകടനങ്ങളും കണ്ട് എനിക്ക് തന്നെ അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹം ഈ പുരസ്‌കാരത്തിന് അർഹനാണ്. ഇന്നത്തെ യുവതലമുറ ഇതെല്ലാം കണ്ട് മനസ്സിലാക്കുകയും മമ്മൂക്കയുടെ അഭിനയത്തിൽ നിന്ന് പലതും മനസ്സിലാക്കുകയും വേണം'

പ്രകാശ് രാജ്, മമ്മൂട്ടി
പ്രകാശ് രാജ്, മമ്മൂട്ടി
തൃശൂർ: മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ ജൂറി ചെയർമാൻ പ്രകാശ് രാജ്. സീനിയർ‌ ആയതുകൊണ്ടല്ല പുരസ്കാരത്തിന് പരിഗണിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ചെറുപ്പക്കാർ ഒരുപാട് പഠിക്കാനുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും അദ്ദേഹം പുലർത്തിയ ചില സൂക്ഷ്മാഭിനയങ്ങളും വളരെ ശക്തമായിരുന്നു. അതെല്ലാം ഇന്നത്തെ യുവാക്കൾ കണ്ടു മനസ്സിലാക്കേണ്ടതാണ്. പക്ഷേ എആർഎമ്മിലെ ടൊവിനോ തോമസിന്റെ അഭിനയവും, ഞങ്ങൾ പരിഗണിച്ച നാല് സിനിമകളിലെ ആസിഫ് അലിയുടെ അഭിനയവും പരിഗണിച്ചാൽ തങ്ങളുടെ സിനിമകൾ മികവുറ്റതാക്കാൻ അവർ കാണിക്കുന്ന പരിശ്രമവും വളരെ വലുതാണ്. ഉജ്വല പ്രകടനം കാഴ്ചവയ്ക്കാനുള്ള ഇവരുടെ ശ്രമങ്ങൾ മമ്മൂക്കയെയും മോഹൻലാലിനെയും പോലെയുള്ള മഹാന്മാരായ കലാകാരന്മാരെ സ്വാധീനിക്കുന്നുണ്ടാകും. ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ സൂക്ഷ്മ പ്രകടനങ്ങളും കണ്ട് എനിക്ക് തന്നെ അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹം ഈ പുരസ്‌കാരത്തിന് അർഹനാണ്. ഇന്നത്തെ യുവതലമുറ ഇതെല്ലാം കണ്ട് മനസ്സിലാക്കുകയും മമ്മൂക്കയുടെ അഭിനയത്തിൽ നിന്ന് പലതും മനസ്സിലാക്കുകയും വേണം.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. കേരളാ സർക്കാർ എന്നെ ഇങ്ങോട്ട് വിളിച്ച്, അനുഭവപരിചയമുള്ള ഒരാൾ പുറത്തുനിന്ന് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴും, 'ഞങ്ങൾ ഇതിൽ ഇടപെടില്ല, നിങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്' എന്ന് പറഞ്ഞപ്പോഴും എനിക്ക് സന്തോഷം തോന്നി. കാരണം, ദേശീയ പുരസ്‌കാരങ്ങളിൽ അത് സംഭവിക്കുന്നില്ല, അവിടെ ഫയലുകളും കെട്ടുകളും അവാർഡ് നേടുന്നത് നമ്മൾ കാണുന്നു. അത്തരത്തിലുള്ള ഒരു ജൂറിയും അത്തരത്തിലുള്ള ഒരു ദേശീയ സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്- പ്രകാശ് രാജ് പറഞ്ഞു.
advertisement
മഞ്ഞുമ്മൽ ബോയ്സ് എന്ന കഥ സിനിമയാക്കാൻ വളരെ പ്രയാസമേറിയ കാര്യമാണ്. അതിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണ് ആ സിനിമയ്ക്ക് കൂടുതൽ അവാർഡ് കിട്ടിയത്. അവർക്ക് കുറെ അവാർഡുകൾ കൊടുത്തു എന്ന് കരുതി വീണ്ടും അവാർഡിന് പരിഗണിക്കാതിരിക്കാൻ നിർവാഹമില്ല. അവർ ഈ പുരസ്കാരങ്ങളെല്ലാം അർഹിക്കുന്നുവെന്നും ജൂറി ചെയര്‍മാൻ പറഞ്ഞു.
മത്സരത്തിനെത്തിയ 128 സിനിമകളെക്കുറിച്ച് വിലയിരുത്തിയ പ്രകാശ് രാജ്, ഗുണനിലവാരത്തിന്റെ കാര്യത്തിൽ പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് വ്യക്തമാക്കി. ഈ മികച്ച സിനിമകൾ കണ്ടപ്പോൾ കൂടുതൽ അത്തരത്തിലുള്ള സൃഷ്ടികൾ മലയാളത്തിൽ ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
Next Article
advertisement
'മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹമെന്ന് കുമ്മനം
'മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹമെന്ന് കുമ്മനം
  • ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിജെപി

  • കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സർക്കാർ നിലപാട് ദുരൂഹമാണെന്നും കുമ്മനം

  • കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി എന്നും കുമ്മനം . 

View All
advertisement