മൂന്നുലക്ഷം വാടകയുള്ള മാരിയറ്റ് റിസോര്‍ട്ടില്‍ ഒരു രൂപ പോലും കൊടുക്കാതെ യുവതി താമസിച്ചത് 3 രാത്രി
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ചാണ് യുവതി മൂന്ന് ലക്ഷത്തോളം രൂപ ലാഭിച്ചതെന്നാണ് വെളിപ്പെടുത്തൽ
ഒരു രൂപ പോലും ചിലവഴിക്കാതെ ആഡംബര ഹോട്ടലിൽ മൂന്നു രാത്രി താമസിക്കാൻ ഉള്ള ഒരു അവസരം ലഭിച്ചാലോ? അത്തരത്തിലുള്ള തന്റെ അനുഭവമാണ് പൂനെ സ്വദേശിയായ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉത്തരാഖണ്ഡിലെ മാരിയറ്റ് റിസോർട്ടിൽ ആണ് താൻ മൂന്നുദിവസം ചെലവഴിച്ചതെന്ന് പ്രീതി ജെയിൻ എന്ന യുവതി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
advertisement
advertisement
58,000 മെമ്പർഷിപ്പ് റിവാർഡ് പോയിൻ്റുകൾ ഉണ്ടായിരുന്ന അമേരിക്കൻ എക്‌സ്‌പ്രസ് പ്ലാറ്റിനം എക്‌സ്പ്രസ് കാർഡ് ഉപയോഗിച്ച് താൻ 4 ലക്ഷം രൂപ ലാഭിച്ചതായി പ്രീതി പറഞ്ഞു. ആ പോയിൻ്റുകളെ മാരിയറ്റ് ബോൺവോയ് പോയിൻ്റുകളാക്കി മാറ്റിയാണ് യുവതി ലക്ഷങ്ങൾ ലാഭിച്ചത്. മാരിയറ്റ് ഇൻ്റർനാഷണലിൻ്റെ ലോയൽറ്റി പ്രോഗ്രാമിനുള്ള ലോയൽറ്റി റിവാർഡ് കറൻസിയാണ് ഈ നേട്ടത്തിന് ഉപകരിച്ചത്. ഉപഭോക്താക്കൾക്ക് മാരിയറ്റ് കമ്പനിയുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും മികച്ച യാത്രാനുഭവങ്ങൾ ലാഭകരമായി സ്വന്തമാക്കാൻ ഈ പോയിന്റുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും. കൂടാതെ ഈ പോയിന്റുകൾ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
advertisement
ഹോട്ടലിലെ ഒന്നാം ദിവസം പ്രീമിയർ റൂമിലേക്കും തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് എക്സിക്യൂട്ടീവ് സ്യൂട്ടിലേക്കും താമസം ഒരുക്കിയതായും പ്രീതി പറയുന്നു. ഒരു ദിവസം ഈ മുറിയിൽ തങ്ങുന്നതിന് ഏകദേശം 90,000 രൂപയ്ക്ക് മുകളിൽ ചെലവ് വരുന്നതാണ്. കൂടാതെ ഗംഗാ നദിയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഒരു സ്ഥലത്ത് കോംപ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റും മാരിയറ്റ് വാഗ്ദാനം ചെയ്തതായി പ്രീതി ജെയിൻ വെളിപ്പെടുത്തി.
advertisement
advertisement