Deepika Padukone | ദീപിക പദുകോൺ നിറവയർ മറച്ചുപിടിക്കാൻ ശ്രമിക്കുന്നോ? ഗർഭിണിയെന്ന വാർത്തയെ പിന്താങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
വയറു മറച്ചു പിടിക്കുന്ന തരത്തിലാണ് ദീപികയുടെ വസ്ത്രധാരണം. എന്നാൽ ദമ്പതികൾക്ക് അധികകാലം ഇക്കാര്യം മറച്ചു വെക്കാനാകുമോ എന്നാണ് ആരാധകരുടെ ചോദ്യം
നടി അനുഷ്ക ശർമ്മ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ വാർത്ത എങ്ങും പ്രചരിക്കുമ്പോൾ ബോളിവുഡ് മറ്റൊരു താരപുത്രിക്കോ പുത്രനോ വേണ്ടി കാത്തിരിപ്പ് ആരംഭിച്ചു എന്ന് റിപ്പോർട്ട്. നടി ദീപിക പദുകോണും (Deepika Padukone) ഭർത്താവ് രൺവീർ സിങ്ങും (Ranveer Singh) അവരുടെ ആദ്യത്തെ കണ്മണിക്കായി തയാറെടുത്തുകഴിഞ്ഞു എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ദീപികയുടെ അടുത്തിടെയായുള്ള പൊതുപരിപാടികളിലെ ലുക്ക് ഇത് ശരിവെക്കുന്ന തരത്തിലാണ്
advertisement
advertisement
കഴിഞ്ഞ ദിവസം ബാഫ്റ്റ പുരസ്‌കാര വേദിയിൽ നിന്നും വിമാനത്താവളത്തിലെത്തിയ ദീപികയുടെ ദൃശ്യമാണ് നിങ്ങൾ ആദ്യം കണ്ടത്. ശരീരത്തോട് ചേർന്ന് കിടക്കാത്ത ഒരു ടോപ്പും പാന്റുമാണ് ദീപികയുടെ വസ്ത്രം. ഇതിന്റെ ഒപ്പം അവർ മുഖത്തൊരു കൂളിംഗ് ഗ്ലാസ് കൂടി ധരിച്ചിരിക്കുന്നു. വയറിന്റെ ഭാഗത്ത് വേഷം തീരെ അയഞ്ഞു കിടക്കുന്നതും ദൃശ്യത്തിൽ നിന്നും വ്യക്തം. അതിനു ശേഷം ദീപിക പോസ്റ്റ് ചെയ്ത സാരി ലുക്കിലെ ചിത്രമാണിത്
advertisement
advertisement
advertisement
advertisement
advertisement


