ഭാര്യയ്ക്ക് പ്രസവവേദന; കാമുകിയായ നടിയെ വിവാഹം ചെയ്തില്ലെങ്കിൽ അവിഹിതം പുറത്താവുമെന്ന് സഹോദരൻ ഭീഷണിപ്പെടുത്തിയ നടൻ
- Published by:meera_57
- news18-malayalam
Last Updated:
ഇരട്ട കുട്ടികളും പ്രമുഖ നായികയും ഉൾപ്പെടെ മൂന്ന് മക്കളുടെ മാതാപിതാക്കളാണ് നടനും ഭാര്യയും
ഷോബിസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സിനിമാ ലോകമെന്ന ഷോബിസിനസ്, ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള കഥകളാൽ സമ്പന്നമാണ്. അക്കാര്യത്തിൽ ബോളിവുഡിന്റെ 'ഷോട്ട്ഗൺ' എന്ന് വിളിക്കപ്പെടുന്ന ശത്രുഘൻ സിൻഹ (Shatrughan Sinha) പലപ്പോഴും വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്. സിനിമയുടെ മാത്രമല്ല, വ്യക്തിജീവിതത്തിന്റെ പേരിലും അദ്ദേഹം തലക്കെട്ടുകളിലെ സ്ഥിരസാന്നിധ്യമായി. വില്ലനായി കരിയർ ആരംഭിച്ച സിൻഹ, 1970-1980കളിലെ ഹീറോ പരിവേഷത്തിനുടമയായിരുന്നു. ട്രെയിനിൽ കണ്ടുമുട്ടിയ ഭാര്യ പൂനം സിൻഹയുമായുള്ള പ്രണയവും സഹതാരം റീന റോയുമായുള്ള അടുപ്പവും വരെ വാർത്തയായി. മകൾ സൊനാക്ഷി സിൻഹയും റീന റോയുമായുള്ള മുഖസാദൃശ്യം സൊനാക്ഷി റീനയുടെ മകൾ എന്ന നിലയിൽ പോലും പ്രചരണങ്ങളെ കൊണ്ടെത്തിച്ചു. 'എനിതിംഗ് ബട്ട് ഖമോഷ്: ദി ശത്രുഘൻ സിൻഹ ബയോഗ്രഫി' എന്ന പുസ്തകത്തിൽ അദ്ദേഹം വ്യക്തിജീവിതത്തിലെ ചില ഏടുകൾ പരാമർശിച്ചിട്ടുണ്ട്
advertisement
advertisement
advertisement
സഹോദരൻ റാം സിൻഹ ശത്രുഘൻ സിൻഹയെ റീനയുടെ വീട്ടിലേക്ക് ക്ഷണിച്ചു. 'റീനയെ ഇപ്പോൾ, ഇവിടെവച്ച് വിവാഹം ചെയ്യണം' എന്നായി റാം. പ്രകാശ് കൗർ എന്ന ആദ്യഭാര്യയെ ഉപേക്ഷിക്കാതെ ധർമേന്ദ്രയ്ക്ക് ഹേമ മാലിനിയെ വിവാഹം ചെയ്യാമെങ്കിൽ, എന്തുകൊണ്ട് ശത്രുഘൻ സിൻഹയ്ക്ക് ആയിക്കൂടാ എന്നായി റാം. താൻ വച്ചകാൽ പിന്നോട്ടെടുക്കില്ല എന്ന് റാം തറപ്പിച്ചു പറയുകയും ചെയ്തു
advertisement
സ്വന്തം സഹോദരന്റെ വാക്കുകൾ ശത്രുഘൻ സിൻഹയെ ഞെട്ടിച്ചു. വിവാഹം ചെയ്തില്ലെങ്കിൽ അവിഹിതം പുറത്തുവിടുമെന്നായി സഹോദരന്റെ ഭീഷണി. തീർന്നില്ല. സിൻഹ കുടുംബത്തിലെ അംഗങ്ങൾക്കും സിൻഹയുമായി അടുത്ത ബന്ധം സൂക്ഷിച്ചവർക്കും റാം കത്തെഴുതി. റീനയുമായി ശത്രുഘൻ സിൻഹയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള കത്തിന്റെ അവസാനം 'അക്കാരണത്താൽ അദ്ദേഹം റീനയെ വിവാഹം ചെയ്യണം...' എന്നായിരുന്നു
advertisement
advertisement
എട്ട് ദിവസത്തിനുള്ളിൽ വിവാഹം ചെയ്തേ മതിയാവൂ എന്ന് റീന സിൻഹയെ ചട്ടം കെട്ടിയതായി നിർമാതാവ് പഹ്‌ലജ് നിഹലാനിയുടെ വെളിപ്പെടുത്തലുമുണ്ട്. റെഡിറ്റിലെ വൈറൽ പോസ്റ്റിൽ 'ഹത്ത്കടി' സിനിമയുടെ വിജയത്തിന് ശേഷം ശത്രുഘൻ സിൻഹ, റീന റോയ്, സഞ്ജീവ് കുമാർ എന്നിവരുമായി ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. റീന അതിന് വിസമ്മതിച്ചു. "നിങ്ങളുടെ കൂട്ടുകാരനോട് തീരുമാനിക്കാൻ പറയൂ. ഞാൻ യെസ് പറഞ്ഞാൽ അടുത്ത സിനിമ അദ്ദേഹത്തിനൊപ്പം ചെയ്യും, അല്ലെങ്കിൽ ഇല്ല. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. അയാൾ എന്നെ വിവാഹം ചെയ്തില്ലെങ്കിൽ, എട്ട് ദിവസത്തിനുള്ളിൽ ഞാൻ മറ്റൊരാളുടെ ഭാര്യവും," എന്ന് റീന
advertisement
advertisement
ശത്രുഘൻ സിൻഹയുടെ ബയോഗ്രഫിയുടെ പ്രകാശനവേളയിൽ അദ്ദേഹം പറഞ്ഞ ചില വാക്കുകൾ ശ്രദ്ധേയമാണ്. "എന്റെ ജീവിതത്തിന്റെ ആകെത്തുകയാണ് ഈ പുസ്തകം. വീടുവിട്ട് പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കാൻ പോയത്, സിനിമാ മേഖലയിൽ നേരിട്ട പ്രതിബന്ധങ്ങൾ, ജീവിതത്തിൽ കടന്നുവന്ന സ്ത്രീകൾ. ഒരാൾ എന്റെ ഭാര്യ പൂനം സിൻഹ, പിന്നെ വിവാഹത്തിന് പുറത്തെ പങ്കാളി... ആരുടേയും ആത്മാഭിമാനത്തെ ഹനിക്കാതെയാണ് ഞാൻ ഇക്കാര്യങ്ങൾ എഴുതിയിട്ടുള്ളത്. എല്ലാ സ്ത്രീകളുടെയും പേരുകൾ ഞാൻ പരാമർശിച്ചിട്ടില്ല. അവരെല്ലാം വിവാഹിതരും കുഞ്ഞുങ്ങൾ ഉള്ളവരുമാണ്. അവരെ പേരെടുത്തു പരാമർശിക്കുന്നത് ശരിയല്ല"


