advertisement

ഗുരുവായൂർ സ്വദേശിയായ മലയാളത്തിന്റെ സ്വന്തം വില്ലന്റെ പഴയ മേക്കോവർ; 24 വർഷം മുൻപത്തെ ലുക്ക്

Last Updated:
തമിഴ്, തെലുങ്ക് ഭാഷകളിലെ ഹൊറർ ചിത്രത്തിൽ പ്രേക്ഷകരെ പേടിപ്പെടുത്തിയ മലയാളി വില്ലൻ
1/6
തമിഴ് ചിത്രം 'പൊട്ട് അമ്മൻ' പലരും കണ്ടിരിക്കും. വലിയ വി.എഫ്.എക്സ്. സാദ്ധ്യതകൾ ഇല്ലാതിരുന്ന കാലത്ത് ഭയപ്പെടുത്താൻ ശബ്ദവും ചിത്രീകരണ മികവും മാത്രം ആശ്രയമായിരുന്ന കാലം. 'ദുർഗ' എന്ന പേരിൽ ഈ ചിത്രം തെലുങ്കു പ്രേക്ഷകർക്ക് മുന്നിലുമെത്തി. 90sകിഡ്സ് എന്ന് വിളിപ്പേരുള്ളവർക്ക് ഈ ചിത്രം അവരുടെ കുട്ടിക്കാലത്തിന്റെ ഭാഗമാണ്. നടി റോജ സെൽവമണി നായികയായ ചിത്രത്തിൽ മലയാളികൾക്ക് വേണ്ടപ്പെട്ട ഒരാൾ കൂടിയുണ്ട്. ആ വില്ലൻ വേഷത്തിനായി അദ്ദേഹം നടത്തിയ മേക്കോവർ രൂപമാണിത്. ഗുരുവായൂർ സ്വദേശിയായ നടൻ മലയാളത്തിൽ നിരവധി വില്ലൻ വേഷങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു
തമിഴ് ചിത്രം 'പൊട്ട് അമ്മൻ' പലരും കണ്ടിരിക്കും. വലിയ വി.എഫ്.എക്സ്. സാദ്ധ്യതകൾ ഇല്ലാതിരുന്ന കാലത്ത് ഭയപ്പെടുത്താൻ ശബ്ദവും ചിത്രീകരണ മികവും മാത്രം ആശ്രയമായിരുന്ന കാലം. 'ദുർഗ' എന്ന പേരിൽ ഈ ചിത്രം തെലുങ്കു പ്രേക്ഷകർക്ക് മുന്നിലുമെത്തി. 90sകിഡ്സ് എന്ന് വിളിപ്പേരുള്ളവർക്ക് ഈ ചിത്രം അവരുടെ കുട്ടിക്കാലത്തിന്റെ ഭാഗമാണ്. നടി റോജ സെൽവമണി നായികയായ ചിത്രത്തിൽ മലയാളികൾക്ക് വേണ്ടപ്പെട്ട ഒരാൾ കൂടിയുണ്ട്. ആ വില്ലൻ വേഷത്തിനായി അദ്ദേഹം നടത്തിയ മേക്കോവർ രൂപം ഇവിടെ കാണാം. ഗുരുവായൂർ സ്വദേശിയായ നടൻ മലയാളത്തിൽ നിരവധി വില്ലൻ വേഷങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു
advertisement
2/6
കെ. രാജരത്നം സംവിധാനം ചെയ്ത ചിത്രം തെലുങ്കിൽ റോജയുടെ ഭർത്താവ് ആർ.കെ. സെൽവമണിയുടെ പേരിൽ പുറത്തിറങ്ങി. സെൽവമണി സംവിധാനം ചെയ്ത ചിത്രം തമിഴിലും തെലുങ്കിലും സഹോദരന്മാരായ സംവിധായകരുടെ പേരിൽ വന്നു എന്നും റിപോർട്ടുണ്ട്. വേണു തോറ്റമ്പുടിയാണ് നായകനായാണ്. നടി രമ്യ കൃഷ്ണൻ അമ്മ വേഷം അവതരിപ്പിച്ചു. ചിത്രത്തിലാകെ എട്ട് ഗാനങ്ങളുണ്ട് (തുടർന്ന് വായിക്കുക)
കെ. രാജരത്നം സംവിധാനം ചെയ്ത ചിത്രം തെലുങ്കിൽ റോജയുടെ ഭർത്താവ് ആർ.കെ. സെൽവമണിയുടെ പേരിൽ പുറത്തിറങ്ങി. സെൽവമണി സംവിധാനം ചെയ്ത ചിത്രം തമിഴിലും തെലുങ്കിലും സഹോദരന്മാരായ സംവിധായകരുടെ പേരിൽ വന്നു എന്നും റിപോർട്ടുണ്ട്. വേണു തോറ്റമ്പുടി നായകവേഷം ചെയ്തു. നടി രമ്യ കൃഷ്ണൻ അമ്മ വേഷം അവതരിപ്പിച്ചു. ചിത്രത്തിലാകെ എട്ട് ഗാനങ്ങളുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ചിത്രത്തിൽ ദുർഗ, പൊട്ട് അമ്മൻ തുടങ്ങിയ വേഷങ്ങൾ അവതരിപ്പിച്ചത് നടി റോജയാണ്. എന്നിരുന്നാലും, കാണികളെ പേടിപ്പെടുത്തൽ ചുമതല മറ്റൊരാൾക്കായിരുന്നു, നടൻ സുരേഷ് കൃഷ്ണയായിരുന്നു അത്. ലുക്ക് മാത്രം കൊണ്ട് കാണികളെ പേടിപ്പെടുത്താൻ സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തെക്കൊണ്ട് സാധിച്ചു
ചിത്രത്തിൽ ദുർഗ, പൊട്ട് അമ്മൻ തുടങ്ങിയ വേഷങ്ങൾ അവതരിപ്പിച്ചത് നടി റോജയാണ്. എന്നിരുന്നാലും, കാണികളെ പേടിപ്പെടുത്തൽ ചുമതല മറ്റൊരാൾക്കായിരുന്നു, നടൻ സുരേഷ് കൃഷ്ണയായിരുന്നു (Suresh Krishna) അത്. ലുക്ക് മാത്രം കൊണ്ട് കാണികളെ പേടിപ്പെടുത്താൻ സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തെക്കൊണ്ട് സാധിച്ചു
advertisement
4/6
'ദുർഗ' എന്ന ചിത്രത്തിലേത് തെലുങ്ക് സിനിമയിൽ സുരേഷ് കൃഷ്ണയ്ക്ക് ഏറെ ശ്രദ്ധനേടിക്കൊടുത്ത കഥാപാത്രമാണ്. ദൂരദർശനിൽ പ്രക്ഷേപണം ചെയ്ത പരമ്പരയിലൂടെയാണ് ഗുരുവായൂർ സ്വദേശിയായ സുരേഷ് കൃഷ്ണ ക്യാമറയ്ക്ക് മുന്നിലെത്തിയത്. അക്കാലത്തെ പ്രമുഖ സംവിധായകൻ മധു മോഹന്റെ തമിഴ് പരമ്പരയായിരുന്നു ഇത്. തമിഴ് സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ സുരേഷ് കൃഷ്ണ പ്രേക്ഷരുടെ ഇടയിൽ ശ്രദ്ധനേടിത്തുടങ്ങി. പിതാവിന്റെ ജോലിസ്ഥലമായതിനാൽ, ചെന്നൈയിലായിരുന്നു സുരേഷ് കുമാർ എന്ന സുരേഷ് കൃഷ്ണയുടെ പഠനം. 1993ലായിരുന്നു സുരേഷ് കൃഷ്ണ ആദ്യമായി സിനിമയിൽ വേഷമിടുന്നത്

5/6
ഭരതന്റെ സംവിധാനത്തിൽ മുരളി, മനോജ് കെ. ജയൻ, സിതാര എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം 'ചമയം' സുരേഷ് കൃഷ്ണയുടെ ആദ്യ ചിത്രമായിരുന്നു. മലയാളത്തിലെ മുൻനിര സംവിധായകരുടെ ചിത്രങ്ങളിൽ നിന്നുമെല്ലാം നിർണായകമായ വേഷങ്ങൾ സുരേഷ് കൃഷ്ണയെ തേടിയെത്തി. കമൽ (മഞ്ഞ് പോലൊരു പെൺകുട്ടി, രാപ്പകൽ); സന്തോഷ് ശിവൻ (അനന്തഭദ്രം), രഞ്ജിത്ത് (പാലേരി മാണിക്യം, കേരള കഫേ, ഇന്ത്യൻ റുപ്പി), ജോഷി (ക്രിസ്ത്യൻ ബ്രദേഴ്സ്), ഷാജി എൻ. കരുൺ (കുട്ടി സ്രാങ്ക്), ഹരിഹരൻ (കേരളം വർമ്മ പഴശ്ശിരാജ) തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു

6/6
ട്രോളുകൾ ഇറങ്ങിയതില്പിന്നെ മലയാള സിനിമയിലെ 'കൺവിൻസിംഗ് സ്റ്റാർ' എന്ന ഇരട്ടപ്പേരും സുരേഷ് കൃഷ്ണയ്ക്ക് കിട്ടി. ഇതിനിടയിൽ സുരേഷ് കൃഷ്ണ നിർമാതാവിന്റെ റോളും കൈകാര്യം ചെയ്തു. തക്കാളി ഫിലിംസ് എന്ന പേരിൽ ബിജു മേനോൻ, സംവിധായകൻ ഷാജൂൺ കരിയാൽ, തിരക്കഥാകൃത്ത് സച്ചി, ഛായാഗ്രാഹകൻ പി. സുകുമാർ എന്നിവരുമായി ചേർന്ന് 'ചേട്ടായീസ്' എന്ന സിനിമ നിർമിച്ചു. ലാൽ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, പി. സുകുമാർ, സുനിൽ ബാബു, മിയ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ല വേഷങ്ങളിൽ നിന്നും മാറി കോമഡി ചെയ്യാൻ കഴിയും എന്ന് സുരേഷ് കൃഷ്ണ തെളിയിച്ച ചിത്രമായി മാറി ഇത്

'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
  • പ്രധാനമന്ത്രി മോദിയെ കണ്ട നിമിഷം ജീവിതത്തിൽ എന്നും അനുഗ്രഹവും പ്രചോദനവും ആകുമെന്ന് ആശാനാഥ്

  • മോദിയിൽ താൻ കണ്ടത് അധികാരം അല്ല, ഭാരതത്തിന്റെ ആത്മാവും വിനയവും ആണെന്ന് ആശാനാഥ് പറഞ്ഞു

  • പ്രധാനമന്ത്രിയുടെ കാലുകൾ തൊട്ടപ്പോൾ സന്തോഷവും അഭിമാനവും അനുഭവപ്പെട്ടുവെന്ന് ആശാനാഥ്.

View All
advertisement