എസ്‌ഐആർ എന്യൂമറേഷൻ ഫോം ശേഖരണം; ബംഗാളിൽ നവംബറിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Last Updated:

ഒരു വീഴ്ചയും വെച്ചുപൊറുപ്പിക്കില്ലെന്നും ഏതെങ്കിലും പ്രാദേശിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനടി പരിഹരിക്കാനും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദേശം നൽകി

News18
News18
പൂരിപ്പിച്ച എസ്‌ഐആർ എന്യൂമറേഷൻ ഫോമുകളുടെ ശേഖരണം ബംഗാളിൽ നവംബറിനുള്ളിൽ പൂർത്തിയാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ അഗർവാൾ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ശനിയാഴ്ച ജില്ലാ അധികൃതരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദേശം നൽകിയതെന്ന് ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ അഗർവാൾ പറഞ്ഞു. ജില്ലാ ഉദ്യോഗസ്ഥർ നിർദ്ദേശം കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം 6 മണി വരെ സംസ്ഥാനത്ത് 7.55 കോടിയിലധികം എന്യൂമറേഷൻ ഫോമുകൾ (98.5 ശതമാനം) വിതരണം ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫോമുകളുടെ വിതരണം ഇപ്പോഴും 100 ശതമാനത്തിലെത്താത്തത് എന്തുകൊണ്ടാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുമായുള്ള യോഗത്തിൽ അഗർവാൾ ചോദിച്ചു. ഒരു വീഴ്ചയും വെച്ചുപൊറുപ്പിക്കില്ലെന്നും ഏതെങ്കിലും പ്രാദേശിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനടി പരിഹരിക്കാനും അദ്ദേഹം നിർദേശം നൽകി.
ഫോമുകളുടെ ശേഖരണം സുഗമമായും സമാധാനപരമായും, യാതൊരു വിധത്തിലുള്ള പെരുമാറ്റച്ചട്ടലംഘനവുമില്ലാതെ നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.വോട്ടെടുപ്പിനിടെ വോട്ടർമാരോട് മോശമായി പെരുമാറിയതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
നേരത്തെ, ബി‌എൽ‌ഒമാരുടെ സംയുക്ത വേദി അവരുടെ സുരക്ഷയെക്കുറിച്ച് സി‌ഇ‌ഒയ്ക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന്, വിഷയം പരിശോധിച്ച് ഉടനടി പരിഹാരം കാണാൻ അഗർവാൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മലയാളം വാർത്തകൾ/ വാർത്ത/India/
എസ്‌ഐആർ എന്യൂമറേഷൻ ഫോം ശേഖരണം; ബംഗാളിൽ നവംബറിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം
Next Article
advertisement
എസ്‌ഐആർ എന്യൂമറേഷൻ ഫോം ശേഖരണം; ബംഗാളിൽ നവംബറിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം
എസ്‌ഐആർ എന്യൂമറേഷൻ ഫോം ശേഖരണം; ബംഗാളിൽ നവംബറിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം
  • ബംഗാളിൽ നവംബറിനുള്ളിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോമുകളുടെ ശേഖരണം പൂർത്തിയാക്കാൻ നിർദേശം നൽകി.

  • ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടു.

  • ഫോമുകളുടെ ശേഖരണം സമാധാനപരമായി നടത്തണമെന്നും, പെരുമാറ്റച്ചട്ടലംഘനമില്ലാതെ നടത്തണമെന്നും നിർദേശം.

View All
advertisement