Keerthy Suresh | കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹം ഏതു മതാചാര പ്രകാരം?
- Published by:meera_57
- news18-malayalam
Last Updated:
ഗോവയിൽ വച്ചാകും കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹം നടക്കുക
സെലിബ്രിറ്റി ലോകത്ത് ഇത് വിവാഹങ്ങൾ നടക്കുന്ന മാസമാണ്. നാഗ ചൈതന്യയും ശോഭിതയും തമ്മിലെ വിവാഹത്തിൽ തുടങ്ങി, കാളിദാസ് ജയറാം - താരിണി കാലിംഗരായർ, കീർത്തി സുരേഷ് (Keerthy Suresh) - ആന്റണി തട്ടിൽ വിവാഹം വരെ നീളുന്ന ആഘോഷങ്ങൾ. കഴിഞ്ഞ മാസമാണ് ഏറെനാളായി കേവലം ഊഹാപോഹങ്ങളിൽ മാത്രം ഒതുങ്ങി നിന്ന കീർത്തിയുടെ വിവാഹം ദീർഘകാലത്തെ സുഹൃത്തായ ആന്റണിയുമായി നടക്കും എന്ന് റിപോർട്ടുകൾ പുറത്തുവന്നത്. ഈ വാർത്ത സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ഗോവയിൽ വച്ചാണ് കീർത്തിക്ക് മാംഗല്യം
advertisement
നിർമാതാവും നടനുമായ സുരേഷ് കുമാർ, മുൻകാല നടി മേനക ദമ്പതികളുടെ ഇളയമകളായ കീർത്തിയുടെ ചേച്ചി രേവതിയുടെ വിവാഹം ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങിലാണ് നടത്തിയത്. അച്ഛനമ്മമാരുടെ ആഗ്രഹപ്രകാരമായിരുന്നു വിവാഹത്തിന്റെ ആചാരങ്ങൾ എല്ലാം തന്നെ. പക്ഷേ, കീർത്തിയുടെ കാര്യത്തിലേക്ക് കടക്കുമ്പോൾ, രണ്ടു മതാചാരങ്ങൾ കടന്നു വരികയാണ്. കീർത്തി ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ച ടൊവിനോ നായകനായ വാശി എന്ന ചിത്രത്തിലും സമാനമായ ഒരു സാഹചര്യം വന്നുചേർന്നു എന്നത് തീർത്തും യാദൃശ്ചികം (തുടർന്ന് വായിക്കുക)
advertisement
പഠിക്കുന്ന കാലം മുതലേ കീർത്തിയും ആന്റണിയും തമ്മിൽ പരിചയം ആരംഭിച്ചിരുന്നു. എന്നാൽ ഇവർ ഒന്നിച്ചുപഠിച്ചവരല്ല. വെനീഷ്യൻ കർട്ടനുകൾ ഡിസൈൻ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ആന്റണി. ഗോവയിലെ ഡെസ്റ്റിനേഷൻ വിവാഹം ഉണ്ടാകും എന്നുറപ്പായിക്കഴിഞ്ഞു. ആന്റണിക്കൊപ്പം ആകാശം നോക്കി നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കീർത്തി തന്റെ വിവാഹം ഉണ്ടാകും എന്ന് ഉറപ്പിച്ചിരുന്നു. ചിത്രത്തിൽ ഇരുവരുടെയും മുഖം വ്യക്തമായിരുന്നില്ല
advertisement
കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുടുംബത്തോടൊപ്പം കീർത്തി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ബേബി ജോൺ സിനിമയുടെ റിലീസും വിവാഹവും മുൻനിർത്തിയായിരുന്നു ക്ഷേത്ര ദർശനം. വിവാഹം നടക്കും എന്ന് കീർത്തി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഉറപ്പിച്ചതും, സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപ്പേർ ആശംസ അറിയിച്ചിരുന്നു. വിവാഹത്തിന്റെ പൂർണമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എങ്കിലും, പ്രധാന ചടങ്ങുകളെ കുറിച്ച് മാധ്യമറിപ്പോർട്ടുകൾ എത്തിച്ചേർന്നിരിക്കുന്നു
advertisement
ഡിസംബർ പത്തിന് നടക്കുന്ന പ്രീ-വെഡിങ് ചടങ്ങുകളോട് കൂടി കല്യാണത്തിന് തുടക്കം കുറിക്കും. സംഗീത് ചടങ്ങുകൾ ഡിസംബർ 11നാണ്. ഡിസംബർ 10നും 12നും ഇടയിലാകും വിവാഹം നടക്കുക. സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ചേർന്ന് ഒരു കസീനോയിൽ വച്ച് വിവാഹ ശേഷമുള്ള ആഫ്റ്റർ പാർട്ടി ഉണ്ടാകും എന്നാണു വിവരം. ഇത് പ്രധാന ചടങ്ങുകളുടെ ഭാഗമല്ല. വിവാഹദിനത്തിൽ രണ്ടു തരത്തിലാകും ചടങ്ങുകൾ എന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്
advertisement
ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരമാകും വിവാഹം. പരമ്പരാഗത മാഡിസർ സാരി ധരിച്ചു കൊണ്ടാകും കീർത്തി സുരേഷ് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് വധുവായി അണിഞ്ഞൊരുങ്ങുക. ക്രിസ്ത്യൻ വിവാഹത്തിനായി സോഫ്റ്റ് പേസ്റ്റൽ, ബെയ്ഷ് നിറങ്ങളിലെ വസ്ത്രമാകും കീർത്തി അണിയുക. രാവിലെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹവും, സൂര്യാസ്തമയത്തോടു കൂടി ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹവുമാകും നടക്കുക. വിവാഹം കഴിഞ്ഞ് ക്രിസ്തുമസിനോടനുബന്ധിച്ചാകും കീർത്തി സുരേഷിന്റെ ബോളിവുഡ് ചിത്രം ബേബി ജോണിന്റെ വരവ്