വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 2 കോടി രൂപയും സ്വർണാഭരണങ്ങളും തട്ടി; യുവാവ് പിടിയിൽ

Last Updated:

പ്രതി നടത്തിയിരുന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാൻ ലൈസൻസുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കബളിപ്പിച്ചതെന്ന് പോലീസ് പറയുന്നു

News18
News18
കളമശ്ശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 2 കോടി രൂപയും സ്വർണാഭരണങ്ങളും തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന കാസർകോട് കൊളഹൂർ വരികുളം വീട്ടിൽ പ്രദീപ്കുമാറാണ് (43) പോലീസിന്റെ പിടിയിലായത്. കളമശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതനുസരിച്ച്, ഇടപ്പള്ളിയിൽ പ്രതി നടത്തിയിരുന്ന 'ഭുവൻശ്രീ ഇൻഫോടെക് ആൻഡ് മാൻപവർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാൻ ലൈസൻസുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കബളിപ്പിച്ചത്. യുവതി നടത്തിയിരുന്ന സ്ഥാപനത്തിലെ ഉദ്യോഗാർഥികൾക്ക് വിദേശത്ത് ജോലി വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ആരംഭം. ഇയാൾ 2022 ഓഗസ്റ്റ് മുതൽ 2025 ജൂലായ്‌ വരെയുള്ള കാലയളവിൽ 78 ഉദ്യോഗാർഥികളിൽനിന്നായി 1,98,00,000 രൂപ വാങ്ങി. കൂടാതെ പ്രതിയുടെ ആവശ്യങ്ങൾക്കായി 4,50,000 രൂപയും തട്ടിയെടുത്തു.
advertisement
ഇതിനുപുറമെ, 2023 സെപ്റ്റംബറിൽ യുവതിയുടെ 15 പവൻ സ്വർണാഭരണങ്ങളും ഇയാൾ കൈക്കലാക്കി. ഈ തട്ടിപ്പുകൾക്കിടയിൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി പരാതിക്കാരിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പോലീസിന് പരാതി നൽകിയത്. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷൈജ, എസ്‌സിപിഒമാരായ മാഹിൻ അബൂബക്കർ, ലിബിൻ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പുതുക്കാട്ടുനിന്ന്‌ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 2 കോടി രൂപയും സ്വർണാഭരണങ്ങളും തട്ടി; യുവാവ് പിടിയിൽ
Next Article
advertisement
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം തിരുവനന്തപുരത്ത് നടന്നു.

  • മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്; മകൻ അജയകുമാർ കസ്റ്റഡിയിൽ.

  • മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യക്കുപ്പി ഉപയോഗിച്ച് മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

View All
advertisement