advertisement

പൂജ്യം മാർക്ക് കിട്ടിയവർക്കും സർക്കാർ ജോലി ! കട്ട്-ഓഫ് നിശ്ചയിച്ചതിൽ വിശദീകരണം തേടി ഹൈക്കോടതി

Last Updated:

സർക്കാർ സർവീസിന്റെ നിലവാരം നിലനിർത്തുന്നതിനെ ബാധിക്കുന്ന വിഷയമായതിനാൽ ഇത് ഗൗരവകരമായ പരിഗണന അർഹിക്കുന്നുവെന്നും സംഭവം ഞെട്ടിക്കുന്നതാണെന്നും കോടതി

News18
News18
സംവരണ വിഭാഗത്തിൽപ്പെട്ട ക്ലാസ് IV സർക്കാർ ജീവനക്കാരുടെ നിയമനത്തിനായി കട്ട്-ഓഫ് മാർക്ക് പൂജ്യമായി നിശ്ചയിച്ച രാജസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിൽ വിശദീകരണം തേടി രാജസ്ഥാൻ ഹൈക്കോടതി . ഒരു സർക്കാർ വകുപ്പിലെ ക്ലാസ് IV തസ്തികകളിലേക്കുള്ള നിയമന പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതി ഇടപെടൽ. സർക്കാർ സർവീസിന്റെ നിലവാരം നിലനിർത്തുന്നതിനെ ബാധിക്കുന്ന വിഷയമായതിനാൽ ഇത് ഗൗരവകരമായ പരിഗണന അർഹിക്കുന്നുവെന്നും സംഭവം ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ആനന്ദ ശർമ്മ പറഞ്ഞു.
സംവരണ വിഭാഗത്തിലുള്ളവർക്ക് പോലും അടിസ്ഥാനപരമായ നിലവാരം ഉറപ്പാക്കാൻ നിയമനാധികാരി എന്ന നിലയിൽ സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ക്ലാസ് IV ജീവനക്കാരാണെങ്കിൽ പോലും അടിസ്ഥാന ജോലികൾ കൃത്യമായി ചെയ്യാൻ പ്രാപ്തിയുള്ളവരെ വേണം തിരഞ്ഞെടുക്കാൻ എന്നും പൂജ്യമോ നെഗറ്റീവോ മാർക്ക് വാങ്ങുന്ന ഒരാളെ ഒരു ജോലിക്കും അനുയോജ്യനായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ചില സംവരണ വിഭാഗങ്ങളുടെ കട്ട്-ഓഫ് മാർക്ക് 0.0033 എന്ന നിലയിലായിരുന്നു നിശ്ചയിച്ചിരുന്നതെന്ന് ഹർജിയിൽ പറയുന്നു. എന്തുകൊണ്ടാണ് കുറഞ്ഞ യോഗ്യതാ മാർക്ക് നിശ്ചയിക്കാതിരുന്നതെന്ന് കോടതി ചോദിക്കുകയും സംസ്ഥാന അധികാരികളിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു.
advertisement
ഇക്കാര്യം പരിശോധിച്ച കോടതി, ഒന്നുകിൽ ഇത്തരം തസ്തികകളിലേക്കുള്ള പരീക്ഷ അനാവശ്യമാംവിധം കടുപ്പമുള്ളതായിരുന്നു, അല്ലെങ്കിൽ കൃത്യമായ റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന് നിരീക്ഷിച്ചു. മിനിമം മാർക്ക് നിശ്ചയിക്കാതിരുന്നതിന് കൃത്യമായ ന്യായീകരണം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗുരുതരമായ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നതിനും നിസ്സാരമായ കട്ട്-ഓഫ് മാർക്കുകൾ നിശ്ചയിച്ചതിന്റെ കാരണം വ്യക്തമാക്കുന്നതിനും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ വിഷയം ഗൗരവമായി കാണുമെന്നും കർശനമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. കേസ് അടുത്തതായി മാർച്ച് 9-ന് വീണ്ടും പരിഗണിക്കും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പൂജ്യം മാർക്ക് കിട്ടിയവർക്കും സർക്കാർ ജോലി ! കട്ട്-ഓഫ് നിശ്ചയിച്ചതിൽ വിശദീകരണം തേടി ഹൈക്കോടതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement