'ഭീമൻ രഘുവിന് ആ മസിൽ മാത്രേയുള്ളു, സിനിമയിലും കോമാളി; അന്ന് എന്നെ സമാധാനിപ്പിച്ചത് മുഖ്യമന്ത്രി': രഞ്ജിത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
'ആ സമയം രഘുവിനോട് ഇരിക്കാൻ പറഞ്ഞാൽ അയാൾ അവിടെ ആളായി മാറും. അങ്ങനെ പിണറായി വിജയൻ ആരേയും ആളാക്കില്ല'
ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങിനിടെ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്ന സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന സമയമത്രയും എഴുന്നേറ്റ് നിൽക്കുകയായിരുന്നു രഘു. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലെ എക്സ്പ്രസ് ഡയലോഗ്സ് എന്ന അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.
advertisement
advertisement
ചലച്ചിത്ര പുരസ്കാര വിതരണ സമയം മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ നടൻ ഭീമൻ രഘു എഴുന്നേറ്റു നിന്നു. എന്നാൽ മുഖ്യമന്ത്രി അത് ഒന്നു നോക്കുക പോലും ചെയ്‌തില്ല. ആ സമയം രഘുവിനോട് ഇരിക്കാൻ പറഞ്ഞാൽ അയാൾ അവിടെ ആളായി മാറും. അങ്ങനെ പിണറായി വിജയൻ ആരേയും ആളാക്കില്ല. അതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും രഞ്ജിത്ത് പറഞ്ഞു.
advertisement
നിരവധി കാര്യങ്ങളിൽ ഏറെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമിക്ക് അദ്ദേഹം തരുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. മറ്റുള്ളവർ എന്തു പറയുന്നു എന്നത് അദ്ദേഹത്തിന് ഒരു പ്രശ്‌നമല്ലെന്നും സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.
advertisement
കഴിഞ്ഞ ചലച്ചിത്ര പുരസ്ക്കാര വിതരണത്തിന് മുഖ്യമന്ത്രിയെയാണ് വിളിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തുമെന്ന് ഉറപ്പില്ലായിരുന്നു. കാരണം നിയമസഭാ സമ്മേളനം നടക്കുന്ന ദിവസമായിരുന്നു. അതിനൊപ്പം മന്ത്രിസഭാ യോഗവുമുണ്ടായിരുന്നു. എന്നാൽ അരമണിക്കൂർ നേരത്തേക്ക് സമയം ക്രമീകരിച്ചാണ് മുഖ്യമന്ത്രി എത്തിയതെന്ന് രഞ്ജിത്ത് പറയുന്നു.
advertisement
പതിവുപോലെ മുഖ്യമന്ത്രി കൃത്യ സമയത്ത് തന്നെ വേദിയിൽ എത്തി. എന്നാൽ പുരസ്കാര വിതരണം താഴെ തട്ടിൽ നിന്നാണ് തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് നേരത്തെ പോകേണ്ടതു കൊണ്ട് വിതരണം ചെയ്യേണ്ടതിന്റെ ഓർഡർ മാറ്റി. ഇതോടെ ജേതാക്കളെ വിളിക്കുന്നതിൽ താമസമുണ്ടായി. മുഖ്യമന്ത്രി അര മണിക്കൂറിൽ കൂടുതൽ ഇരിക്കേണ്ടി വരുമോയെന്ന് ടെൻഷനായി. എന്നാൽ അദ്ദേഹം തന്നെയാണ് തന്നെ സമാധാനിപ്പിച്ചതെന്നും രഞ്ജിത്ത് പറയുന്നു. 'വിളിക്കേണ്ട ഓർഡർ മുഴുവൻ മാറ്റിയതിന്റെ സ്വാഭാവികമായ താമസമാണെന്ന് അദ്ദേഹം എന്നെ പറഞ്ഞു സമാധാനിപ്പിച്ചു'-രഞ്ജിത്ത് പറഞ്ഞു.