ആകെ ചെയ്തിട്ടുള്ളത് 12 സിനിമകൾ; എല്ലാം വമ്പൻ ഹിറ്റ്: തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ ആരെന്നറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
2001-ലാണ് ഈ സംവിധായകന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത്
ഇന്ത്യൻ സിനിമയിൽ നിരവധി സംവിധായകരുണ്ട്. എന്നാൽ തുടർച്ചയായി ഹിറ്റുകൾ നൽകിയ സംവിധായകർ വളരെ കുറവാണ്. പ്രത്യേകിച്ച്, ബോക്സ് ഓഫീസിൽ തുടർച്ചയായി കോടി ക്ലബിൽ കയറിട്ടുള്ള സംവിധായകർ. എന്നാൽ, തുടരെ തുടരെ ഹിറ്റുകൾ നേടിയ ഒരു സംവിധായകനുണ്ട്. അദ്ദേഹതേതിന്റെ ഓരോ സിനിമയ്ക്കും ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. ആരാണ് ഈ സംവിധായകനെന്ന് നോക്കാം...
advertisement
advertisement
advertisement
advertisement
തുടർന്ന് പ്രഭാസ് അഭിനയിച്ച 'ഛത്രപതി', രവി തേജ അഭിനയിച്ച 'വിക്രമർകുഡു', ജൂനിയർ എൻടിആറിന്റെ 'യമദോംഗ' എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഇതിനുശേഷമാണ്, അദ്ദേഹത്തിന്റെ യഥാർത്ഥ പ്രശസ്തി ആരംഭിക്കുന്നത്. 2009 ൽ, രാം ചരൺ അഭിനയിച്ച 'മഹാധീര' എന്ന ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു. ലോകമെമ്പാടും 150 കോടിയിലധികം രൂപ സമ്പാദിച്ചു. ഇത് തമിഴിൽ 'മാവീരൻ' എന്ന പേരിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു.
advertisement
തുടർന്ന് 2010-ൽ സുനിലിനെ വെച്ച് 'മര്യാദ രാമണ്ണ' എന്ന ചിത്രം സംവിധാനം ചെയ്തു. അടുത്തതായി, 'ഈഗ' എന്ന ചിത്രം തമിഴിൽ 'നാനി' എന്ന പേരിൽ പുനർനിർമ്മിക്കുകയും മികച്ച ബോക്സ് ഓഫീസ് ഹിറ്റായി മാറുകയും ചെയ്തു. മലയാളത്തിൽ ഈച്ച എന്ന പേരിൽ ഈ ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പ്രഭാസിനെ വെച്ച് അദ്ദേഹം സംവിധാനം ചെയ്ത 'ബാഹുബലി'യുടെ രണ്ട് ഭാഗങ്ങൾ ലോകമെമ്പാടും 2400 കോടിയിലധികം രൂപ നേടി. .
advertisement
2022-ൽ പുറത്തിറങ്ങിയ 'ആർആർആർ' എന്ന ചിത്രത്തിലെ 'നാട്ടുനാട്ടു' എന്ന ഗാനം ഓസ്‌കാർ നേടി ഹിറ്റായിരുന്നു. ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യത്തെ 1000 കോടി ബോക്സ് ഓഫീസ് ചരിത്രവും ഈ സിനിമയിലൂടെ നേടാൻ സാധിച്ചു. തന്റെ സിനിമാ യാത്രയിൽ 12 ചിത്രങ്ങൾ സംവിധാനം ചെയ്ത രാജമൗലിക്ക് മൊത്തം ബോക്‌സ് ഓഫീസ് കളക്ഷൻ 4200 കോടിയിലധികം രൂപ നേടി.
advertisement