Durga Krishna | പല്ലുതേപ്പിനിടെ ഗർഭിണിയാണെന്ന തിരിച്ചറിവ്; ദുർഗ കൃഷ്ണ അമ്മയാവാൻ പോകുന്നുവെന്ന ഞെട്ടൽ നേരിട്ടതിങ്ങനെ

Last Updated:
വിവാഹത്തിന്റെ നാലാം വർഷത്തിലാണ് ദുർഗയ്ക്കും ഭർത്താവ് അർജുൻ രവീന്ദ്രനും കടിഞ്ഞൂൽ കണ്മണി പിറക്കുക
1/6
തനി നാടൻ മലയാളി മങ്ക എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന മുഖവുമായി മലയാള സിനിമയിലെത്തിയ താരമാണ് കോഴിക്കോട് സ്വദേശിയായ ദുർഗ കൃഷ്ണ (Durga Krishna). പ്രായം ഇരുപതുകളിലേക്ക് കടന്നതേയുണ്ടായിരുന്നുള്ളൂ എങ്കിലും, പക്വതയുള്ള വേഷങ്ങൾ ദുർഗയ്ക്ക് അനായാസേന വഴങ്ങി. നടി ദുർഗ കൃഷ്ണ ഇനി അമ്മയാവാനുളള തയാറെടുപ്പിലാണ്. നാല് വർഷങ്ങൾക്ക് മുൻപായിരുന്നു ദുർഗ കൃഷ്ണയും അർജുൻ രവീന്ദ്രനും തമ്മിലെ വിവാഹം. വിവാഹശേഷം ദുർഗ മോഹൻലാലിൻറെ 'റാം' സിനിമയിൽ ഭാഗമായിരുന്നു. വേറെയും ചിത്രങ്ങളിൽ അഭിനയിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഗർഭിണിയെന്ന വിവരം ദുർഗ പുറത്തുവിട്ടത്

advertisement
2/6
സോഷ്യൽ മീഡിയയിൽ സജീവമായ ദുർഗ, അൽപ്പം വേറിട്ട രീതി പരീക്ഷിച്ചാണ്‌ താനും ഭർത്താവും അച്ഛനമ്മമാർ ആവാൻ തയാറെടുക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇതിനായി ആദ്യമേ ഒരു ഇൻട്രോ നൽകി. ശേഷം യൂട്യൂബിലെത്തി ഒരു ചെറു വീഡിയോ പോസ്റ്റിലൂടെ തങ്ങൾ ഒരു കുഞ്ഞ്-വലിയ ആളിനായി കാത്തിരിക്കുന്നതായി ദുർഗ അറിയിച്ചു. എല്ലാ സൗഭാഗ്യങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ഇഷ്‌ട ദൈവത്തിന്റെ നടയിൽ തന്നെ ആ വീഡിയോ ഷൂട്ട് ചെയ്യണം എന്നും ദുർഗയ്ക്ക് നിർബന്ധമായിരുന്നു. കൈപിടിച്ച് ഒപ്പം കൂടാൻ ഭർത്താവ് അർജുനും. എന്നാൽ ഗർഭിണിയായി എന്ന് ഒരു വലിയ ഞെട്ടലോടെയാണ് ദുർഗ കൃഷ്ണ മനസിലാക്കിയത് (തുടർന്ന് വായിക്കുക)

3/6
പൊതുവേ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ ചെയ്യുന്നത് പോലെ ഭാര്യയും ഭർത്താവും ചേർന്ന് പ്രെഗ്നൻസി ടെസ്റ്റ് നടത്തിയ സ്ട്രിപ്പ് നോക്കി തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിക്കുന്ന ഒരു നിമിഷമായിരുന്നു ദുർഗ പ്രതീക്ഷിച്ചത്. എന്നാൽ, അത്തരം പ്രതീക്ഷകൾക്ക് ഒന്നും സമയം കൊടുക്കാൻ ദുർഗയുടെ വയറ്റിലെ കുഞ്ഞുവാവയ്ക്ക് ക്ഷമയില്ലായിരുന്നു. എല്ലാം വളരെ പെട്ടെന്ന് തന്നെ സംഭവിച്ചു. എന്നാൽപ്പിന്നെ അത് അമ്മയ്ക്കൊരു ഞെട്ടൽ കൂടി നൽകിക്കൊണ്ടാകട്ടെ, അല്ലേ. ആ കഥ ദുർഗ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

4/6
നാല് വർഷത്തെ കാത്തിരിപ്പ് ഒരു ചെറിയ കാലയളവ് അല്ലെന്നു നിസംശയം പറയാം. എന്നിട്ടും ഒരു സർപ്രൈസായാണ് ദുർഗ താൻ ഗർഭിണിയെന്ന് തിരിച്ചറിഞ്ഞത്. ഇൻസ്റ്റഗ്രാമിൽ റീൽസ് രൂപത്തിലാണ് ദുർഗ കൃഷ്ണ അക്കാര്യം പോസ്റ്റ് ചെയ്തത്. ഒന്ന് പല്ലുതേച്ചു കൊണ്ട് നിൽക്കുന്നതിന്റെ ഇടയിലാണ് വളരെ ഇനി കുടുംബത്തിൽ തങ്ങൾ രണ്ടുപേർ മാത്രമല്ല, മൂന്നാമതൊരാൾ കൂടിയുണ്ടാകും എന്ന തിരിച്ചറിവ് ദുർഗയിലേക്കെത്തുന്നത്
നാല് വർഷത്തെ കാത്തിരിപ്പ് ഒരു ചെറിയ കാലയളവ് അല്ലെന്നു നിസംശയം പറയാം. എന്നിട്ടും ഒരു സർപ്രൈസായാണ് ദുർഗ താൻ ഗർഭിണിയെന്ന് തിരിച്ചറിഞ്ഞത്. ഇൻസ്റ്റഗ്രാമിൽ റീൽസ് രൂപത്തിലാണ് ദുർഗ കൃഷ്ണ അക്കാര്യം പോസ്റ്റ് ചെയ്തത്. ഒന്ന് പല്ലുതേച്ചു കൊണ്ട് നിൽക്കുന്നതിന്റെ ഇടയിലാണ് തീർത്തും സർപ്രൈസ് ആയി ഇനി കുടുംബത്തിൽ തങ്ങൾ രണ്ടുപേർ മാത്രമല്ല, മൂന്നാമതൊരാൾ കൂടിയുണ്ടാകും എന്ന തിരിച്ചറിവ് ദുർഗയിലേക്കെത്തുന്നത്
advertisement
5/6
രാവിലെയുള്ള പതിവ് പല്ലുതേപ്പിന്റെ ഇടയിൽ പ്രെഗ്നൻസി കിറ്റ് വഴി നടത്തിയ ടെസ്റ്റിന്റെ സ്ട്രിപ്പ് ദുർഗ്ഗയുടെ അരികിലുണ്ടായിരുന്നു. പല്ല് വൃത്തിയാക്കുന്നതിനിടയിൽ അതിലേക്കൊന്നു നോക്കിയ ദുർഗ്ഗയുടെ മുഖത്തെ അമ്പരപ്പ് ചെറുതല്ല. സംശയം തോന്നിയതും രണ്ടാമത്തെ സ്ട്രിപ്പിലേക്ക്. അതാ, തങ്ങൾ മൂന്നുപേരാവാൻ പോകുന്നു എന്നതിന് കൺഫർമേഷൻ കിട്ടിയിരിക്കുന്നു. ഇടിവെട്ട് കിട്ടിയത് പോലത്തെയുള്ള തന്റെ മുഖഭാവം വീണ്ടും റീ-ക്രിയേറ്റ് ചെയ്താണ് ദുർഗ കൃഷ്ണ പോസ്റ്റ് ചെയ്തത്

6/6
ശരിക്കും മരവിച്ചു പോയെന്നു ദുർഗ കൃഷ്ണ ക്യാപ്‌ഷനിൽ. ഗർഭകാലം ആസ്വദിക്കാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ദുർഗ കൃഷ്ണ. ഇപ്പോൾ തുരുതുരെ റീൽസ് പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് താരം. ഇക്കഴിഞ്ഞ ഫാദേഴ്‌സ് ഡേയിൽ ഭർത്താവിനുള്ള സമ്മാനമായി തന്റെ നിറവയറിലേക്ക് പൂച്ചെണ്ട് ചേർത്തു പിടിച്ചു നിൽക്കുന്ന ഫൺ വീഡിയോ ആണ് ദുർഗയുടെ പോസ്റ്റ്. 'വിമാനം' എന്ന സിനിമയിലൂടെയാണ് ദുർഗ കൃഷ്ണയുടെ സിനിമാ പ്രവേശം. പോയവർഷം 'മനോരഥങ്ങൾ' എന്ന സീരീസിലും, രണ്ട് സിനിമകളിലും ദുർഗ കൃഷ്ണ അഭിനയിച്ചു

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement