2030ൽ കോൺമൺവെൽത്ത് ഗെയിംസിനെത്തുന്ന പാക് കായികതാരങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തില്ലെന്ന് റിപ്പോർട്ട്

Last Updated:

പാക് താരങ്ങളെ വിലക്കിയാൽ 2036ൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ അത് ബാധിക്കുമെന്ന് കരുതിയാണ് ഈ നീക്കം

അഹമ്മദാബാദിൽ 2030 ലെ കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചതിന് ശേഷം ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ഉദ്യോഗസ്ഥർക്കൊപ്പം
അഹമ്മദാബാദിൽ 2030 ലെ കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചതിന് ശേഷം ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ഉദ്യോഗസ്ഥർക്കൊപ്പം
രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും 2030ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ (Commonwealth Games) പങ്കെടുക്കുന്ന പാക് കായിക താരങ്ങളെ ഇന്ത്യ വിലക്കില്ലെന്ന് റിപ്പോർട്ട്. പാക് താരങ്ങളെ വിലക്കിയാൽ 2036ൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ അത് ബാധിക്കുമെന്ന് കരുതിയാണ് ഈ നീക്കം. അതിനാൽ അപകടസാധ്യത ഒഴിവാക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതായി കേന്ദ്ര കായിക മന്ത്രായത്തിലെ  ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജക്കാർത്തയിൽ നടക്കുന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേൾഡ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഇസ്രയേൽ കായികതാരങ്ങൾ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞ ഇന്തോനേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി) അടുത്തിടെ പൂര്‍ണമായും വിലക്കിയിരുന്നു.
"ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ രാഷ്ട്രീയ ശത്രുവായ പാകിസ്ഥാനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർക്കാർ എപ്പോഴും വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു," ഒരു കായിക മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കി.
"സർക്കാരിന്റെ നിലപാട് ഇപ്പോൾ പൂർണമായും വ്യക്തമാണ്. 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന് പാകിസ്ഥാനെ ബഹിഷ്‌കരിക്കുന്നത് ദോഷകരമാകുമായിരുന്നു. ഏതെങ്കിലും അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഇന്തോനേഷ്യയെപ്പോലെ ഐഒസിയിൽ നിന്ന് നമുക്കും പൂർണവിലക്ക് ലഭിക്കുമായിരുന്നു. അവർക്ക് സംഭവിച്ചത് നമുക്കും സംഭവിക്കുമായിരുന്നു," അദ്ദേഹം പറഞ്ഞു.
advertisement
"2030ൽ ഗുജറാത്തിലെ അഹമ്മദാബാദിൽവെച്ച് കോമൺവെൽത്ത് ഗെയിംസ് നടത്താൻ നമ്മൾ ഒരുങ്ങുകയാണ്. പാകിസ്ഥാനെ അതിലേക്ക് ക്ഷണിക്കാതിരുന്നാൽ 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള നമ്മുടെ ശ്രമത്തെ അത് ദുർബലപ്പെടുത്തും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് സർക്കാരിനെതിരേ വിമർശനം ഉയർന്നിരുന്നു. എന്നാൽ, രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ഇന്തോനേഷ്യയെ വിലക്കാനുള്ള ഐഒസിയുടെ തീരുമാനം കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സാധൂകരിക്കുന്നതാണ്," സ്രോതസ്സ് കൂട്ടിച്ചേർത്തു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ-പാക് ബന്ധത്തിൽ വിള്ളലുണ്ടായത്. ഇതിന് പ്രതികരണമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ സൈനിക നടപടി സ്വീകരിച്ചിരുന്നു. ബഹുരാഷ്ട്ര ടൂർണമെന്റുകളിലൊഴികെ പാകിസ്ഥാനുമായി ഒരു മത്സരത്തിലും ഇന്ത്യ പങ്കെടുക്കില്ലെന്ന് കേന്ദ്രസർക്കാർ പിന്നീട് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഇന്ത്യയിൽ വെച്ച് നടന്ന എഫ്‌ഐഎച്ച് പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
2030ൽ കോൺമൺവെൽത്ത് ഗെയിംസിനെത്തുന്ന പാക് കായികതാരങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തില്ലെന്ന് റിപ്പോർട്ട്
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement