എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു

Last Updated:

മാർച്ച് 6 മുതൽ 28 വരെയാണ് പ്ലസ്ടു പരീക്ഷ. ഉച്ചക്ക് 1.30ന് ആണ് പരീക്ഷകൾ നടക്കുക. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് മാര്‍ച്ച് 5ന് ആരംഭിച്ച് 30 ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. ഫെബ്രുവരി 16-20 വരെ എസ്എസ്എൽസി മോഡൽ പരീക്ഷ നടത്തും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി ഒരുക്കുന്നത്. 2026 ഫെബ്രുവരി 2 മുതൽ 13 വരെ ഐടി പരീക്ഷ നടക്കും. മൂല്യനിർണയം ഏപ്രിൽ 7 മുതൽ 25 വരെ. മേയ് 8ന് ഫലപ്രഖ്യാപനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ‌‌
advertisement
മാർച്ച് 6 മുതൽ 28 വരെയാണ് പ്ലസ്ടു പരീക്ഷ. ഉച്ചക്ക് 1.30ന് ആണ് പരീക്ഷകൾ നടക്കുക. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ, രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. വെള്ളിയാഴ്ചകളിൽ 9.15 ന് ആരംഭിക്കും. 2026 ഏപ്രിൽ 6ന് മൂല്യനിർണയം ആരംഭിച്ച്, മേയ് 22ന് ഫലം പ്രഖ്യാപിക്കും. 2000ഓളം പരീക്ഷ കേന്ദ്രങ്ങൾ ആണ് ഹയർസെക്കൻഡറിക്കായി ഒരുക്കുന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 9 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതും.
advertisement
ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഉൾപ്പെടെ മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഹയർ സെക്കൻഡറി വിഭാഗത്തിൽ പിഴയില്ലാതെ ഫീസ് അടക്കേണ്ട ആവാസന തീയതി നവംബർ ഏഴാണ്.
വെള്ളിയാഴ്ചകളില്‍ രാവിലെ 9.15 ന് തുടങ്ങി ഉച്ചക്ക് 12.00 മണിക്കാണ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച് 27 നുള്ള ഒന്നാം വര്‍ഷ പൊതു പരീക്ഷകളില്‍ ഒരു സെഷന്‍ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷന്‍ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
advertisement
Summary: The dates for the SSLC and Higher Secondary examinations for this academic year in the state have been announced. The SSLC Examination will commence on March 5, 2026, and conclude on March 30. Approximately 4.25 lakh students are expected to take the exam. The SSLC Model Examinations will be conducted from February 16 to 20. The dates were announced by Minister of General Education V. Sivankutty at a press conference in Thiruvananthapuram.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Career/
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
Next Article
advertisement
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
  • എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കും

  • പ്ലസ്ടു പരീക്ഷ 2026 മാർച്ച് 6 മുതൽ 28 വരെ ഉച്ചക്ക് 1.30ന്

  • പ്ലസ് വൺ പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ രാവിലെ 9.30ന്

View All
advertisement