Vishnu Unnikrishnan | പണി വന്നത് പാകിസ്ഥാനിൽ നിന്നും; അടപടലം പൂട്ടിച്ച് വിഷ്ണു ഉണ്ണികൃഷ്ണനും ടീമും

Last Updated:
ഒരു ലോഗ് ഇൻ ചോറ്റാനിക്കരയിൽ നിന്നായിരുന്നെങ്കിൽ, മറ്റൊന്ന് പാകിസ്ഥാനിലേതായിരുന്നു
1/6
കഴിഞ്ഞ ദിവസം നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ കണ്ടവർ കുറച്ചൊന്നുമല്ല ഞെട്ടിയത്. നേരം വെളുക്കും മുൻപേ കുറെയേറെ അശ്‌ളീല ചിത്രങ്ങൾ ഈ പേജിൽ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടു. വിഷ്ണുവിനെ അറിയുന്നവരെല്ലാം നേരിട്ട് കാര്യം വിളിച്ചു പറഞ്ഞു. പേജ് ഒരുസുപ്രഭാതത്തിൽ ഹാക്ക് ചെയ്യപ്പെടുകയായിരുന്നു. ഈ വിവരം വിഷ്ണു ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിക്കുകയും ചെയ്തു
കഴിഞ്ഞ ദിവസം നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ (Vishnu Unnikrishnan) ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ കണ്ടവർ കുറച്ചൊന്നുമല്ല ഞെട്ടിയത്. നേരം വെളുക്കും മുൻപേ കുറെയേറെ അശ്‌ളീല ചിത്രങ്ങൾ ഈ പേജിൽ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടു. വിഷ്ണുവിനെ അറിയുന്നവരെല്ലാം നേരിട്ട് കാര്യം വിളിച്ചു പറഞ്ഞു. പേജ് ഒരുസുപ്രഭാതത്തിൽ ഹാക്ക് ചെയ്യപ്പെടുകയായിരുന്നു. ഈ വിവരം വിഷ്ണു ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിക്കുകയും ചെയ്തു
advertisement
2/6
എന്തായാലും ഈ മേഖലയിലെ വിദഗ്ധർ ഹാക്കറെ തലയ്ക്കുന്നതിൽ വിജയിച്ചു. ആ വിവരവും വിഷ്ണു തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്തു. പേജ് തിരിച്ചു കിട്ടിയതിനെ കുറിച്ച് നീണ്ട ഒരു കുറിപ്പും പേജിൽ വന്നുചേർന്നു. വിഷ്ണുവിന്റെ വാക്കുകളിലേക്ക് (തുടർന്ന് വായിക്കുക)
എന്തായാലും ഈ മേഖലയിലെ വിദഗ്ധർ ഹാക്കറെ തളയ്ക്കുന്നതിൽ വിജയിച്ചു. ആ വിവരവും വിഷ്ണു തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്തു. പേജ് തിരിച്ചു കിട്ടിയതിനെ കുറിച്ച് നീണ്ട ഒരു കുറിപ്പും പേജിൽ വന്നുചേർന്നു. വിഷ്ണുവിന്റെ വാക്കുകളിലേക്ക് (തുടർന്ന് വായിക്കുക)
advertisement
3/6
'എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി...
'എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി...
advertisement
4/6
ഇന്നലെ മുതൽ എന്റെ ഫേസ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത്‌ പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വീഡിയോയും പോസ്റ്റ്‌ ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയക്കുകയും ചെയ്തതായി അറിഞ്ഞു. ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു...

5/6
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും, ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്ന്..!' വിഷ്ണു കുറിച്ചു

6/6
ചോറ്റാനിക്കരയിൽ നിന്നും പാകിസ്ഥാനിൽ നിന്നും വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ലോഗ് ഇൻ ചെയ്തിരിക്കുന്നതായുള്ള വിവരം
ചോറ്റാനിക്കരയിൽ നിന്നും പാകിസ്ഥാനിൽ നിന്നും വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ലോഗ് ഇൻ ചെയ്തിരിക്കുന്നതായുള്ള വിവരം
advertisement
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement