ആദ്യഭാര്യ നന്ദമുരി കുടുംബത്തിൽ നിന്നും; കുടുംബപ്രശ്നങ്ങൾ കരിയർ ഇല്ലാതാക്കി; പ്രശസ്ത നടൻ വീണ്ടും സിനിമയിലേക്ക്
- Published by:ASHLI
- news18-malayalam
Last Updated:
ഒരു കാലത്ത് റൊമാന്റിക്ക് ഹീറോയായിരുന്ന നടൻ അക്കാലത്ത് വലിയ പ്രതിഫലമാണ് വാങ്ങിയിരുന്നത്. എന്നാൽ കുടുംബജീവതത്തിലെ താളപ്പിഴകൾ അദ്ദേഹത്തെ സിനിമ തന്നെ ഉപേക്ഷിച്ചു പൊകേണ്ട തലത്തിലെത്തിച്ചു
തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തെവുങ്കിൽ നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് വഡ്ഡെ നവീൻ. കരിയറിന്റെ ആദ്യകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച വഡ്ഡെ നവീൻ അടുത്ത കാലത്തായി സ്ക്രീനുകളിൽ നിന്നും അപ്രത്യക്ഷനാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തയാണ് എത്തുന്നത്.
advertisement
advertisement
ഒരു കാലത്ത് റൊമാന്റിക്ക് ഹീറോയായിരുന്ന വഡ്ഡെ നവീന് തന്റെ കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞു. സുന്ദരനായ നായകനെന്ന പേര് സമ്പാദിച്ച വഡ്ഡെ നവീൻ തന്റെ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരെ ആകർഷിച്ചു. 'ആസ്ത പ്രിയുഡു', 'പെല്ലി', 'മനസിച്ചു ചുഡു' എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ വാണിജ്യ വിജയങ്ങളായി മാറുകയും അചഞ്ചലമായ ആവേശം കൊണ്ടുവരികയും ചെയ്തു.
advertisement
തുടർച്ചയായി വിജയങ്ങൾക്കു നടുവിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വീഴ്ച്ചകൾക്കും തുടക്കമാകുന്നത്. സിനിമകളിലെ വീഴ്ച്ചയെന്നപോലെ സ്വകാര്യജീവിതത്തിലും താളപ്പിഴകൾ ഉണ്ടായിത്തുടങ്ങി. വഡ്ഡെ നവീന്റെ ഭാര്യ നന്ദമുരി കുടുംബത്തിൽ നിന്നുള്ളയാളാണ്. ന്ദമുരി രാമകൃഷ്ണയുടെ മകളും കല്യാൺ റാമിന്റെയും ജൂനിയർ എൻടിആറിന്റെയും സഹോദരിയുമായ ചാമുണ്ഡേശ്വരി നന്ദമുരിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ.
advertisement
advertisement
advertisement
വഡ്ഡെ നവീൻ വീണ്ടും സിനിമയിലേക്ക് പ്രവേശിച്ചാൽ വൻ പ്രതിഫലം വാഗ്ദാനം ചെയ്യാൻ നിർമ്മാതാക്കളും റെഡിയാണ്. എന്നിരുന്നാലും വഡ്ഡെ നവീൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്ന പ്രകൃതമാണ്. പ്രശസ്ത നിർമ്മാതാവ് വഡ്ഡെ രമേശിന്റെ മകനാണ് വഡ്ഡെ നവീൻ. ആദ്യ വിവാഹത്തിലെ താളപ്പിഴകളും പിന്നാലെ ഉണ്ടായ വിവാഹമോചനത്തിനുംശേഷം വാഡ്ഡെ നവീൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു.
advertisement
ഇപ്പോൾ സന്തോഷകരമായ ജീവിതം നയിക്കുന്നുവെന്നും റിപ്പോർട്ട്. സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. 2016 ൽ പുറത്തിറങ്ങിയ അറ്റാക്ക് എന്ന ചിത്രത്തിനുശേഷം വെള്ളിത്തിരയിൽ കാണാത്ത നവീന്, ശരിയായ വേഷങ്ങൾ ലഭിച്ചാൽ പഴയ പ്രതാപം വീണ്ടെടുക്കാൻ പ്രയാസമില്ല. വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു നായകനെന്ന ഖ്യാതി ഈ നായകൻ നേടിയിട്ടുണ്ട്.