മലപ്പുറത്ത് 14കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്
മലപ്പുറം തൊടിയപുലത്ത് പതിനാലുകാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
advertisement
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9.30-ഓടെ കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയ പെൺകുട്ടിയെ പിന്നീട് ആരും കണ്ടിരുന്നില്ല. പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സ്കൂൾ യൂണിഫോം തന്നെയായിരുന്നു പെൺകുട്ടി ധരിച്ചിരുന്നത്.
advertisement
പ്ലസ് വൺ വിദ്യാർത്ഥിയായ ആൺകുട്ടിയെ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്ത്. പതിനാറുകാരൻ കുറ്റം സമ്മതിച്ചതായാണ് പ്രാഥമിക സൂചനകൾ .
Location :
Malappuram,Kerala
First Published :
Jan 16, 2026 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് 14കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ










