പത്താം ക്‌ളാസ് പരീക്ഷ എഴുതാൻ നിന്ന പ്രഭയെ കാണാൻ അംബാസഡർ കാറിൽ വീട്ടിലെത്തിയ യേശുദാസ്; അപൂർവ പ്രണയകഥ

Last Updated:
പ്രഭ എബ്രഹാം എന്ന പെൺകുട്ടി യേശുദാസ് പാടിയ എല്ലാ പാട്ടുകളും കേട്ടിരുന്നു
1/8
ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന പ്രഭ എബ്രഹാം എന്ന പെൺകുട്ടി ഗായകൻ കെ.ജെ. യേശുദാസിന്റെ ആരാധികയായിരുന്നു. അദ്ദേഹം പാടിയ എല്ലാ പാട്ടുകളും അന്ന് പ്രഭ കേട്ടിരുന്നു. ഒരിക്കൽ പ്രഭയുടെ ഈ ചായ്‌വിനെക്കുറിച്ച് അമ്മാവനായ വി.കെ. മാത്യൂസ് മനസിലാക്കി. അദ്ദേഹം യേശുദാസിന്റെ സുഹൃത്തായിരുന്നു. പഠനത്തിനായി ചെന്നൈയിൽ പോയ മാത്യൂസ് അവിടെവച്ച് യേശുദാസിനെ പരിചയപ്പെടുകയായിരുന്നു
ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന പ്രഭ എബ്രഹാം എന്ന പെൺകുട്ടി ഗായകൻ കെ.ജെ. യേശുദാസിന്റെ (K.J. Yesudas) ആരാധികയായിരുന്നു. അദ്ദേഹം പാടിയ എല്ലാ പാട്ടുകളും അന്ന് പ്രഭ കേട്ടിരുന്നു. ഒരിക്കൽ പ്രഭയുടെ ഈ ചായ്‌വിനെക്കുറിച്ച് അമ്മാവനായ വി.കെ. മാത്യൂസ് മനസിലാക്കി. അദ്ദേഹം യേശുദാസിന്റെ സുഹൃത്തായിരുന്നു. പഠനത്തിനായി ചെന്നൈയിൽ പോയ മാത്യൂസ് അവിടെവച്ച് യേശുദാസിനെ പരിചയപ്പെടുകയായിരുന്നു
advertisement
2/8
ക്യാന്റീനിലെ കേരളാ ഭക്ഷണമാണ് യേശുദാസിന്റെയും മാത്യൂസിനെയും സുഹൃത്തുക്കളായത്. അധികം വൈകാതെ വാർ സുഹൃത്തുക്കളായി മാറി. യേശുദാസിനെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന് പ്രഭ നിർബന്ധം പിടിച്ചു (തുടർന്ന് വായിക്കുക)
ക്യാന്റീനിലെ കേരളാ ഭക്ഷണമാണ് യേശുദാസിനെയും മാത്യൂസിനെയും സുഹൃത്തുക്കളായത്. അധികം വൈകാതെ അവർ സുഹൃത്തുക്കളായി മാറി. യേശുദാസിനെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന് പ്രഭ നിർബന്ധം പിടിച്ചു (തുടർന്ന് വായിക്കുക)
advertisement
3/8
അങ്ങനെയിരിക്കെ 1967ൽ പത്താം ക്ലാസ് പരീക്ഷയുടെ ഇടയിൽ ജഗതിയിലെ കുന്നിൻമുകളിലെ വീട്ടിൽ യേശുദാസ് എത്തി. ഒരു വെള്ള അംബാസഡർ കാർ വന്നുകേറുന്നത് പ്രഭ വർഷങ്ങൾ കഴിഞ്ഞും മറന്നില്ല
അങ്ങനെയിരിക്കെ, 1967ൽ പ്രഭയുടെ പത്താം ക്ലാസ് പരീക്ഷയുടെ ഇടയിൽ ജഗതിയിലെ കുന്നിൻമുകളിലെ വീട്ടിൽ യേശുദാസ് എത്തി. ഒരു വെള്ള അംബാസഡർ കാർ വന്നുകേറുന്നത് പ്രഭ വർഷങ്ങൾ കഴിഞ്ഞും മറന്നില്ല
advertisement
4/8
'കാർ വലത്തേക്ക് തിരിഞ്ഞ് വീടിനുള്ളിലേക്ക് പ്രവേശിച്ചു. ചാച്ചൻ (യേശുദാസ്) പിൻസീറ്റിൽ ജനലിനരികെ ഇരിപ്പുണ്ടായിരുന്നു. ഇടതൂർന്ന തലമുടിയുടെ അദ്ദേഹം വിരലോടിച്ചതും ഞാൻ ഇന്നും മറക്കുന്നില്ല,' ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രഭ പറഞ്ഞു
'കാർ വലത്തേക്ക് തിരിഞ്ഞ് വീടിനുള്ളിലേക്ക് പ്രവേശിച്ചു. ചാച്ചൻ (യേശുദാസ്) പിൻസീറ്റിൽ ജനലിനരികെ ഇരിപ്പുണ്ടായിരുന്നു. ഇടതൂർന്ന തലമുടിയിലൂടെ അദ്ദേഹം വിരലോടിച്ചത് ഞാൻ ഇന്നും മറന്നിട്ടില്ല,' ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രഭ പറഞ്ഞു
advertisement
5/8
വെള്ള ഷർട്ടും ട്രൗസറും ഷൂസുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വീടിനുളിൽ പ്രവേശിച്ചതും, 'ഇവൾക്ക് വേണ്ടി മാത്രമാണ് ഞാൻ നിങ്ങളെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നത്' എന്ന് അമ്മാവൻ മാത്യൂസ് പറഞ്ഞു
വെള്ള ഷർട്ടും ട്രൗസറും ഷൂസുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വീടിനുളിൽ പ്രവേശിച്ചതും, 'ഇവൾക്ക് വേണ്ടി മാത്രമാണ് ഞാൻ നിങ്ങളെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നത്' എന്ന് അമ്മാവൻ മാത്യൂസ് പറഞ്ഞു
advertisement
6/8
ആ പറഞ്ഞത് ഭാവിയിൽ കുറിക്കു കൊണ്ടെന്ന പോലെയായി. ഇത്രയേറെ പ്രശസ്തനായിട്ടും, യേശുദാസ് തീർത്തും എളിമയുള്ള വ്യക്തിയെന്നായിരുന്നു പ്രഭയുടെ അച്ഛന്റെ അഭിപ്രായം
ആ പറഞ്ഞത് ഭാവിയിൽ കുറിക്കു കൊണ്ടെന്ന പോലെയായി. ഇത്രയേറെ പ്രശസ്തനായിട്ടും, യേശുദാസ് തീർത്തും എളിമയുള്ള വ്യക്തിയെന്നായിരുന്നു പ്രഭയുടെ അച്ഛന്റെ അഭിപ്രായം
advertisement
7/8
വൈകാതെ യേശുദാസും പ്രഭയും ഫോണിൽ സംസാരിക്കാൻ ആരംഭിച്ചു. തിരുവനന്തപുരത്ത് പരിപാടി ഉണ്ടാകുമ്പോൾ, ഒന്നുരണ്ടു തവണ അവർ നേരിട്ട് കാണുകയുമുണ്ടായി. ഒരിക്കൽ ഒരു സുഹൃത്തുവഴി യേശുദാസിന് പ്രഭയുടെ നീളൻ തലമുടി വളരെ ഇഷ്‌ടമാണെന്ന് അവർ അറിയാനും സാഹചര്യമുണ്ടായി
വൈകാതെ യേശുദാസും പ്രഭയും ഫോണിൽ സംസാരിക്കാൻ ആരംഭിച്ചു. തിരുവനന്തപുരത്ത് പരിപാടി ഉണ്ടാകുമ്പോൾ, ഒന്നുരണ്ടു തവണ അവർ നേരിട്ട് കാണുകയുമുണ്ടായി. യേശുദാസിന് പ്രഭയുടെ നീളൻ തലമുടി വളരെ ഇഷ്‌ടമാണെന്ന് ഒരിക്കൽ ഒരു സുഹൃത്തുവഴി അവർ അറിയാനും സാഹചര്യമുണ്ടായി
advertisement
8/8
അധികം വൈകാതെ അവർ പ്രണയത്തിലായി. എന്നാൽ രണ്ടു വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ, വിവാഹം അത്ര എളുപ്പമായിരുന്നില്ല. വെല്ലുവിളികൾ തരണം ചെയ്ത്, 1970 ഫെബ്രുവരി ഒന്നിന് യേശുദാസും പ്രഭയും വിവാഹിതരായി
അധികം വൈകാതെ യേശുദാസും പ്രഭയും പ്രണയത്തിലായി. എന്നാൽ രണ്ടു വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ, വിവാഹം അത്ര എളുപ്പമായിരുന്നില്ല. വെല്ലുവിളികൾ തരണം ചെയ്ത്, 1970 ഫെബ്രുവരി ഒന്നിന് യേശുദാസും പ്രഭയും വിവാഹിതരായി
advertisement
Modi @ 75|  പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം
പ്രധാനമന്ത്രിയുടെ പിറന്നാളിന് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം
  • മാവോയിസ്റ്റ് സംഘടന പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

  • കേന്ദ്രം മാവോയിസ്റ്റ് സംഘടനയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണ്.

  • മാവോയിസ്റ്റുകള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

View All
advertisement