ചാനൽ ചർച്ചയിലൂടെ ശ്രദ്ധേയനായ സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎം വർഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്ന് റെജി ലൂക്കോസ്
തിരുവനന്തപുരം: സിപിഎം സഹയാത്രികനും ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വർഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വർഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനൽ സംവാദത്തിന് വിളിച്ചു. ഞാൻ പറഞ്ഞു ഇന്നുമുതൽ എൻറെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
2026 നാടിൻറെ ഭാവിക്ക് വേണ്ടി ആകട്ടെയെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനുവരി 11 അമിത് ഷാ വരും. തിരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ സന്ദേശം ജനങ്ങൾ തന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
Summary: Reji Lukose, a prominent CPM fellow traveler and a regular face in television news debates, has joined the BJP. He was officially welcomed into the party by BJP State President Rajeev Chandrasekhar at the party headquarters, who received him by draping a saffron shawl. Following his induction, Reji Lukose stated that Kerala is no longer a place for mere political warfare. He warned that if the state continues to move forward with "decayed ideologies," Kerala will eventually turn into an "old-age home." He also criticized the CPM, alleging that the party is attempting to create communal divisions in the state.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 08, 2026 11:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാനൽ ചർച്ചയിലൂടെ ശ്രദ്ധേയനായ സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ










