ഗർഭകാലത്ത് ഭാര്യയെ തനിച്ചാക്കി മാറിതാമസിക്കുന്ന ഭർത്താവ്; 'ഇത് സാധാരണമാണോ?' എന്ന് യുവതി

Last Updated:

ഓഫീസിലെ പുതുവത്സര ആഘോഷത്തിനിടെ ഓപ്പറേഷൻസ് ഹെഡ് ഓരോ മാനേജർമാരോടും അവരുടെ പുതുവത്സര തീരുമാനങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഈ സംഭവം പുറത്തുവന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഗർഭകാലത്ത് തന്റെ ഭാര്യയെ വീട്ടിലേക്ക് അയച്ച് മാറി താമസിക്കുന്ന ഒരു സഹപ്രവർത്തകന്റെ ഞെട്ടിക്കുന്ന കഥ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. ഓഫീസിലെ പുതുവത്സര ആഘോഷത്തിനിടെ ഓപ്പറേഷൻസ് ഹെഡ് ഓരോ മാനേജർമാരോടും അവരുടെ പുതുവത്സര തീരുമാനങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഈ സംഭവം പുറത്തുവന്നത്.
ഓഫീസിലെ ആഘോഷങ്ങൾക്കിടയിൽ 'കെ' എന്ന് വിളിക്കുന്ന മുപ്പതുകളോട് അടുപ്പിച്ച് പ്രായമുള്ള ഒരു സഹപ്രവർത്തകൻ വളരെ സങ്കടത്തിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണെന്നും അടുത്ത മാസം പ്രസവമാണെന്നും മറ്റൊരു സഹപ്രവർത്തകൻ വെളിപ്പെടുത്തി. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചെങ്കിലും, ഭാര്യ അദ്ദേഹത്തോടൊപ്പമാണോ താമസമെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി എല്ലാവരെയും ഞെട്ടിച്ചു.
"ഇല്ല സർ, അവൾ നാട്ടിൽ അവളുടെ വീട്ടുകാരോടൊപ്പമാണ്. ഈ ആശുപത്രിയിൽ കൊണ്ടുപോകുന്ന കാര്യങ്ങളും ഗർഭകാലത്ത് സ്ത്രീകൾ പരാതി പറയുന്ന മറ്റ് കാര്യങ്ങളും ആര് നോക്കും? എനിക്ക് അതിന് കഴിയില്ല. അതുകൊണ്ട് അവൾ അവളുടെ മാതാപിതാക്കളുടെ കൂടെ നിൽക്കുന്നതാണ് നല്ലത്," കെ പറഞ്ഞു.
advertisement
കൂടാതെ അദ്ദേഹം കൂട്ടിച്ചേർത്തു: "അവൾക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ ഛർദ്ദിയും തലവേദനയും ഒക്കെ ഉണ്ടാകാറുണ്ട്. വീട്ടിലെ ജോലികളൊന്നും ചെയ്യാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു."
ജോലിത്തിരക്ക് കാരണം തനിക്ക് അവളെ ഒറ്റയ്ക്ക് നോക്കാൻ കഴിയില്ലെന്നും, ഗർഭം സ്ഥിരീകരിച്ച ഉടനെ അവളെ നാട്ടിലേക്ക് അയച്ചുവെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. താൻ തന്റെ പഴയ 'ബാച്ചിലർ' ജീവിതം ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഈ കുറിപ്പ് പങ്കുവെച്ച യുവതി പറയുന്നത്, നേരത്തെ ആ ഭാര്യ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു എന്നാണ്. ഗർഭിണിയായ ഉടനെ അവരെ നാട്ടിലേക്ക് അയച്ചു. ഇപ്പോൾ അദ്ദേഹം വീട്ടിൽ പാർട്ടികൾ നടത്തുകയും ബാച്ചിലർ ജീവിതം ആസ്വദിക്കുകയുമാണ്.
"ഒന്നിച്ച് ജീവിക്കാനും ഒന്നിച്ച് കുഞ്ഞുങ്ങളെ വളർത്താനും കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് വിവാഹം കഴിക്കുന്നത്? ഗർഭകാലം എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണോ?" അവർ ചോദിക്കുന്നു. ആ ഓഫീസിലെ ആറ് വിവാഹിതരായ പുരുഷ മാനേജർമാരിൽ എല്ലാവരും തങ്ങളുടെ ഭാര്യമാരെ നാട്ടിലോ മാതാപിതാക്കളുടെ അടുത്തോ നിർത്തി നഗരത്തിൽ ബാച്ചിലർ ജീവിതം നയിക്കുന്നവരാണെന്നും അവർ വെളിപ്പെടുത്തി.
advertisement
സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
"ഇങ്ങനെയുള്ള പുരുഷന്മാരെ കാണുമ്പോഴാണ് സ്ത്രീകൾക്ക് വിവാഹത്തോടും കുട്ടികളോടും മടുപ്പ് തോന്നുന്നത്," എന്ന് ഒരാൾ കുറിച്ചു.
മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു: "കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ബാച്ചിലർ ട്രിപ്പ് പോയ ഒരാളെ എനിക്കറിയാം. തന്റെ ഭാര്യ കുഞ്ഞിനെ നോക്കിക്കൊള്ളും എന്നാണ് അയാൾ പറഞ്ഞത്."
"നിങ്ങളുടെ വംശം നിലനിർത്താൻ കുഞ്ഞുങ്ങളെ പ്രസവിക്കാൻ മാത്രമാണ് നിങ്ങൾ ഭാര്യയെ കാണുന്നത്," എന്ന് മറ്റൊരാൾ വിമർശിച്ചു.
ഉത്തരവാദിത്തങ്ങൾ പങ്കിടണം
ഗർഭകാലത്തെ സന്തോഷങ്ങളും ബുദ്ധിമുട്ടുകളും പങ്കാളികൾ ഒന്നിച്ച് അനുഭവിക്കേണ്ടതാണെന്ന് താൻ വിശ്വസിച്ചിരുന്നതായി യുവതി പറയുന്നു. എന്നാൽ മറ്റ് പുരുഷന്മാർ ഇതിനെ നിശബ്ദമായി അംഗീകരിക്കുന്നത് കണ്ടപ്പോൾ തനിക്ക് വലിയ നിരാശ തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
"ഇത് എങ്ങനെ സാധാരണമാകും? നിങ്ങൾ ഒന്നിച്ച് ആസൂത്രണം ചെയ്തതാണെങ്കിൽ ആ ഉത്തരവാദിത്തം ഒന്നിച്ച് നിറവേറ്റണ്ടേ?" എന്ന ചോദ്യത്തോടെയാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗർഭകാലത്ത് ഭാര്യയെ തനിച്ചാക്കി മാറിതാമസിക്കുന്ന ഭർത്താവ്; 'ഇത് സാധാരണമാണോ?' എന്ന് യുവതി
Next Article
advertisement
ഗർഭകാലത്ത് ഭാര്യയെ തനിച്ചാക്കി മാറിതാമസിക്കുന്ന ഭർത്താവ്; 'ഇത് സാധാരണമാണോ?' എന്ന് യുവതി
ഗർഭകാലത്ത് ഭാര്യയെ തനിച്ചാക്കി മാറിതാമസിക്കുന്ന ഭർത്താവ്; 'ഇത് സാധാരണമാണോ?' എന്ന് യുവതി
  • ഓഫീസിലെ ആഘോഷത്തിൽ ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി മാറി താമസിക്കുന്ന ഭർത്താവിന്റെ കഥ പങ്കുവന്നു

  • വിവാഹിതരായ പുരുഷന്മാർ ഭാര്യമാരെ നാട്ടിലോ മാതാപിതാക്കളുടെ അടുത്തോ നിർത്തി ബാച്ചിലർ ജീവിതം നയിക്കുന്നു

  • ഗർഭകാലത്തെ സന്തോഷങ്ങളും ബുദ്ധിമുട്ടുകളും പങ്കാളികൾ ഒന്നിച്ച് അനുഭവിക്കേണ്ടതാണെന്ന് യുവതി അഭിപ്രായപ്പെട്ടു

View All
advertisement