Dowry | 'പുരുഷധനം' കുറഞ്ഞുപോയി; വിവാഹത്തിൽ നിന്നും വധു അവസാനനിമിഷം പിന്മാറി

Last Updated:
വധുവിന് കൂടുതൽ പണം വേണമെന്നറിഞ്ഞതും, വരനും കൂട്ടരും പന്തലുവിട്ടിറങ്ങി പോലീസിനെ സമീപിച്ചു
1/7
 സ്ത്രീധന (Dowry) വിഷയം പലപ്പോഴും വാർത്തകളിൽ ഞെട്ടലുളവാക്കുന്ന തരത്തിൽ കാണപ്പെട്ട സാഹചര്യങ്ങൾ കാലാകാലങ്ങളായി ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പെൺകുട്ടികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവനപഹരിക്കാൻ തക്കവണ്ണമുള്ള വിപത്ത് കൂടിയാണ് സ്ത്രീധനം. എന്നാൽ വിവാഹത്തിന് സ്ത്രീ പുരുഷനോട് ഒരു 'പുരുഷധനം' ചോദിച്ചാലോ? അങ്ങനെയൊരു സംഭവംവാർത്തയായിരിക്കുന്നു

advertisement
2/7
 'പുരുഷധനം' എന്നാരും ഔദ്യോഗികമായി വിളിക്കില്ലെങ്കിലും, വിവാഹത്തിന് പുരുഷൻ സ്ത്രീയ്ക്ക് കൊടുക്കുന്ന പണമാണ് ഇവിടെ വിഷയം. പുരുഷൻ വധുവിന് പണം കൊടുത്തു എന്ന് മാത്രമല്ല, അതിഷ്‌ടപ്പെടാത്ത വധു അവസാന നിമിഷം വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)

3/7
 ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലാണ് ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വധുവിന് ആദ്യമേ രണ്ടു ലക്ഷം രൂപ നൽകിയത്രേ. ഇവിടെ ആചാരപ്രകാരം വധുവിന് വരൻ അങ്ങോട്ട് പണം നൽകുന്നതാണത്രേ പാരമ്പര്യം

4/7
 വധുവിന് ഈ വിവാഹത്തിൽ താൽപ്പര്യമില്ല എന്ന് പറഞ്ഞതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഹൈദരാബാദിലെ ഘട്ട്കേസറിലാണ് സംഭവം. ആശങ്കാകുലരായ വരന്റെ വീട്ടുകാർ എന്തുപറ്റി എന്ന് അന്വേഷിച്ചപ്പോഴാണ് വധുവിന്റെ തീരുമാനം എന്താണെന്ന കാര്യം അറിയാൻ സാധിച്ചത്

5/7
 വധുവിന് കൂടുതൽ പണം വേണമെന്നറിഞ്ഞതും, വരനും കൂട്ടരും പന്തലുവിട്ടിറങ്ങി. അവർ നേരെ പോയത് പോലീസിന്റെ മുന്നിലേക്കാണ്. പോലീസും വധുവിന്റെ വീട്ടുകാരും തമ്മിൽ ചർച്ച നടക്കുകയും ചെയ്തു

6/7
 വീട്ടുകാർ തമ്മിൽ സംസാരിച്ച് സംഭവത്തിൽ തീർപ്പുണ്ടാക്കി. ആരും പരാതി നൽകുകയോ, ആരെയും അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. ലഭിച്ച പണം പോരെന്നു തീരുമാനിച്ച വധു മണ്ഡപത്തിൽ വന്നില്ല. അവർക്ക് ആ വിവാഹത്തിൽ താല്പര്യമുണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു

7/7
 ഇവിടെ ലിംഗവിവേചനം നടന്നു എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപണവുമായി രംഗത്തെത്തി. സ്ത്രീധന നിരോധന നിയമപ്രകാരം യുവതിക്കെതിരെ കേസ് എടുക്കണമെന്നും പലരും ആവശ്യപ്പെട്ടു

തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

  • മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം തിരുവനന്തപുരത്ത് നടന്നു.

  • മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്; മകൻ അജയകുമാർ കസ്റ്റഡിയിൽ.

  • മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യക്കുപ്പി ഉപയോഗിച്ച് മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

View All
advertisement