advertisement

ക്ഷേത്ര കവർച്ച: പ്രതി അതേ ക്ഷേത്രത്തിലെ മുൻ പൂജാരി;ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങൾ

Last Updated:

കഴിഞ്ഞ ഡിസംബറിലായിരുന്നു വടമൺ ക്ഷേത്രത്തിൽ മോഷണം നടന്നത്

News18
News18
കൊല്ലം: വിവിധ ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പൂജാരിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് പോറ്റി (40) ആണ് പിടിയിലായത്. ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു വടമൺ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ പ്രതി, ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ഇയാൾ ഏതാനും മാസങ്ങൾ ഈ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.
മറ്റൊരു മോഷണക്കേസിൽ കൊട്ടാരക്കര പോലീസ് ഇയാളെ നേരത്തെ പിടികൂടിയിരുന്നു. തുടർന്ന് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങിയ അഞ്ചൽ പോലീസ് വടമൺ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്ര കവർച്ച: പ്രതി അതേ ക്ഷേത്രത്തിലെ മുൻ പൂജാരി;ഞെട്ടിച്ച് സിസിടിവി ദൃശ്യങ്ങൾ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement