advertisement

ലക്ഷങ്ങളുടെ ലക്ഷുറി ബാഗോ? കാളിദാസിന്റെ ഭാര്യ താരിണിയുടെ ചിത്രത്തിലെ 'കൂട'യ്ക്ക് പിന്നിലുണ്ടൊരു കഥ

Last Updated:
ശ്രീലങ്കൻ യാത്രയിൽ താരിണിയുടെ ഒപ്പം ഭർത്താവ് കാളിദാസ് ജയറാമും ഉണ്ടായിരുന്നു. ഇവിടെ യാത്ര പോയതിന്റെ ചിത്രങ്ങൾ ഒരു സീരീസായി താരിണി പോസ്റ്റ് ചെയ്തിട്ടുണ്ട്
1/6
ജയറാം കുടുംബത്തിലെ മരുമകൾ എന്ന പേര് കേൾക്കും മുൻപേ മോഡലിംഗ് മേഖലയിൽ തനിക്കൊരു സ്ഥാനം സ്വയം സൃഷ്‌ടിച്ച സുന്ദരിയാണ് താരിണി കാലിംഗരായർ (Tarini Kalingarayar). രാജ്യത്തെ തന്നെ മികച്ച ഫാഷൻ റാമ്പുകൾ നടന്ന താരിണി, ചെന്നൈയിലെ പ്രശസ്ത കുടുംബത്തിലെ അംഗമാണ്. ഈ കുടുംബത്തിൽ അടുത്ത തലമുറയിൽ നിന്നും ഇനിയും സ്ത്രീകൾ ആരും സിനിമയിൽ വന്നിട്ടില്ല. ജയറാമിന്റെ മകൾ മാളവികയും മരുമകൾ താരിണിയും അക്കാര്യത്തിൽ വ്യത്യസ്തരാണ്. താരിണി ഭർത്താവ് കാളിദാസിനൊപ്പം ഇടയ്ക്കിടെ ചില ബ്രാൻഡുകളുടെ മോഡലായും വരാറുണ്ട്. ഇപ്പോൾ തന്റെ ചിത്രത്തിലെ 'കൂട' പരിചയപ്പെടുത്തുകയാണ് താരിണി
ജയറാം കുടുംബത്തിലെ മരുമകൾ എന്ന പേര് കേൾക്കും മുൻപേ മോഡലിംഗ് മേഖലയിൽ തനിക്കൊരു സ്ഥാനം സ്വയം സൃഷ്‌ടിച്ച സുന്ദരിയാണ് താരിണി കാലിംഗരായർ (Tarini Kalingarayar). രാജ്യത്തെ തന്നെ മികച്ച ഫാഷൻ റാമ്പുകൾ നടന്ന താരിണി, ചെന്നൈയിലെ പ്രശസ്ത കുടുംബത്തിലെ അംഗമാണ്. ഈ കുടുംബത്തിൽ അടുത്ത തലമുറയിൽ നിന്നും ഇനിയും സ്ത്രീകൾ ആരും സിനിമയിൽ വന്നിട്ടില്ല. ജയറാമിന്റെ മകൾ മാളവികയും മരുമകൾ താരിണിയും അക്കാര്യത്തിൽ വ്യത്യസ്തരാണ്. താരിണി ഭർത്താവ് കാളിദാസിനൊപ്പം (Kalidas Jayaram) ഇടയ്ക്കിടെ ചില ബ്രാൻഡുകളുടെ മോഡലായും വരാറുണ്ട്. ഇപ്പോൾ തന്റെ ചിത്രത്തിലെ 'കൂട' പരിചയപ്പെടുത്തുകയാണ് താരിണി
advertisement
2/6
മികച്ച മേക്കപ്പ്, ഡ്രസ്സിംഗ് സെൻസ് ഉള്ള താരിണി, ഇടയ്ക്കിടെ തന്റെ ബ്യൂട്ടി ടിപ്പുകൾ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. താരിണി ഉപയോഗിക്കുന്ന മേക്കപ്പ് ഉൽപ്പന്നങ്ങൾ ഏതെല്ലാം എന്നറിയാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അവർക്കായി താരിണി അതെല്ലാം ഏതു ബ്രാൻഡ് എന്നും മറ്റും പരിചയപ്പെടുത്തിക്കൊടുക്കും. പലതും മുന്തിയ ഇനം ബ്രാൻഡുകളായിരിക്കും. ചിലതാവട്ടെ, സാധാരണക്കാർക്കും താങ്ങാവുന്ന തരത്തിൽ വിലയുള്ളതുമാകും. താരിണി ഈ അടുത്തിടെ ശ്രീലങ്ക വരെ ട്രിപ്പ് പോയിരുന്നു (തുടർന്ന് വായിക്കുക)

3/6
ശ്രീലങ്കൻ യാത്രയിൽ താരിണിയുടെ ഒപ്പം ഭർത്താവ് കാളിദാസ് ജയറാമും ഉണ്ടായിരുന്നു. ഇവിടെ യാത്ര പോയതിന്റെ ചിത്രങ്ങൾ ഒരു സീരീസായി താരിണി പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ഇവിടുത്തെ ബീച്ച് ലൈഫ് ആസ്വദിക്കാൻ പോകുമെങ്കിൽ, ചൂടുകാലത്ത് സൺഗ്ലാസും സൺസ്ക്രീനും ഉൾപ്പെടെ പലതും മസ്റ്റ് ആണ്. മോഡലായ താരിണിക്ക് സൗന്ദര്യവും സ്റ്റൈലും വിട്ടൊഴിയാൻ കഴിയില്ല താനും. താൻ ഉപയോഗിച്ച ചില ആക്സസറികളും താരിണി പോസ്റ്റ് ചെയ്തിരുന്നു. ഇവിടെയാണ് താരിണിയുടെ അരികിലായി വച്ചിട്ടുള്ള മനോഹരമായ ഐവറി നിറത്തിലെ കൂട ശ്രദ്ധനേടുന്നത്

4/6
ചാക്കിന്റെയും പ്ലാസ്റ്റിക് സഞ്ചിയുടെയും രൂപത്തിൽ ഉൾപ്പെടെ ലക്ഷുറി ബ്രാൻഡുകൾ വസ്തുക്കൾ പടച്ചുവിടുന്ന കാലമാണിത്. താരിണിയുടെ കൂട കണ്ടാൽ ലക്ഷുറി ഉൽപ്പന്നം എന്ന് ഒറ്റനോട്ടത്തിൽ ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാനില്ല. പണ്ടുകാലങ്ങൾ മുതലേ നമ്മൾ പരിചയിച്ച കൂടയുടെ രൂപത്തിന് തെല്ലും മാറ്റം വന്നിട്ടില്ല. വളരെ ചെറിയ വലുപ്പമുള്ള ഈ കൂടയിൽ താരിണിക്ക് അത്യാവശ്യം വേണ്ട മേക്കപ്പ് ഉല്പന്നങ്ങളോ, അത്തരത്തിലെ മറ്റു വസ്തുക്കളോ സൂക്ഷിക്കാം

5/6
ഇത് സൃഷ്‌ടിച്ചത്‌ ലക്ഷുറി ബ്രാൻഡുകൾ ഒന്നുമല്ല. നാട്ടിലെ തന്നെ ഒരു സന്നദ്ധ സംഘടനയുടെ കസ്റ്റംമെയ്ഡ് ഉൽപ്പന്നമാണ്. ഏതെങ്കിലും തരത്തിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളാവും മനോഹരമായ ഈ കൂടകളുടെ നിർമ്മിതിക്ക് പിന്നിൽ. ഇത്തരം വസ്തുക്കൾ തെരഞ്ഞെടുക്കുക വഴി ഫാഷൻ കൂടുതൽ അർത്ഥവത്താകുന്നു എന്ന് താരിണി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ട കുടയുടെ ചിത്രത്തിന്റെ തൊട്ടടുത്ത സ്ലൈഡിൽ അത് നിർമിച്ചവരെയും പരിചയപ്പെടുത്തുന്നു

6/6
താരിണി പരാമർശിച്ച സന്നദ്ധസംഘടനയിലെ രണ്ടു സ്ത്രീകളാണ് അവരുടെ പക്കലുള്ള കൂടയുടെ നിർമാതാക്കൾ. മധുമതി, മരിയായി എന്നിവരാണ് അവർ. ഇതിൽ മധുമതിക്ക് സംസാരിക്കാനും കേൾക്കാനും പ്രയാസമുണ്ട്. മരിയായി കാഴ്ചവൈകല്യമുള്ള സ്ത്രീയാണ്. അതായത് ഇത്രയും മനോഹരമായ കൂട, അതിന്റെ നിർമാതാക്കളിൽ ഒരാൾ ഇനിയും കണ്ടിട്ടില്ല എന്ന് പറയാം. കോയമ്പത്തൂരിലെ തൊഗായ്മലൈ എന്ന സ്ഥലത്തു നിന്നുമുള്ളവരാണ് ഇത്. പലപല വർണങ്ങളിൽ കൂടകളുമായി മോഡലുമാർ പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇവരുടെ ഇൻസ്റ്റഗ്രാം പേജിൽ നോക്കിയാൽ കാണാൻ കഴിയും. കൂട മാത്രമല്ല, വസ്ത്രങ്ങളും ബാഗുമെല്ലാം ഇവരുടെ ശേഖരത്തിൽ ഉണ്ട്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു

  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement