കൂടെ ആരെല്ലാമോ ഉണ്ട്; വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന ഹണിമൂൺ 'ബഡിമൂൺ' ആയതിങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
ഹൈദരാബാദിലെ തിരക്കുകൾ ഒഴിഞ്ഞ ശേഷം, രശ്‌മികയും വിജയ് ദേവരകൊണ്ടയും പോയത് തായ്‌ലൻഡിലെ കോ സാംവുയി ദ്വീപിലേക്കാണ്
വമ്പൻ പദ്ധതികളുമായി ഒരു വിവാഹം നടത്തിയതിന്റെ ക്ഷീണത്തിലാണ് നടൻ വിജയ് ദേവരകൊണ്ടയും (Vijay Deverakonda) ഭാര്യ രശ്‌മിക മന്ദാനയും (Rashmika Mandanna). രാജകീയ വിവാഹമായിരുന്നു ഇവരുടേത്. ആ ക്ഷീണം മാറ്റാനെന്നോണം, അവർ രണ്ടുപേരും വിദേശരാജ്യത്ത് ഹണിമൂൺ ആഘോഷിക്കുന്ന തിരക്കിലാണ്. തായ്‌ലൻഡിൽ ദമ്പതികൾ പ്രകൃതിഭംഗി ആസ്വദിക്കുന്ന ഒരു ചിത്രം പുറത്തുവന്നിരുന്നു. വിവാഹം കഴിഞ്ഞയുടൻ ദേവരകൊണ്ടയും രശ്‌മികയും ആദ്യം അവരുടെ നാട്ടിൽ വേണ്ടപ്പെട്ടവരെ കാണുന്ന തിരക്കിലായിരുന്നു. അതിനു ശേഷം, രശ്‌മിക ഒരു പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽക്കൂടി പങ്കെടുത്തുകൊണ്ട് നേരെ ഹണിമൂണിന് പുറപ്പെട്ടു
advertisement
ഹൈദരാബാദിലെ തിരക്കുകൾ ഒഴിഞ്ഞ ശേഷം, രശ്‌മികയും വിജയ് ദേവരകൊണ്ടയും പോയത് തായ്‌ലൻഡിലെ കോ സാംവുയി ദ്വീപിലേക്കാണ്. ഇവിടെ ഒരു എയർ ബിഎൻബി (Airbnb) വില്ല വാടകയ്‌ക്കെടുത്തു കൊണ്ടാണ് ഇവരുടെ ആഘോഷം. അതും ബീച്ചിനോട് ചേർന്നുള്ള നയനമനോഹരമായ ഒരു സ്ഥലത്ത്. ഇവിടെ ഇവർക്ക് ഭക്ഷണം പാകം ചെയ്തു നൽകാൻ ഒരു പ്രൈവറ്റ് ഷെഫ് കൂടിയുണ്ട് എന്നാണ് റിപ്പോർട്ട്. പക്ഷേ, ചിത്രങ്ങൾ പുറത്തുവന്നതും, ഇത് നവദമ്പതികൾ മാത്രമുള്ള ഒരു ഹണിമൂൺ എന്ന് വിളിക്കാൻ കഴിയാത്ത അവസ്ഥയിലാണ് (തുടർന്ന് വായിക്കുക)
advertisement
ഇവരുടെ ഒപ്പം വളരെ അടുത്ത സുഹൃത്തുക്കളുടെ ഒരു സംഘം കൂടിയുണ്ട്. ഈ ട്രിപ്പിനെ ഹണിമൂൺ എന്നതിനേക്കാൾ, ബഡിമൂൺ എന്ന് വിളിക്കാൻ ശ്രമിക്കുകയാണ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. കൂട്ടുകാരുമൊത്ത് പാട്ട് കേൾക്കുകയും, ബീച്ചിലൂടെ നടക്കുകയും, രാത്രി വൈകി സൊറപറയുകയും ഒക്കെ ചെയ്യുന്ന ആനന്ദകരമായ നാളുകൾ വീണ്ടും അതുപോലെ സൃഷ്‌ടിക്കാനുള്ള ശ്രമമാണ് ഇത്. അതിനാൽ തന്നെ മിഥുനം ട്രിപ്പ് എന്ന് വിളിക്കാൻ കഴിയുകയുമില്ല താനും
advertisement
ഇത് അവർ തന്നെ തിരഞ്ഞെടുക്കുന്ന ഒരു കുടുംബത്തോടൊപ്പമാകണം എന്ന ദമ്പതികളുടെ ആഗ്രഹപ്രകാരം നടത്തുന്ന ട്രിപ്പ് ആണ്. എന്തുകൊണ്ടാണ് വിവാഹം കഴിഞ്ഞയുടനെയുള്ള യാത്ര ഇങ്ങനെ പ്ലാൻ ചെയ്തു എന്നതിന് വോഗ് ഇന്ത്യയോട് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും നൽകിയ മറുപടിയുണ്ട്. യാത്ര എന്നാൽ ഈ ദമ്പതികൾക്ക് അവരുടെ കൂട്ടുകാർക്കും കുടുംബത്തിനും ഒപ്പം ഓർമ്മകൾ സൃഷ്‌ടിക്കാനുള്ള അവസരം കൂടിയാണ്. "ഒരു സ്ഥലത്ത് ഒത്തുകൂടി ഹാങ് ഔട്ട് ചെയ്‌തും, ഗെയിംസ് കളിച്ചും, പൂളിൽ സമയം ചിലവഴിച്ചും, സൂര്യാസ്തമയം കണ്ടും, നല്ല ഭക്ഷണം കഴിച്ചും, നാടൻ സംസ്കാരം അതിന്റെ തനത് രൂപത്തിൽ ആസ്വദിച്ചും കഴിഞ്ഞവരാണ് നമ്മൾ...
advertisement
സന്ദർശനം എന്നതിനേക്കാൾ, ഇവിടെ ജീവിച്ചു എന്ന് തോന്നിക്കാൻ വേണ്ടിയാണ് ഇത്," രശ്മികയും വിജയ് ദേവരകൊണ്ടയും പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം ഒരുപാട് നല്ല നിമിഷങ്ങൾ അവർ ചിലവഴിച്ചു കഴിഞ്ഞുവെങ്കിലും, ദമ്പതികൾ അവർക്കായി മാത്രം നല്ല നേരം ഒരൽപം മാറ്റിവച്ചു കഴിഞ്ഞു. അഞ്ച് വർഷങ്ങൾക്ക് ശേഷം നമ്മൾ എന്ത് ചെയ്യുകയാവും എന്ന ദേവരകൊണ്ടയുടെ ചോദ്യത്തിന് രശ്‌മിക നൽകിയ മറുപടി അതിനുദാഹരണമാണ്
advertisement
"ലോകം ചുറ്റുന്നുണ്ടാവും. ഇതുപോലത്തെ സ്ഥലങ്ങൾ കണ്ടെത്തുന്നുണ്ടാവും," എന്നാണ് രശ്‌മിക ദേവരകൊണ്ടയ്ക്ക് നൽകിയ മറുപടി. "അവൾക്ക് ഒരു സാധാരണ ദിവസം പോലും അസാധാരണമാക്കാനുള്ള കഴിവുണ്ട്. ഞങ്ങൾ എവിടെയാണെങ്കിലും, അവിടം വീടായി തോന്നിക്കാൻ അവൾക്ക് കഴിയും," എന്ന് രശ്‌മികയെ കുറിച്ച് ദേവരകൊണ്ട പറയുന്നു. ഭർത്താവിന്റെ ഇഷ്‌ടഭക്ഷണം ഉണ്ടാക്കി നൽകാൻ ഒരു പ്രൈവറ്റ് ഷെഫിനെയും രശ്‌മിക ഏർപ്പാടാക്കി. ജെൻ സീ തലമുറയുടെ ഇടയിൽ വർധിച്ചുവരുന്ന ട്രെൻഡ് ആണത്രേ ഈ ബഡിമൂൺ










