വിശ്വസുന്ദരി മത്സരത്തിൽ ആദ്യമായി പ്ലസ് സൈസ് മോഡൽ; ആരാണ് ലോകശ്രദ്ധയാകർഷിച്ച ഈ നേപ്പാളുകാരി

Last Updated:
സൗന്ദര്യത്തിന് പുതിയ നിർവചനം തന്നെ നൽകിയ ഈ പെൺകുട്ടിക്ക് സമൂഹമാധ്യമങ്ങളിൽ നിറകയ്യടികളാണ് ലഭിക്കുന്നത്
1/6
 വ്യത്യസ്തതകൾ കൊണ്ടു നിറഞ്ഞ വിശ്വസുന്ദരി മത്സരത്തിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിച്ചത്. ട്രാൻസ്ജെൻഡറുകൾ, പ്ലസ് സൈസ് മോഡൽ, അമ്മമാർ തുടങ്ങിയവർ ഇത്തവണ ഈ വേദിയിൽ മാറ്റുരച്ചു. മൽസരത്തിൽ പങ്കെടുത്ത പലരും ഇതിനകം ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അതിലൊരാളാണ് പ്ലസ് സൈസ് മോഡലായ ജെയ്ൻ ദീപിക ഗാരറ്റ് (Jane Dipika Garrett). സൗന്ദര്യത്തിന് പുതിയ നിർവചനം തന്നെ നൽകിയ ഈ പെൺകുട്ടിക്ക് സമൂഹമാധ്യമങ്ങളിൽ നിറകയ്യടികളാണ് ലഭിക്കുന്നത്.

advertisement
2/6
 നേപ്പാളിനെ പ്രതിനിധീകരിച്ചാണ് ജെയ്ൻ ദിപീക മിസ് യൂണിവേഴ്സ് വേദിയിൽ എത്തിയത്. സ്ത്രീകളുടെ ശരീരത്തിലെ വ്യത്യസ്തമായ മാറ്റങ്ങൾ ആഘോഷിക്കാനും, എല്ലാ വലുപ്പത്തിൽ ഉള്ളവരെയും ആകൃതിയിൽ ഉള്ളവരെയും ഉൾക്കൊള്ളാനും സമയമായെന്നും ജെയ്ൻ പറയുന്നു.

3/6
 സ്വിംസ്യൂട്ട് റൗണ്ടിലും ജെയ്ൻ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആത്മവിശ്വാസത്തോടെയാണ് ഈ 22 കാരി റാംപിൽ ഓരോ ചുവടും വെച്ചത്. മെറ്റാലിക് ​ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് സ്വിംസ്യൂട്ട് റൗണ്ടിൽ ജെയിൻ ധരിച്ചത്.

4/6
 ഒരു നേഴ്‌സും സംരംഭകയും കൂടിയാണ് മിസ് നേപ്പാൾ ജെയ്ൻ ദീപിക ഗാരറ്റ്. ബോഡി പോസിറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയും മാനസികാരോഗ്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നയാൾ കൂടിയാണ് ജെയ്ൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇതു സംബന്ധിച്ച പോസ്റ്റുകൾ ജെയിൻ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണത്തെ വിശ്വസുന്ദരി മൽസരത്തിൽ ആദ്യ 20 സ്ഥാനങ്ങളിലും ജെയ്ൻ ഇടംപിടിച്ചു.

5/6
 “ടോപ്പ് 20 ബേബി! എന്റെ എല്ലാ ആരാധകർക്കും എന്നെ പിന്തുണയ്ക്കുന്നവർക്കും നന്ദി. ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകി, അതു തന്നെയാണ് പ്രധാനം. സൗന്ദര്യമത്സരവുമായി ബന്ധപ്പെട്ട കീഴ്വഴക്കങ്ങളും ധാരണകളും മാറ്റി, പുതിയൊരു തുടക്കം കുറിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. പുതിയ മിസ് യൂണിവേഴ്‌സിന് എന്റെ അഭിനന്ദനങ്ങൾ. എന്റെ ജീവിതത്തിലെ ഒരു നിധി തന്നെയായിരിക്കും ഈ സംഭവം", മൽസരശേഷം ജെയിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

6/6
 നിക്കരാഗ്വന്‍ സുന്ദരി ഷെനീസ് പ്ലാസിയോസ് ആണ് 72-ാമത് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയത്. 90 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച വിശ്വസുന്ദരി പട്ടത്തിനായുള്ള പോരാട്ടത്തിനൊടുവിലാണ് ഷെനീസ് പ്ലാസിയോസ് കിരീടം നേടിയത്. നിക്കരാഗ്വയിൽ നിന്ന് ആദ്യമായി വിശ്വസുന്ദരി പട്ടം നേടുന്നയാളാണ് ഷെനീസ്. തായ്‌ലൻഡിന്റെ അന്റോണിയ പോർസ്‌ലിഡ് രണ്ടാം സ്ഥാനവും ഓസ്ട്രേലിയയുടെ മൊറയ വിൽസൺ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയുടെ ശ്വേതാ ശർദ അവസാന 20ൽ എത്തിയെങ്കിലും മുന്നോട്ട് പോകാനാകാതെ പുറത്തായി. പാക്കിസ്ഥാനിൽ നിന്നുള്ള എറിക്ക റോബിനും ആദ്യമായി അവസാന 20ൽ ഇടംനേടി. എൽസാൽവദോറിലെ സാൻ സാൽവഡോറിൽ നടന്ന ഗംഭീര ചടങ്ങിൽ കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരിയായ യുഎസിന്റെ ആർബോണി ഗബ്രിയേൽ പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചു.

കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി

  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement