ആരാധകരുടെ അതിരുകടന്ന സ്നേഹം മൂലം അഭ്യർത്ഥനയുമായി ബിടിഎസ് താരം ജങ്കൂക്ക്. ആരാധകർ തന്റെ വീട്ടിലേക്ക് തുടർച്ചയായി ഭക്ഷണം അയച്ചതോടെയാണ് ജങ്കൂക്കിന്റെ അഭ്യർത്ഥന.
2/ 7
താൻ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇനിയും വീട്ടിലേക്ക് ഭക്ഷണം അയക്കരുതെന്നും വിവേഴ്സിൽ ജങ്കൂക്ക് അഭ്യർത്ഥിച്ചു.
3/ 7
മാത്രമല്ല, തന്റെ അഭ്യർത്ഥന അവഗണിച്ച് ഭക്ഷണം അയക്കുന്നതു തുടർന്നാൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
4/ 7
ഭക്ഷണം അയക്കുന്നതിന് നന്ദിയുണ്ട്. പക്ഷേ, ആരാധകർ അയച്ചാലും തനിക്കത് കഴിക്കാൻ കഴിയില്ല. താൻ അല്ലാതെ തനിക്ക് നന്നായി കഴിക്കുന്നുണ്ട്. തനിക്ക് ഭക്ഷണം അയക്കുന്നതിനു പകരം നിങ്ങൾ നന്നായി കഴിക്കൂ.
5/ 7
ഇനി ഒരു തവണ കൂടി ഇതാവർത്തിച്ചാൽ അഡ്രസ് കണ്ടുപിടിച്ച് അവർക്കെതിരെ നടപടിയെടുക്കുമെന്നും താരം മുന്നറിയിപ്പ് നൽകി. താൻ അപേക്ഷിക്കുകയാണെന്നും ജങ്കൂക്ക് കൂട്ടിച്ചേർത്തു.
6/ 7
ബിടിഎസ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ജങ്കൂക്ക്. ഏഴ് ബിടിഎസ് അംഗങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ജങ്കൂക്കിനാണ്.
7/ 7
പതിവായി ലൈവിൽ എത്തി ആരാധകരുമായി ജങ്കൂക്ക് സംസാരിക്കാറുണ്ട്. താരത്തിന്റെ വീടിന്റെ വിവരങ്ങൾ എങ്ങനെയാണ് ചിലർക്ക് ലഭിക്കുന്നത് എന്നാണ് ദക്ഷിണ കൊറിയയ്ക്ക് പുറത്തുള്ള ആരാധകർ ആശ്ചര്യപ്പെടുന്നത്.