advertisement

ദേവരകൊണ്ട, രശ്‌മിക വിവാഹം കണ്ട ഒരേയൊരു മലയാളി താരം; നേരിൽക്കണ്ട അനുഭവവുമായി പോസ്റ്റ്

Last Updated:
ഉദയ്‌പൂരിൽ നടന്ന ദേവരകൊണ്ട, രശ്‌മിക വിവാഹച്ചടങ്ങിൽ ക്ഷണം കിട്ടിയ ഒരേയൊരു മലയാള താരം
1/6
പുരാണങ്ങളിൽ നിന്നും നേരിട്ടിറങ്ങി വന്ന കഥാപാത്രങ്ങളെ പോലെ വധൂവരന്മാർ. ഉദയ്‌പൂരിൽ വച്ച് നടന്ന നടൻ വിജയ് ദേവരകൊണ്ടയുടെയും (Vijay Deverakonda) നടി രശ്‌മിക മന്ദാനയുടെയും (Rashmika Mandanna) വിവാഹച്ചടങ്ങിലെ ദൃശ്യങ്ങൾ കണ്ടാൽ ഇതാകും ആദ്യം മനസിലേക്ക് ഓടിയെത്തുക. നവദമ്പതികളെ വിവാഹവേഷത്തിൽ കണ്ടാൽ രാമനും സീതയും, പരമശിവനും പാർവതിയും പോലെയുണ്ട് എന്ന് പലരും കണ്ടെത്തി. താരങ്ങൾ എങ്കിൽ പോലും വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ഉദയ്‌പൂരിലെ വിവാഹവേദിയിലേക്ക് ക്ഷണം. പ്രണയ ഗോസിപ്പുകൾക്ക് അറുതി വരുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന വിവാഹച്ചടങ്ങ്‌

2/6
 പരമ്പരാഗതമായ ചുവന്ന നിറത്തിലെ സാരി അണിഞ്ഞ രശ്‌മിക, അതിനു അനുയോജ്യമായ സ്വർണാഭരണങ്ങളും അണിഞ്ഞിരുന്നു. ഓഫ്-വൈറ്റ് മുണ്ടും, സ്വർണാഭരണങ്ങളും ചുവന്ന പട്ടിലെ ഉത്തരീയവുമായിരുന്നു ദേവരകൊണ്ടയുടെ വേഷം. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ പിന്നിട്ടതും, രണ്ടുപേരും അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ വിവാഹചിത്രങ്ങളും വിശേഷങ്ങളും പോസ്റ്റ് ചെയ്തു. കൂട്ടത്തിൽ ഒരു ചിത്രം പ്രത്യേകം ശ്രദ്ധ നേടി. ഒരുപക്ഷേ, ഈ ചിത്രമാകും ഈ വിവാഹചിത്രം പുരാണേതിഹാസങ്ങളുമായി താരതമ്യം ചെയ്യപ്പെടാനുള്ള പ്രധാന കാരണവും (തുടർന്ന് വായിക്കുക)

3/6
വിവാഹവേദിയിൽ നിന്നും വധുവിനെ വരൻ ആനയിക്കുന്ന ദൃശ്യമാണിത്. ദേവരകൊണ്ടയുടെ ഷോളിൻറെ ഒരു ഭാഗം, രശ്‌മികയുടെ സാരിയുടെ തുമ്പിൽ കൂട്ടിക്കെട്ടി ഇരുവരും നടന്നു നീങ്ങുന്നതായിരുന്നു ഈ രംഗം. ഇരുവരും ചെറുവിരലുകൾ കോർത്തുപിടിച്ചതും ശ്രദ്ധേയമായി. ഇരുവരും നടന്നു നീങ്ങുന്നതും സദസിൽ ഉണ്ടായിരുന്ന അതിഥികൾ ഇവരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. ആഘോഷവും ആർഭാടവും കുലീനതയും ഒത്തുചേർന്ന അപൂർവ വിവാഹചടങ്ങിനാണ് ഉദൈപൂർ സാക്ഷ്യം വഹിച്ചത്

4/6
ഭരിച്ച ചിലവിന്മേലാണ് വിവാഹം നടന്നത് എന്നും റിപോർട്ടുണ്ട്. ഈ തെലുങ്ക്-കൂർഗി വിവാഹത്തിന്റെ വിശേഷങ്ങൾ ഒരു മുൻനിര ഒ.ടി.ടി. പ്ലാറ്റ്‌ഫോം സ്ട്രീം ചെയ്യാനുള്ള ധാരണയിലെത്തി എന്നും റിപോർട്ടുണ്ട്. ആഡംബരം നിറഞ്ഞ ഈ വിവാഹം നടത്താൻ 20 കോടിയിലേറെ രൂപ ചിലവായി എന്നാണ് കണക്ക്. അതിനാൽ തന്നെ വിവാഹത്തിന്റെ വീഡിയോ സ്ട്രീം ചെയ്യാൻ 30കോടിയിലേറെ രൂപ ചിലവഴിച്ച് ഒ.ടി.ടി. പ്ലാറ്റ്‌ഫോം റൈറ്റ്സ് സ്വന്തമാക്കിയതായാണ് വിവരം. ഒരു സെലിബ്രിറ്റി വിവാഹത്തിന്റെ ഏറ്റവും വലിയ ഒ.ടി.ടി. കൊളാബറേഷനാണ് വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന വിവാഹത്തിനായി നടക്കുന്നത് എന്നാണ് വിവരം

5/6
 തിരികെ നാട്ടിലെത്തുന്നതും, സഹപ്രവർത്തകർക്കും മറ്റുമായി ഒരു ഗംഭീര വിരുന്നൊരുങ്ങുന്നു എന്നും പറയപ്പെടുന്നു. എന്നിരുന്നാലും ഈ വിവാഹത്തിലും ഒരു മലയാളി സാന്നിധ്യം ഉണ്ടായി. നടി കല്യാണി പ്രിയദർശൻ തന്റെ അടുത്ത കൂട്ടുകാരി കൂടിയായ രശ്‌മികയുടെ വിവാഹത്തിന് പങ്കെടുക്കാൻ ഉദയ്‌പൂർ വരെയെത്തി. വിവാഹം നേരിൽക്കണ്ടതിന്റെ സന്തോഷം കല്യാണി വാക്കുകളിൽ കുറിച്ചു. കല്യാണി പ്രിയദർശന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രത്യക്ഷമായ പോസ്റ്റിലെ വാചകങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും എന്റർടൈൻമെന്റ് കോളങ്ങളിലും ചർച്ചാവിഷയമാണ്

6/6
 "ഏറ്റവും കരുണയുള്ള ഒരു പെൺകുട്ടി, അവളുടെ ആത്മസുഹൃത്തിനെ തീർത്തും സ്വപ്നതുല്യമായ പശ്ചാത്തലത്തിൽ വിവാഹം ചെയ്യുന്ന കാഴ്ച ഞാൻ ഇന്ന് കണ്ടു. അവൾ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നുവരുമ്പോൾ, അയാൾ പുറം തിരിഞ്ഞിരിപ്പാണ്. അവൾ നടന്നു വരുന്ന ഓരോ ചുവടിന്റെയും ഭാരം നിങ്ങൾക്ക് അനുഭവപ്പെടും. ആ മന്ദഗതിയിലുള്ള നടത്തവും നിറഞ്ഞ കണ്ണുകളും പറയേണ്ടതെല്ലാം പറയുന്നു," കല്യാണി പ്രിയദർശൻ കുറിച്ചു. ഏകദേശം എട്ടോളം വർഷം ആരോടും പറയാതെ പ്രണയം രഹസ്യമായി സൂക്ഷിച്ച ശേഷം മാത്രമാണ് രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹം ചെയ്തത്

രൂപയുടെ മൂല്യം ആദ്യമായി 95 കടന്നു; റെക്കോർഡ് തകർച്ചയ്ക്ക് പിന്നിലെ 4 പ്രധാന കാരണങ്ങൾ

  • ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 95.22 എന്ന റെക്കോർഡ് താഴ്ചയിൽ എത്തി, ചരിത്രം സൃഷ്ടിച്ചു

  • ക്രൂഡ് ഓയിൽ വിലവർധന, ശക്തമായ ഡോളർ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം മൂല്യ തകർച്ചയ്ക്ക് കാരണമായി

  • ഓഹരി വിപണിയിലെ തകർച്ചയും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ രൂപയുടെ മൂല്യത്തിൽ അധിക സമ്മർദം സൃഷ്ടിച്ചു

View All
advertisement