കൂട്ടുകാരുടെ മക്കൾ; കീർത്തിയും കല്യാണിയും തമ്മിലെ ബന്ധവും സൗഹൃദവും ഇത്രത്തോളം

Last Updated:
സുഹൃത്തുക്കളായ പ്രിയദർശന്റെയും സുരേഷിന്റെയും മക്കൾ, കല്യാണിയും കീർത്തിയും തമ്മിലെ സൗഹൃദവും ഇങ്ങനെ
1/6
ഇന്നത്തെ കീർത്തി സുരേഷിനെയും (Keerthy Suresh) കല്യാണി പ്രിയദർശനെയും (Kalyani Priyadarshan) നമ്മൾ കാണാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ മാത്രമേ ആകുന്നുള്ളൂ. രണ്ടുപേരും നായികമാർ എന്ന നിലയിൽ ഒട്ടേറെ യുവ ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു. മലയാള സിനിമാ പ്രേക്ഷകർക്ക് പക്ഷേ പഴയ സിനിമാ മാസികകളിലും വാരികകളിലും നിന്നു കുട്ടിക്കാലം മുതലേ ഇവരെ പരിചയമുണ്ടാകും. മേനക, സുരേഷ് കുമാർ ദമ്പതികളുടെ ഇളയമകളാണ് കീർത്തി. കല്യാണിയാകട്ടെ സംവിധായകൻ പ്രിയദർശന്റെയും മുൻകാല നായിക ലിസി ലക്ഷ്മിയുടെയും മൂത്തമകളും. കീർത്തി സുരേഷിന് ഇന്ന് ജന്മദിനം

advertisement
2/6
പ്രിയദർശൻ, മോഹൻലാൽ, സുരേഷ് കുമാർ എന്നിവരുടെ സൗഹൃദം മലയാള സിനിമയിൽ പ്രശസ്തമാണ്. സ്കൂൾ കാലം മുതൽ പരിചയമുള്ള സുഹൃത്തുക്കൾ ആ സൗഹൃദത്തിന്റെ ബലത്തിൽ മലയാള സിനിമയ്ക്ക് എക്കാലത്തും ഓർക്കാവുന്ന ക്‌ളാസിക്കുകൾ സമ്മാനിക്കാൻ പ്രാപ്തമായിരുന്നു. എന്നാലിവർ ആ സൗഹൃദവും അടുത്ത തലമുറയിലേക്ക് കൈമാറി നൽകി. അപ്പു എന്ന പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിലെ കൂട്ട് പ്രശസ്തമാണ്. അതുപോലെ ഒരു ബന്ധം കല്യാണിയും കീർത്തിയും കാത്തുസൂക്ഷിച്ചു പോരുന്നു (തുടർന്ന് വായിക്കുക)

3/6
കീർത്തിയും കല്യാണിയും ക്യാമറയ്ക്ക് മുന്നിൽ തിളങ്ങിയെങ്കിൽ, അവരുടെ സഹോദരങ്ങൾ രണ്ടുപേർ ക്യാമറയുടെ പിന്നിലെ കരങ്ങളാണ്. കീർത്തിയുടെ ചേച്ചി രേവതിക്ക് കുഞ്ഞുനാൾ മുതലേ രേവതി കലാമന്ദിർ എന്ന പേരിൽ അച്ഛൻ സുരേഷ് കുമാറിന്റെ നിർമാണ കമ്പനിയുണ്ട്. സിദ്ധാർഥ് പ്രിയദർശൻ സ്പെഷ്യൽ എഫെക്റ്റ്സ് വിദഗ്ധനാണ്. 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമയിൽ സിദ്ധാർഥ് പ്രിയദർശൻ ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. രണ്ടു കൂട്ടരുടെയും അമ്മമാർ മലയാളികളുടെ പ്രിയ നായികമാർ ആയതിനാൽ, മക്കളിൽ നിന്നും ഒരാൾ വീതം അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു

4/6
കുട്ടിക്കാലത്തേയും, അതിനും കുറച്ചു വർഷങ്ങൾക്ക് ശേഷവുമുള്ള ചിത്രങ്ങൾ സഹിതമാണ് കല്യാണി കീർത്തിക്ക് പിറന്നാൾ ആശംസിച്ചത്. ആ ചിത്രങ്ങളിൽ ഒന്നാണിത്. ഇവിടെ കാണുന്നത് കല്യാണിയും സഹോദരൻ സിദ്ധാർഥ് പ്രിയദർശനുമാണ്. വരും വർഷങ്ങളിലും തുടരാൻ സാധ്യതയുള്ള മണ്ടത്തരങ്ങൾക്കും, താൻ പിന്തുടരാൻ സാധ്യതയില്ലാത്ത ഉപദേശങ്ങൾക്കും, പരദൂഷണം പറച്ചിലുകൾക്കും മേൽ പ്രതീക്ഷ കൊടുത്താണ് കല്യാണി കീർത്തിക്ക് ജന്മദിനം ആശംസിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റുകളിലാണ് കല്യാണി കീർത്തിക്ക് ആശംസയേകിയത്

5/6
തന്റെ മണ്ടിപ്പെണ്ണായ ബെസ്റ്റ് ഫ്രണ്ട് ആണ് കീർത്തി എന്ന് കല്യാണി. സുഹൃത്തുക്കൾ ആണെങ്കിലും, വളരെ വിരളമായി മാത്രമേ അവർ കണ്ടുമുട്ടാറുള്ളൂ എന്നും കല്യാണി. അതേസമയം തന്നെ ഒരാവശ്യം ഉണ്ടായാൽ, താൻ എവിടെ നിന്നാണെങ്കിലും കീർത്തിയുടെ അരികിലേക്ക് ഓടിയെത്തും എന്നും കല്യാണി. ഈ ജന്മദിനത്തിന് വന്നുചേരാൻ കഴിഞ്ഞില്ല എങ്കിലും, ആ വിടവ് താൻ അധികം വൈകാതെ നികത്തും എന്ന് കല്യാണി കീർത്തിക്ക് ഉറപ്പ് നൽകിയിരിക്കുന്നു. ഒരുപക്ഷേ അതിനി സിനിമയിലൂടെയാണെങ്കിൽ, അവരുടെ ആരാധകർക്കും പ്രേക്ഷകർക്കും സന്തോഷമാകും

6/6
ഇതിനോടകം കീർത്തിയും കല്യാണിയും ഒരു മലയാള ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു. നെപോ ആരോപണങ്ങൾ ഉയർന്നെങ്കിലും, ഇതിലെ സൗഹൃദ കൂട്ടിന് കടുപ്പമേറിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സിനിമയിൽ സുരേഷ് കുമാറും ഒരു വേഷം ചെയ്തിരുന്നു. നായികമാരായി കല്യാണിയും കീർത്തിയും വേഷമിട്ടു. ക്യാമറയ്ക്ക് പിന്നിൽ പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർഥും പ്രവർത്തിച്ചു. മൂന്നു വീതം ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും കരസ്ഥമാക്കിയ സിനിമയാണിത്
ഇതിനോടകം കീർത്തിയും കല്യാണിയും ഒരു മലയാള ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു. നെപ്പോ ആരോപണങ്ങൾ  തലപൊക്കിയെങ്കിലും, ഇതിലെ സൗഹൃദ കൂട്ടിന് കടുപ്പമേറിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സിനിമയിൽ സുരേഷ് കുമാറും ഒരു വേഷം ചെയ്തിരുന്നു. നായികമാരായി കല്യാണിയും കീർത്തിയും വേഷമിട്ടു. ക്യാമറയ്ക്ക് പിന്നിൽ പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർഥും പ്രവർത്തിച്ചു. മൂന്നു വീതം ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും കരസ്ഥമാക്കിയ സിനിമയാണിത്
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement