കുറച്ചു വർഷങ്ങളായി ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് (KJ Yesudas) മകനൊപ്പം അമേരിക്കയിലാണ് താമസം. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം അദ്ദേഹം നാട്ടിലേക്ക് വന്നിരുന്നില്ല. വിദേശത്തായാലും അദ്ദേഹം സുഖമായി ഇരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ പുറത്തുവന്ന ഈ ചിത്രം. അദ്ദേഹത്തിന്റെ ഫാൻസ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്
തിരുവനന്തപുരം ആസ്ഥാനമായി നടക്കാറുള്ള സൂര്യ മേളയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. തുടക്കം മുതൽ യേശുദാസിന്റെ കച്ചേരി ഒരിക്കൽപ്പോലും മുടങ്ങിരുന്നില്ല. എന്നാൽ കോവിഡ് ബാധയെത്തുടർന്ന് നേരിട്ടെത്തി പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കോവിഡ് ഭീതി ഒഴിഞ്ഞ ശേഷമുള്ള മേളയിൽ അദ്ദേഹത്തിന്റെ കച്ചേരി ഉൾപ്പെടുത്തിയിരുന്നെങ്കിലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് മൂലം പരിപാടി മാറ്റിവച്ചിരുന്നു