Kerala Gold Rate; ആശ്വാസം! സ്വർണവില കുറഞ്ഞു: ഇന്നത്തെ നിരക്ക് അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം വലിയ റെക്കോഡ് കുറിച്ച സ്വർണം ഇന്ന് ഒരു ബ്രേക്കിട്ടിരിക്കുകയാണ്
തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് ആശ്വാസം. സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 10,240 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന്റെ വിലയിൽ 160 രൂപയുടെ കുറവുണ്ടായി. 82,080 രൂപയിൽ നിന്ന് 81,920 രൂപയായാണ് വില കുറഞ്ഞത്.
ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഇന്ന് 89000 രൂപ വരെ ചെലവ് വന്നേക്കാം. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 8410 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6550 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4225 രൂപയായി കുറഞ്ഞിട്ടുണ്ട്. വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 137 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഒരു വേള 3703 ഡോളര്‍ വരെ ഔണ്‍സ് സ്വര്‍ണത്തിന്റെ വില എത്തിയ ശേഷമാണ് ഇടിഞ്ഞത്.
advertisement
കഴിഞ്ഞ ദിവസം വലിയ റെക്കോഡ് കുറിച്ച സ്വർണം ഇന്ന് ഒരു ബ്രേക്കിട്ടിരിക്കുകയാണ്. ആഗോള വിപണിയിലും ഇതേസാഹചര്യം തന്നെയാണ് നിലനിലക്കുന്നത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 17, 2025 10:57 AM IST