50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
രവി പിള്ള ഫൗണ്ടേഷനും നോർക്ക റൂട്ട്സും സംയുക്തമായി 2025-26 അധ്യയന വർഷം ആരംഭിക്കുന്ന സ്കോളർഷിപ്പാണ് രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്. ആകെ 1500 വിദ്യാർത്ഥികൾക്കായി 10 കോടി രൂപയാണ്, സ്കോളർഷിപ്പായി ഓരോ വർഷവും നൽകുന്നത്
തിരുവനന്തപുരം: പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകളിൽ പഠിക്കുന്ന അർഹരും മിടുക്കരുമായ വിദ്യാർത്ഥികൾക്ക് 50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 30 വരെയാണ്, അപേക്ഷിക്കാനവസരം. രവി പിള്ള ഫൗണ്ടേഷനും നോർക്ക റൂട്ട്സും സംയുക്തമായി 2025-26 അധ്യയന വർഷം ആരംഭിക്കുന്ന സ്കോളർഷിപ്പാണ് രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്. ആകെ 1500 വിദ്യാർത്ഥികൾക്കായി 10 കോടി രൂപയാണ്, സ്കോളർഷിപ്പായി ഓരോ വർഷവും നൽകുന്നത്.
ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർക്കേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. ആകെയുള്ള 1500 സ്കോളർഷിപ്പുകളിൽ, 1100 എണ്ണം ഹയർ സെക്കൻ്ററി തലത്തിലും 200 എണ്ണം വീതം ബിരുദ/ബിരുദാനന്തര തലത്തിലും പഠിക്കുന്നവർക്കായി മാറ്റി വെച്ചിരിക്കുന്നു. ആകെ സ്കോളർഷിപ്പുകളുടെ 20% (300 എണ്ണം) പ്രവാസികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. 5% (75 എണ്ണം) സ്കോളർഷിപ്പുകൾ ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്.
50,000 രൂപക്ക് മുകളിൽ മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
advertisement
ആർക്കൊക്കെ അപേക്ഷിക്കാം
നിലവിൽ പ്ലസ് വൺ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ബിരുദത്തിൻ്റെ ഒന്നും രണ്ടും വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ബിരുദാനന്തരബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കുമാണ് അപേക്ഷിക്കാനവസരം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. കേരളത്തിനകത്തോ പുറത്തോ പഠിക്കുന്ന കേരളീയർക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികൾ, റഗുലർ കോഴ്സിൽ പഠിക്കുന്നവരാകണം.
മാർക്ക് നിബന്ധന
പ്ലസ് വൺ വിദ്യാർത്ഥികൾ, പത്താം ക്ലാസ്സ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ -പ്ലസ് കരസ്ഥമാക്കിയവരായിരിക്കണം. സി.ബി.എസ്.ഇ. / ഐ.സി.എസ്.ഇ. വിദ്യാർത്ഥികൾക്ക് ചുരുങ്ങിയത് പത്താം ക്ലാസ്സിൽ 90% മാർക്ക് നേടിയിരിക്കണം.
advertisement
പ്ലസ് ടു വിൽ ചുരുങ്ങിയത് 85% മാർക്കോടെ, ബിരുദത്തിനു ചേർന്നവർക്കാണ്, ഡിഗ്രി തലത്തിലുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക.
ബിരുദാനന്തരബിരുദ തലത്തിൽ അപേക്ഷിക്കുന്നതിനായി, സയൻസ് വിദ്യാർത്ഥികൾ ഡിഗ്രി തലത്തിൽ ചുരുങ്ങിയത് 80% മാർക്കും ആർട്സ്, കോമേഴ്‌സ്,ലോ, മാനേജ്മെന്റ്,മെഡിക്കൽ, ടെക്നിക്കൽ വിദ്യാർത്ഥികൾ ചുരുങ്ങിയത് 75% മാർക്കും ബിരുദ തലത്തിൽ നേടിയിരിക്കണം.
സ്കോളർഷിപ്പ് ആനുകൂല്യം
പ്ലസ് വൺ വിദ്യാർത്ഥികൾക്ക്, 50,000/- രൂപയും ബിരുദപഠനത്തിലുള്ള ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികൾക്ക്, ഒരു ലക്ഷം രൂപയും സ്കോളർഷിപ്പായി ലഭിയ്ക്കും. ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ആനുകൂല്യം, 1.25ലക്ഷം രൂപയാണ്.
advertisement
അപേക്ഷ സമർപ്പണത്തിന് ആവശ്യമായ രേഖകൾ
1.ആധാർ കാർഡ്
2.എസ്.എസ്.എൽ.സി.സർട്ടിഫിക്കറ്റ്
3.നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
4.വരുമാന സർട്ടിഫിക്കറ്റ്
5.എസ്.എസ്.എൽ.സി./പ്ലസ് ടു/ഡിഗ്രി മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്
6.ബോണഫൈഡ് സർട്ടിഫിക്കറ്റ്
7.ബാങ്ക് പാസ്ബുക്ക് കോപ്പി
8.ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ഭിന്ന ശേഷി സർട്ടിഫിക്കറ്റ്
9.പ്രവാസി കാറ്റഗറിയിൽ അപേക്ഷിക്കുന്നവർക്ക് നോർക്ക പ്രവാസി ഐഡി കാർഡ്
തുടങ്ങിയവ
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 17, 2025 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം