S.S. Rajamouli | രാജമൗലി പടത്തിൽ നായകനായാൽ ഇതാണോ വിധി; ചലച്ചിത്ര ലോകത്തെ വിശ്വാസം ഇങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
Know about 'Rajamouli curse' and how his heroes are dealing this | 'രാജമൗലി ശാപം' ചർച്ചയാവുന്നു. നായകന്മാരായ പ്രഭാസ്, റാം ചരൺ, അജയ് ദേവ്ഗൺ തുടങ്ങിയവർക്ക് എന്ത് സംഭവിച്ചു?
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് എസ്.എസ്. രാജമൗലി (S.S. Rajamouli). RRRന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തോടെ, ബാഹുബലി ചിത്രങ്ങളുടെ വിജയം ഒറ്റത്തവണ മാത്രം സംഭവിച്ച ബോക്സ് ഓഫീസ് വിസ്മയമല്ലെന്ന് രാജമൗലി തെളിയിച്ചു. എന്നാൽ ഈ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാന്റെ കൂടെ പ്രവർത്തിക്കുന്ന അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഇത് എല്ലായ്പ്പോഴും ഒരു സുഖകരമായ കഥയല്ല. 'രാജമൗലി ശാപം' എന്ന പ്രയോഗം തന്നെ നിലവിൽ വന്നുകഴിഞ്ഞു
advertisement
advertisement
advertisement
ബാഹുബലി ഡ്യുവോളജിയിലൂടെ പ്രഭാസ് രാജ്യവ്യാപകമായി പ്രശസ്തിയും ശ്രദ്ധയും നേടി. എന്നാൽ സാഹോയിലൂടെ അത് തുടരാൻ സാധിച്ചില്ല. സാഹോയുടെ പരാജയത്തിന് പിന്നിലെ ഒരു പ്രധാന കാരണം പ്രഭാസിൽ നിന്ന് ബാഹുബലി പോലൊരു പ്രകടനം പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു എന്നതാണ്. ബാഹുബലിയിലൂടെ പ്രഭാസ് നേടിയ പോസിറ്റീവ് പ്രതികരണം സാഹോയെ സഹായിച്ചില്ല എന്നുവേണം പറയാൻ
advertisement
രാജമൗലിയുടെ ആക്ഷൻ ഇതിഹാസമായ RRR ൽ രാം ചരൺ നായകനായിരുന്നു. പിതാവ് ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച ആചാര്യ ആയിരുന്നു അദ്ദേഹത്തിന്റെ തൊട്ടടുത്ത റിലീസ്. RRR കഴിഞ്ഞ് അഞ്ച് ആഴ്ചകൾക്കുള്ളിൽ ആ സിനിമ പുറത്തിറങ്ങി. ആഗോള ബോക്‌സ് ഓഫീസിൽ RRR 1000 കോടിക്കു മുകളിൽ നേടിയപ്പോൾ, 100 കോടി പോലും മറികടക്കാൻ ആചാര്യ പാടുപെട്ടു
advertisement
advertisement
advertisement
advertisement
സിനിമയുടെ ഉള്ളടക്കമാണ് ഇവിടെ പ്രധാനം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബോക്‌സ് ഓഫീസിൽ ഒരു സിനിമയുടെ പരാജയത്തെ സാധൂകരിക്കാൻ രാജമൗലിയുടെ ശാപം ഉപയോഗിക്കാനാവില്ല. ഒരു സിനിമയ്ക്ക് പ്രേക്ഷകരെ ആകർഷിക്കാനുള്ള ഘടകങ്ങൾ ഉണ്ടെങ്കിൽ, അതിന് പ്രേക്ഷകരിൽ നിന്ന് തകർപ്പൻ സ്വീകരണം ലഭിക്കും. രാജമൗലി തന്റെ നായകന്മാർക്കൊപ്പം വമ്പൻ സിനിമകൾ നിർമ്മിക്കുന്നുവെന്നത് ശരിയാണ്. തുടർന്ന് അടുത്ത സിനിമയിൽ വലിയ വിജയം നൽകാൻ അവർ ബുദ്ധിമുട്ടുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര പ്രവർത്തകരിൽ ഒരാളോടൊപ്പം പ്രവർത്തിച്ചതിന് ശേഷം ഒരാൾ അഭിമുഖീകരിക്കേണ്ട വെല്ലുവിളികളിൽ ഒന്നാണിത് എന്നുവേണം ഇതിനെ നോക്കിക്കാണാൻ