ഈ ദ്വീപിൽ കാലുകുത്തിയാൽ മരണം ഉറപ്പ്: 60,000 വർഷമായി പുറത്തുനിന്നുള്ളവർ പ്രവേശിക്കാത്ത അത്ഭുത ദ്വീപിനെ കുറിച്ചറിയാം!
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപിൽ കടന്നവർ ആരും ഇതുവരെ ജീവനോടെ മടങ്ങി വന്നിട്ടില്ല
ഈ ആധുനിക കാലഘട്ടത്തിൽ ഫോൺ ഇല്ലാത്ത ഒരു ദിനം നമ്മുക്ക് ആലോചിക്കാൻ കഴിയുമോ? നമ്മുടെ ടെക്നോളജി ദിനം പ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച നമ്മുടെ ലോകത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്. ആധുനികതയുടെ കടന്നുകയറ്റം ഇല്ലാതെ ഒരു പറ്റം ജനങ്ങൾ ഇന്നും പുറം ലോകവുമായി യാതൊരു ബന്ധുവുമില്ലാതെ ജീവിക്കുണ്ടെന്ന് അറിഞ്ഞാൽ നിങ്ങൾ വിശ്വസിക്കാൻ തയ്യാറാകുമോ? എന്നാൽ അത്തരത്തിലുള്ള ജനങ്ങൾ നമ്മുക്കിടയിലുണ്ട്. ആരാണ് എന്നല്ലേ ! ആൻഡമാൻ ദ്വീപസമൂഹത്തിലെ വിദൂര ദ്വീപുകളിൽ, ജരാവകൾ, ആൻഡമാനീസ്, ഒനെഗായ് ജനത, സെന്റിനലീസ് തുടങ്ങിയ വിവിധ ഗോത്ര വിഭാഗകരാണ് അവർ. അവരിൽ പുറംലോകവുമായി യാതൊരു ബന്ധവും ആഗ്രഹിക്കാത്ത ഒരു കൂട്ടമാണ് സെന്റിനലീസ് ഗോത്രക്കാർ (Sentinelese tribe). സെന്റിനലീസ് ഗോത്രവുമായി അടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മരണം പ്രതിഫലമായി ലഭിക്കുമെന്ന് കരുതപ്പെടുന്നു. 60,000 വർഷത്തിലേറെയായി ജീവിക്കുന്ന ഈ ഗോത്രങ്ങൾക്ക് ലോകത്തോട് പറയാനുള്ളത് ഒരു കാര്യമാണ് അനുവാദമില്ലാതെ ദ്വീപിൽ പ്രവേശിക്കരുത്. സെന്റിനലീസ് ഗോത്രം ആരാണെന്ന് വിശദീകരിക്കുന്ന 3 സംഭവങ്ങൾ ചുവടെ ചേർക്കുന്നു.
advertisement
1974 ൽ ഒരു ഡോക്യുമെന്ററി ഫിലിം ചിത്രീകരണത്തിനായി സെന്റിനൽ ദ്വീപ് (Sentinel Island ) തിരഞ്ഞെടുത്തു. ഡോക്യുമെന്ററിയിലൂടെ ദ്വീപിന്റെ നിഗൂഢതകൾ പഠിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവർ വിജയകരമായി ദ്വീപിൽ എത്തി. എന്നാൽ അവർ കരയിൽ കാലുകുത്തിയ നിമിഷം തന്നെ വായുവിലൂടെ പല വശങ്ങളിൽ നിന്നും അമ്പുകളും കുന്തങ്ങളും എത്തി. അപകടം മനസിലാക്കിയ സംഘം ദ്വീപിൽ ഇറങ്ങാതെ ബോട്ട് സ്റ്റാർട്ട് ചെയ്ത് യാത്ര തിരിച്ചു. അവർ വീണ്ടും ദ്വീപിലേക്ക് തിരിഞ്ഞുനോക്കാൻ ശ്രമിച്ചപ്പോൾ ഒരു അമ്പ് വീണ്ടും അവരുടെ ബോട്ടിൽ തറച്ചു. ദ്വീപിലേക്ക് മടങ്ങരുതെന്ന മുന്നറിയിപ്പായിരുന്നു ആ അമ്പ്.
advertisement
1981ൽ സെന്റിനൽ ദ്വീപിലെ പവിഴപ്പുറ്റുകളിൽ അപ്രതീക്ഷിതമായി ഒരു കപ്പൽ ഇടിച്ചുകയറി. സഹായത്തിനായി കരയിലേക്ക് കയറിയ ക്യാപ്റ്റനെയും മറ്റ് ജീവനക്കാരെയും നഗ്നരായ ഒരു പറ്റം ഗോത്രക്കാർ ആക്രമിച്ചു. അപകടം മനസ്സിലാക്കിയ ക്യാപ്റ്റൻ നാവികസേനയെ ഹെലികോപ്റ്ററിൽ വിവരമറിയിക്കുകയും ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. കപ്പൽ ദ്വീപിൽ തന്നെ ഉപേക്ഷിച്ചു. കപ്പലിന്റെ പേര് പ്രിംറോസ് എന്നായിരുന്നു. ഇന്നും ഈ തകർന്ന കപ്പൽ ഗൂഗിൾ മാപ്പിൽ കാണാം.
advertisement
2006 ജനുവരിയിൽ ഒരു ദിവസം രണ്ട് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം പൂർത്തിയാക്കി ഈ ദ്വീപിൽ കരയ്ക്കടിഞ്ഞു എന്നായിരുന്നു അവസാനമായി ലഭിച്ച വിവരം. രണ്ട് ദിവസത്തിന് ശേഷം അവരുടെ മൃതദേഹങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അവരുടെ മൃതദേഹങ്ങൾ മുളങ്കമ്പുകളിൽ കെട്ടി കടലിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. അവയിൽ കുന്തത്തിന്റെ പാടുകളും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പുറപ്പെട്ട കോസ്റ്റ് ഗാർഡിനെ ഗോത്രകർ മറഞ്ഞിരുന്ന് കുന്തവും അമ്പുകളും ഉപയോഗിച്ച് ആക്രമിച്ചു. തൽഫലമായി, സ്വയരക്ഷാർത്ഥം മൃതദേഹങ്ങൾ വീണ്ടെടുക്കാതെ കോസ്റ്റ് ഗാർഡ് മടങ്ങി.
advertisement
നോർത്ത് സെന്റിനൽ ദ്വീപ് ഇന്ത്യയിലെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഒരു സമൃദ്ധവും വനഭംഗിയുള്ളതുമായ ഒരു സ്ഥലമാണ്. പുറം ലോകവുമായി സമ്പർക്കമില്ലാത്ത അവസാന ഗോത്രങ്ങളിൽ ഒന്നായ സെന്റിനൽ ജനതയുടെ വാസസ്ഥലമായ ഈ ദ്വീപ്, മനുഷ്യരാശിയുടെ പുരാതന ഭൂതകാലത്തിന്റെ ജീവിക്കുന്ന അവശിഷ്ടമാണ്. മനുഷ്യവംശത്തിന്റെ മുഴുവൻ ചരിത്രവും ആൻഡമാനിലെ ജരാവ, ഗ്രേറ്റ് ആൻഡമാനീസ്, സെന്റിനലീസ് തുടങ്ങിയ ഗോത്രവർഗക്കാരിലാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് പറയപ്പെടുന്നു. ഇതിൽ 60,000 വർഷം പഴക്കമുള്ള ഏറ്റവും പുരാതനമായ ഗോത്രമാണ് സെന്റിനലീസ്. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് സെന്റിനലീസ് ദ്വീപ്. ഇവിടെ താമസിക്കുന്ന ആളുകളെ സെന്റിനലീസ് എന്ന് വിളിക്കുന്നു. ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപിൽ താമസിക്കുന്ന സെന്റിനലീസ് ഒരിക്കലും പുറം ലോകം കണ്ടിട്ടില്ല, പുറത്തുനിന്നുള്ളവരെ അവരുടെ ദ്വീപിലേക്ക് അനുവദിച്ചിട്ടുമില്ല.
advertisement
സെന്റിനൽ ദ്വീപിന് ആകെ 72 ചതുരശ്ര കിലോമീറ്റർ മാത്രമേ വിസ്തൃതിയുള്ളൂ, പക്ഷേ അത് ഇടതൂർന്ന വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഇതുമൂലം, ഉപഗ്രഹങ്ങൾക്ക് പോലും അവിടെ എന്താണെന്ന് കാണാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഈ ദ്വീപിൽ 45 മുതൽ 250 വരെ ജനസംഖ്യ മാത്രമേയുള്ളൂ. അവരിൽ ആർക്കും പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. അവരുടെ ആചാരങ്ങളെ കുറിച്ചോ അവർ സംസാരിക്കുന്ന ഭാഷയെ കുറിച്ചോ അവരുടെ ആഹാര രീതിയെ കുറിച്ചോ ഇതുവരെയും ആരും കണ്ടെത്തിയിട്ടില്ല.
advertisement
2004-ലെ സുനാമി എല്ലാ വശങ്ങളിലും സമുദ്രത്താൽ ചുറ്റപ്പെട്ട സെന്റിനൽ ദ്വീപ് ബാധിക്കപ്പെട്ടില്ല. ദ്വീപിൽ എത്തി വിജയകരമായി തിരിച്ചെത്തിയ ചുരുക്കം ചിലരെ കുറിച്ച് ചരിത്രം പറയുന്നുണ്ട്. 1991-ൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ തിരുലോകിനാഥ് പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സെന്റിനൽ ദ്വീപ് സന്ദർശിച്ചു. ദ്വീപ് സന്ദർശിച്ച ശേഷം, അവർ വർഷങ്ങളായി ദ്വീപിനെയും അതിലെ ജനങ്ങളെയും കുറിച്ച് പഠിച്ചുവരികയാണ്.
advertisement
അവരുടെ പഠനം അനുസരിച്ച് ദ്വീപുകാർക്ക് ഇഷ്ടമുള്ള തേങ്ങയുമായാണ് സംഘം എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം അവർ ആദ്യം തേങ്ങ വെള്ളത്തിലേക്ക് എറിഞ്ഞു. അത് ഒരു കോഡ് ഭാഷയായി കരുതപ്പെടുന്നു. തേങ്ങ കണ്ടതിനുശേഷം മാത്രമാണ് സെന്റിനൽസ് ഗോത്രവർഗക്കാർ ഒന്നും ചെയ്യാതെ സംഘത്തെ സ്വീകരിച്ചത്. നിലവിൽ കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതി വകുപ്പിൽ ജോലി ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥയായ ഡോ. മധുമല ചതോപാധ്യായയും സംഘത്തിൽ ഉണ്ടായിരുന്നു.
advertisement
അതിനു മുമ്പും ശേഷവും സെന്റിനൽ ഗോത്രത്തിന് ഇത്രയും വർഷത്തിനിടയിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. 2018 ൽ, സെന്റിനൽ ദ്വീപിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച് ഒരു യുവ അമേരിക്കൻ മിഷനറി അതിക്രൂരമായി കൊല്ലപ്പെട്ടു. 2005 ൽ ഈ ചെറിയ ഗോത്രത്തെ വംശനാശഭീഷണി നേരിടുന്ന സംരക്ഷിത ഇനമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ സെന്റിനൽ ദ്വീപ് സന്ദർശിക്കുന്നതിൽ നിന്ന് വിദേശികളെ വിലക്കി.
advertisement